ഓണക്കാലത്താണ് മലയാളികൾ, കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷണ രീതികളിലേക്ക് ഗൃഹാതുരതയോടെ ഇറങ്ങിച്ചെല്ലുന്ന സമയം. അത്തം മുതൽ പത്തു ദിനങ്ങളിലെ ഓണാഘോഷത്തിന്‍റെ പൊലിമ മുറ്റത്തെ പൂക്കളത്തിലും അടുക്കളയിലെ സദ്യ വട്ടങ്ങളിലും ഓണാക്കോടിയിലും ആണ്. എല്ലാവരും ഒരുമിച്ചു ചേർന്ന് ഗംഭീര വിഭവങ്ങൾ ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്ന സന്തോഷം മറ്റെവിടെ കിട്ടും?

ചേരുവകൾ:

തുവര പരിപ്പ് - ഒരു കപ്പ്

മുരിങ്ങക്കായ- 2 എണ്ണം

ഉരുളക്കിഴങ്ങ് - 1

തക്കാളി - 2 എണ്ണം

വഴുതനങ്ങ - 1

കാരറ്റ് -1

സവാള - 1

പുളി - ഒരു ചെറുനാരങ്ങ വലിപ്പത്തിൽ.

വറുത്തരയ്ക്കാൻ:

മല്ലി - 6 ടീസ്പൂൺ

വറ്റൽ മുളക് - 4 (എരിവനുസരിച്ചു കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യാം)

ഉലുവ - 1/4 ടീസ്പൂൺ

ജീരകം - 1/4 ടീസ്പൂൺ

ചെറിയ ഉള്ളി - 1

കറിവേപ്പില - ഒരു തണ്ട്

തേങ്ങ - ചിരകിയത് ഒരു മുറിയുടെ പകുതി (ചെറിയത്)

കായം - ഒരു സ്പൂൺ

തയ്യാറാക്കുന്ന വിധം:

പരിപ്പ് കുക്കറിൽ നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് മല്ലിയും മുളകും ജീരകവും ഉലുവയും കറിവേപ്പിലയും വറുക്കുക. ഏകദേശം വറവ് മണം വരാൻ തുടങ്ങിയാൽ തേങ്ങയും ചെറിയ ഉള്ളിയും കായവും ചേർത്ത് രണ്ട് മിനിറ്റ് വറുക്കുക (വറവ് മൂത്തോ എന്നറിയാൻ കറിവേപ്പില എടുത്തു ഒന്ന് പൊടിച്ചു നോക്കിയാൽ മതി. മൂത്തെങ്കിൽ കറിവേപ്പില പൊടിഞ്ഞു പോകും)

തക്കാളി ഒഴികെയുള്ള പച്ചക്കറികൾ ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വേവിക്കുക. അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ചേർത്തു 2 മിനിറ്റ് തിളപ്പിക്കുക.

അതിനു ശേഷം അതിലേക്കു പുളി പിഴിഞ്ഞ വെള്ളം ചേർക്കുക. കൂടെ തക്കാളി മുറിച്ചതും കുറച്ചു ഉപ്പും കൂടി ചേർത്ത് തിളപ്പിക്കുക.

പുളി ഒഴിച്ച് നന്നായി തിളച്ചതിനു ശേഷം അതിലേക്കു അരപ്പ് ചേർത്ത് ഇളക്കി വീണ്ടും തിളപ്പിക്കുക. രണ്ട് മിനിട്ട് തിളച്ച ശേഷം മൂന്ന് നാല് തണ്ട് കറിവേപ്പിലയും കായവും ഇട്ട് വാങ്ങി വയ്‌ക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...