ബ്രെഡും ചീസും പനീറും കിടിലൻ കോമ്പിനേഷൻ ആണ്. ഒരു പ്രാവശ്യം കഴിച്ചാൽ പിന്നെയും പിന്നെയും കഴിക്കാൻ തോന്നും. നിങ്ങൾ ബ്രെഡ് പക്കോഡകൾ കഴിച്ചിട്ടുണ്ടാകും, എന്നാൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ബ്രെഡ് പനീർ ചീസ് പക്കോഡ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
തയ്യാറാക്കാന്‍ സമയം: 10 മിനിറ്റ്
പാചക സമയം: 30 മിനിറ്റ്
4 പേർക്ക് ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ
4 ബ്രെഡ് കഷ്ണങ്ങൾ (16 വൃത്താകൃതിയിലുള്ള കഷണങ്ങളായി മുറിക്കുക)
300 ഗ്രാം പനീർ (റൊട്ടി പോലെ നേർത്ത വൃത്താകൃതിയിൽ അരിഞ്ഞത്)
4 ചീസ് കഷ്ണങ്ങൾ ചെറുതായി അരിഞ്ഞത്
1 കപ്പ് ഗ്രീൻ ചട്ണി
രുചി അനുസരിച്ച് ചുവന്ന മുളക് പൊടി
രുചി അനുസരിച്ച് ചാട്ട് മസാല
രുചി അനുസരിച്ച് ഉപ്പ്
2 ടീസ്പൂൺ മൈദ
3 ടീസ്പൂൺ കോൺഫ്ലോർ / അരിപ്പൊടി
1/2 ടീസ്പൂൺ കുരുമുളക് പൊടിച്ചത്
1 1/2 ടീസ്പൂൺ ചുവന്ന മുളക് ചതച്ചത്
വറുക്കാൻ ആവശ്യമായ എണ്ണ
1 കപ്പ് ബ്രെഡ് ക്രംബ്സ്
തയ്യാറാക്കുന്ന വിധം
ആദ്യം ബ്രെഡ് കഷണങ്ങൾ എടുത്ത് അതിൽ ഗ്രീൻ ചട്ണി നന്നായി പുരട്ടുക.
അതിനുശേഷം ഒരു ചെറിയ കഷണം പനീർ മുകളിൽ വയ്ക്കുക. കുറച്ച് ചുവന്ന മുളകുപൊടി, ചാട്ട് മസാല, ഉപ്പ് എന്നിവ വിതറുക.
അതിനു ശേഷം അരിഞ്ഞ ചീസ് കഷ്ണങ്ങൾ അതിൽ വയ്ക്കുക. എന്നിട്ട് മുകളിൽ നിന്ന് മറ്റൊരു ബ്രെഡ് സ്ലൈസ് കൊണ്ട് മൂടുക.
ഒരു ബൗളില്‍ മൈദയും കോൺഫ്ലോറും / അരിപ്പൊടി ചേർത്ത് മിശ്രിതം തയ്യാറാക്കുക, ഈ മിശ്രിതത്തിൽ കസൂരി മേത്തി, കുരുമുളക് ചതച്ചത്, ചുവന്ന മുളക് ചതച്ചത്, ഉപ്പ്, വെള്ളം എന്നിവ ആവശ്യാനുസരണം ചേർത്ത് കട്ടിയുള്ള മാവ് ഉണ്ടാക്കുക.
ബ്രെഡ് ഇഷ്ടമുള്ള ആകൃതിയില്‍ ചെറിയ കഷ്ണങ്ങളായി മുറിച്ച് ഈ കോൺഫ്ലോർ / അരിപ്പൊടി മാവിൽ മുക്കുക. ഒരു പ്ലേറ്റില്‍ ബ്രെഡ് ക്രംബ്സ് എടുക്കുക. മാവില്‍ മുക്കിയ ബ്രെഡ് പക്കോഡകൾ ബ്രെഡ് ക്രംബ്സില്‍ നന്നായി പൊതിയുക, അതിനു ശേഷം എണ്ണ ചൂടാക്കി അതിൽ പൊരിച്ചെടുക്കുക.
ബ്രെഡ് പക്കോഡകൾ ഒരു വശം നന്നായി ചുട്ടെടുക്കുക, മറിച്ചിട്ട് ഇരുവശവും നല്ല സ്വർണ്ണ നിറമാകുന്നതുവരെ വറുക്കുക. ബ്രെഡ് പനീർ ചീസ് പക്കോഡ തയ്യാർ, ഇത് ചട്ണിക്കൊപ്പം അല്ലെങ്കില്‍ ടൊമാറ്റോ സോസിനൊപ്പം വിളമ്പുക.