ക്രിസ്മസ് കേക്ക്

ചേരുവകൾ:

മൈദ- ഒരു കപ്പ്

പഞ്ചസാര പൊടിച്ചത്- ഒരു കപ്പ്

വെണ്ണ- മുക്കാൽ കപ്പ്

ഡ്രൈ ഫ്രൂട്ട്സ് മുറിച്ചത്- രണ്ടോ മൂന്നോ സ്പൂൺ

ഒറഞ്ച് തൊലി- രണ്ട് ചെറിയ സ്പൂൺ

തേൻ- രണ്ട് ചെറിയ സ്പൂൺ

ബേക്കിംഗ് പൗഡർ- ഒരു ചെറിയ സ്പൂൺ

വാനില- ഒരു ചെറിയ സ്പൂൺ

മുട്ട- രണ്ട് എണ്ണം

ഫ്രൂട്ട്സ്- മുറിച്ചത് അൽപം

തയ്യാറാക്കുന്ന വിധം:

ഒരു ബൗളിൽ മൈദയും ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി ഇടഞ്ഞെടുക്കുക. ഇനി അതിൽ വെണ്ണയും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

അതിൽ മുട്ട, തേൻ, വാനില എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. ഡ്രൈഫ്രൂട്ട്സ്, പഴങ്ങൾ, ഓറഞ്ച്, തൊലി എന്നിവ ചേർക്കാം.

ഇനി ഈ ചേരുവ ബേക്കിംഗ് ഡിഷിൽ ഒഴിച്ച് 180 ഡിഗ്രി സെൽഷ്യസിൽ 30 മുതൽ 35 മിനിറ്റ് ബേക്ക് ചെയ്യാം. കേക്ക് റെഡി.

 

ആൽമണ്ട് കേക്ക്

ചേരുവകൾ:

ആട്ട 250 ഗ്രാം

ബേക്കിംഗ് പൗഡർ ഒരു ചെറിയ സ്പൂൺ

വെണ്ണ- 250 ഗ്രാം

പഞ്ചസാര പൊടിച്ചത്- 250 ഗ്രാം

മുട്ട 6 എണ്ണം

ആൽമണ്ട് എസൻസ്- ഒരു ചെറിയ സ്പൂൺ

ബദാം കഷണങ്ങളാക്കിയത് 125 ഗ്രാം

തയ്യാറാക്കുന്ന വിധം:

ആട്ട നന്നായി ഇടഞ്ഞെടുക്കുക. ഇനി ഒരു ബൗളിൽ ഉരുക്കിയ വെണ്ണയും പഞ്ചസാര പൊടിച്ചതും ചേർത്ത് പഞ്ചസാര നന്നായി അലിഞ്ഞു ചേരും വരെ മിക്സ് ചെയ്യുക. ഇനി മുട്ടയും ചേർത്ത് അടിച്ച് പതപ്പിക്കുക.

ആഷമണ്ട് എസൻസും ബദാം കഷണങ്ങളും ചേർക്കുക. ഇനി ഈ ചേരുവ ആട്ടയിൽ ഒഴിച്ച് കൈകൊണ്ട് നന്നായി കുഴച്ച് ചർക്കുക. മുകളിൽ ബദാം കഷണങ്ങൾ വിതറി 180 ഡിഗ്രി സെൽഷ്യസിൽ 35- 40 മിനിറ്റ് വരെ ബേക്ക് ചെയ്യുക.

 

കോട്ടൻ ചീസ് കേക്ക്

ചേരുവകൾ:

മുട്ട- 3 എണ്ണം

വെളുത്ത ചോക്ക്ളേറ്റ്- 120 ഗ്രാം

വെണ്ണ- 120 ഗ്രാം

ആപ്രിക്കോട്ട് ജാം സിറപ്പും ഷുഗർ പൗഡറും- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

മുട്ടവെള്ള ഒരു ബൗളിൽ വേർതിരിച്ചെടുത്ത് ഫ്രിഡ്ജിൽ 30 മിനിറ്റ് നേരം വയ്ക്കുക. ഇനി മുട്ട വെള്ള നന്നായി അടിച്ചു പതപ്പിക്കുക. ചോക്ക്ളേറ്റും വെണ്ണക്കട്ടയും ഡബിൾ ബോയ്ലറിൽ ഉരുക്കി മാറ്റിവച്ച മഞ്ഞക്കരുവിൽ ചേർത്ത് നന്നായി അടിച്ച് പതപ്പിക്കുക. ഈ ചേരുവ അടിച്ചു വച്ചിരിക്കുന്ന മുട്ടവെള്ള മിക്സിൽ അൽപാൽപം ചേർക്കുക.

ഇനി ബട്ടർ പേപ്പർ റൗണ്ട് കേക്ക് ടിന്നിൽ വിരിച്ചിടുക. കേക്ക് മിശ്രിതം അതിലേക്ക് ഒഴിക്കുക. ടിൻ കൗണ്ടറിൽ പതിയെ ടോപ്പ് ചെയ്യാം. മിശ്രിതത്തിലെ എയർ ബബിൾസ് പോകാനാണിത്. ടിൻ ബേക്കിംഗ് ഷീറ്റിൽ വച്ച് അൽപം വെള്ളം ഒഴിക്കുക. ആദ്യം 15 മിനിറ്റ് വരെ 170 ഡിഗ്രി സെൽഷ്യസിലും പിന്നീട് 15 മിനിറ്റ് വരെ 160 ഡിഗ്രി സെൽഷ്യസിലും ബേക്ക് ചെയ്യുക.

ഇതിനെ 15 മിനിറ്റ് വരെ ഓവനിൽ വയ്ക്കുക. മുറിയുടെ ഊഷ്മാവിൽ തണുപ്പിച്ച് ആപ്രിക്കോട്ട് ജാം സിറപ്പും ഷുഗറും ചേർത്ത് അലങ്കരിച്ച് സർവ്വ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...