റെസ്റ്റോറന്‍റുകളിലും സ്റ്റാർ ഹോട്ടലുകളിലും രുചിയേറും വിഭവങ്ങൾ വളരെ സുന്ദരമായി കാർവിങ്ങിലൂടെ അലങ്കരിച്ചു വച്ചിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ? ഫലവർഗ്ഗങ്ങളും പച്ചക്കറികളും ഉപയോഗിച്ച് പൂക്കളുടെയോ മറ്റുതരത്തിലുള്ള എന്തെങ്കിലും ആകൃതി തയ്യാറാക്കുന്നതിനാണ് കാർവിങ്ങ് എന്ന് വിളിക്കുന്നത്.
ഈ കല സ്വായത്തമാക്കുകയാണെങ്കിൽ നിങ്ങൾ തയ്യാറാക്കി വച്ചിരിക്കുന്ന സാലഡ്, പച്ചക്കറികൾ, കേക്ക് എന്നിവയലങ്കരിച്ച് കൂടുതൽ ആകർഷകമായ സെന്‍റർ പീസിൽ ഇവ വച്ച് സജ്ജീകരിച്ചാൽ അതിഥികളറിയാതെ ചോദിച്ചു പോകും “ഇതാരാണുണ്ടാക്കിയത്, എങ്ങനെയാണുണ്ടാക്കിയത്” എന്ന്.
കാർവിങ്ങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഫലവർഗ്ഗങ്ങളും പച്ചക്കറികളും അധികം പഴുത്തതോ പച്ചയോ ആകാൻ പാടില്ല.
- അവ ശരിയായ ആകാരത്തോടു കൂടിയവയായിരിക്കണം.
- തിളക്കമുള്ളതും മിനുസമുള്ളതുമായിരിക്കണം. പാടുകളോ കറയോ ഉണ്ടാവാൻ പാടില്ല.
- കാർവിങ്ങ് ചെയ്യുമ്പോൾ ഫലവർഗ്ഗങ്ങളിൽ നാരങ്ങാനീര് അഥവാ അൽപം ശർക്കർപ്പാവ് പുരട്ടണം. ഇവ കറുത്തു പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
- ഫലങ്ങൾ ഐസ് വെള്ളത്തിൽ മുക്കി വച്ചാൽ അവ നല്ലതു പോലെ വികസിക്കും. ഉണങ്ങുകയുമില്ല.
- നിങ്ങൾ കാർവ് ചെയ്ത രൂപം വളരെനാൾ വയ്ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു ചെറിയ സ്പൂൺ ജെലാറ്റിൻ അര കപ്പ് വെള്ളത്തിൽ കുതിർത്ത് അത് തിളപ്പിച്ച് തണുത്തതിനു ശേഷം ബ്രഷ് ഉപയോഗിച്ച് ഇവയിൽ പുരട്ടണം.
- കാർവിങ്ങിനു ശേഷം ബാക്കി വരുന്ന കഷണങ്ങൾ കളയരുത്. അവ സാലഡ്, സൂപ്പ് അല്ലെങ്കിൽ കറികളിൽ ചേർക്കാം.
- കാർവിങ്ങ് നൈഫും ബോർഡും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
- കട്ടിങ്ങിനു മുമ്പ് പെൻസിലുപയോഗിച്ച് ലൈറ്റായി ഡിസൈൻ തയ്യാറാക്കിയ ശേഷം കത്തിയുപയോഗിച്ച് കാർവ് ചെയ്യാം.
- ആദ്യമാദ്യം ചെറിയ പീസ് തയ്യാറാക്കണം. പിന്നെപ്പിന്നെ വലിയ പീസ് തയ്യാറാക്കുന്ന പ്രാക്ടീസ് ചെയ്യാം.
താഴെപ്പറയുന്ന എളുപ്പമുള്ള സ്റ്റെപ്സ് ഉപയോഗിച്ച് നിങ്ങൾക്ക് സാവധാനത്തിൽ ഈ ആകർഷകമായ ആകൃതികൾ രൂപപ്പെടുത്താം.
ടൊമാറ്റോ റോസ്
- ഒരു നല്ല ഉരുണ്ട തക്കാളിയുടെ അടിഭാഗത്തു നിന്നും കനം കുറച്ച് തൊലിയെടുക്കാൻ തുടങ്ങണം. തക്കാളി കറക്കിക്കൊണ്ട് പതുക്കെ പതുക്കെ ഒരൊറ്റ പീസിൽ തന്നെ മുഴുവൻ തൊലിയും കളയണം.
- ഏതറ്റത്തു നിന്നാണോ തൊലിയെടുത്തത് അവിടെ പിടിച്ച് റിബൺ പോലെ മടക്കുവാൻ തുടങ്ങണം.
- തൊലി മുഴുവനും മടക്കി അവസാനിമാകുമ്പോഴേക്കും റോസ് പോലെയുള്ള ആകാരം ലഭിക്കും.
ഇലകൾ
- ഒരു ആപ്പിളെടുത്ത് 4 കഷണങ്ങളാക്കി കുരു കളയണം.
- ഓരോ കഷണത്തിനും ഇലയുടെ ആകൃതി നൽകണം.
- ഈ ഇലകൾക്കിടയിലൂടെ കത്തി നേരെ വലിച്ച് നാഡിയുടെ ആകൃതിയിൽ മുറിക്കണം.
- കത്തി ചരിച്ച് ഇതിന് നാഡിയുടെ ഔട്ട്ലൈൻ നൽകി ആവശ്യമില്ലാത്ത ഭാഗം പതുക്കെ നീക്കം ചെയ്യാം.
- കത്തി നേരെയും ചരിച്ചും ക്രമമായി പ്രവർത്തിപ്പിച്ച് രണ്ടു വശത്തെയും ചെറിയ ചെറിയ നാഡി വശങ്ങൾ എടുത്ത് കളയണം.
- അവസാനം ആവശ്യമില്ലാത്ത ഭാഗങ്ങൾ എടുത്തു കളഞ്ഞ് ഇലകളുടെ പൂർണ്ണ ആകാരം നൽകണം.
- ഇതുപോലെ തന്നെ കാരറ്റ്, വെള്ളരിക്ക, പപ്പായ, തണ്ണീർ മത്തങ്ങ എന്നിവ കൊണ്ടും ഇലകളുണ്ടാക്കി സാലഡിന്‍റെയും സ്നാക്ക്സിന്‍റെ പ്ലേറ്റും അലങ്കരിക്കാം.
പപ്പായ കൊണ്ടുണ്ടാക്കിയ ലാംപ്
- ഒരു നീളമുള്ള പപ്പായയും ഒരു ചെറിയ മെഴുകുതിരിയുമെടുക്കണം.
- പപ്പായ കഴുകി തുടയ്ക്കണം.
- തണ്ടുള്ള വശത്തുനിന്നും 2 ഇഞ്ച് ഭാഗം എടുത്തു മാറ്റി ഒരു സ്പൂണുപയോഗിച്ച് അകത്തുള്ള കുരുവും നാരും മാറ്റി പതുക്കെ വൃത്തിയാക്കണം.
- ജോമെട്രിക് ഡിസൈനാണ് ആഗ്രഹിക്കുന്നതെങ്കിൽ പെൻസിൽ കൊണ്ട് വരച്ച് കത്തി കൊണ്ട് നേരെ കാർവ് ചെയ്യാൻ തുടങ്ങണം.
- ഒരു പ്ലേറ്റിൽ മെഴുകുതിരി കത്തിക്കണം. എന്നിട്ട് കാർവ് ചെയ്തതിനു മുകളിൽ വയ്ക്കണം. നിങ്ങളുടെ തീൻമേശയുടെ സൗന്ദര്യം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നതായി കാണാൻ സാധിക്കും.
മെലൺ റോസ്