ഓണക്കാലത്താണ് മലയാളികൾ, കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷണ രീതികളിലേക്ക് ഗൃഹാതുരതയോടെ ഇറങ്ങിച്ചെല്ലുന്ന സമയം. അത്തം മുതൽ പത്തു ദിനങ്ങളിലെ ഓണാഘോഷത്തിന്‍റെ പൊലിമ മുറ്റത്തെ പൂക്കളത്തിലും അടുക്കളയിലെ സദ്യ വട്ടങ്ങളിലും ഓണാക്കോടിയിലും ആണ്. എല്ലാവരും ഒരുമിച്ചു ചേർന്ന് ഗംഭീര വിഭവങ്ങൾ ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്ന സന്തോഷം മറ്റെവിടെ കിട്ടും?
ചേരുവകൾ:
വൻപയർ വേവിച്ചത് - രണ്ട് ചെറിയ കപ്പ്
മത്തൻ - 250 ഗ്രാം
തേങ്ങ ഒരു മുറി ചിരകിയത്
ജീരകം - ഒരു ടീ സ്പൂൺ
ചുവന്ന മുളക് - 3 (പൊടിയായാലും മതി)
കടുക് - രണ്ട് ടീസ്പൂൺ
വറ്റൽ മുളക് - 1
തേങ്ങ ചിരകിയത് - ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം:
മത്തൻ കുറച്ചു മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിക്കുക. അതിലേക്കു വേവിച്ചു വച്ച വൻപയർ ഇട്ട് തിളപ്പിക്കുക.
ഇതിലേക്ക് തേങ്ങയും ജീരകവും മുളകും കൂടി നന്നായി അരച്ചത് ചേർക്കുക. ശരിക്കും തിളച്ചാൽ വാങ്ങി വച്ച് അതിലേക്കു കടുകും മുളകും തേങ്ങയും വറുത്തിടുക.
തേങ്ങ നന്നായി ചുവക്കും വരെ വറുക്കണം. (എരിശേരിയിൽ ഒരിക്കലും കറിവേപ്പില ചേർക്കില്ല എന്നാണ് പ്രമാണം)