ഓണക്കാലത്താണ് മലയാളികൾ, കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷണ രീതികളിലേക്ക് ഗൃഹാതുരതയോടെ ഇറങ്ങിച്ചെല്ലുന്ന സമയം. അത്തം മുതൽ പത്തു ദിനങ്ങളിലെ ഓണാഘോഷത്തിന്‍റെ പൊലിമ മുറ്റത്തെ പൂക്കളത്തിലും അടുക്കളയിലെ സദ്യ വട്ടങ്ങളിലും ഓണാക്കോടിയിലും ആണ്. എല്ലാവരും ഒരുമിച്ചു ചേർന്ന് ഗംഭീര വിഭവങ്ങൾ ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്ന സന്തോഷം മറ്റെവിടെ കിട്ടും?
ചേരുവകൾ:
ചേന - 200 ഗ്രാം
മുരിങ്ങക്കായ - 2
പച്ചക്കായ - 2
കുമ്പളങ്ങ - 200 ഗ്രാം
കയ്പക്ക - ഒന്ന്
പച്ചപയർ - 200 ഗ്രാം
കാരറ്റ് - ഒന്ന്
തേങ്ങ - രണ്ടു മുറി ചെറുത് ചിരകിയത്
പച്ചമുളക് -5 എണ്ണം
പുളിച്ച കട്ടതൈര് - 1 കപ്പ്
തയ്യാറാക്കുന്ന വിധം:
പച്ചക്കറികൾ നിളത്തില്‍ അരിയുക. അടി കട്ടിയുള്ള പാത്രത്തിൽ പച്ചക്കറികൾ മാത്രം വെള്ളം ഒഴിച്ച് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് അടച്ച് വേവിക്കുക (കുക്കറിൽ വേവിച്ചാൽ കഷണങ്ങൾ ഉടഞ്ഞു പോകും).
കഷണങ്ങൾ വെന്ത് വെള്ളം ഏകദേശം വറ്റിയാൽ തേങ്ങയും പച്ചമുളകും വെള്ളം കൂട്ടാതെ മിക്‌സിയിൽ ചതച്ചെടുത്തത് ചേര്‍ക്കുക.
അതിലേക്ക് തൈര് ഉടച്ചത് ചേർത്തു നന്നായി രണ്ട് മിനിറ്റ് ഇളക്കുക. കഷണങ്ങളിൽ നന്നായി അരപ്പ് ചേർന്ന് കഴിഞ്ഞാൽ കറിവേപ്പില ഇട്ട് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി മൂടി വയ്ക്കുക.