ഓണത്തിന് മക്കളും മരുമക്കളും കൊച്ചുമക്കളും ചങ്ങാതികളുമെല്ലാം വരുമ്പോൾ പാചകം ജോറാക്കണ്ടേ... കൈപുണ്യം കൈയിലുണ്ടെങ്കിലും ചില നേരത്ത് പണി പാളാറുണ്ടല്ലോ... പക്ഷേ, ടെൻഷൻ വേണ്ട. അടുക്കളയിൽ കാര്യങ്ങൾ കൈവിട്ട് പോകാതിരിക്കാൻ ചില ടിപ്സ് ഇതാ.

ഗെറ്റ് റെഡി ഫോർ ഓണം

ഓണമിങ്ങെത്തും മുമ്പേ ഒരുക്കങ്ങൾ തുടങ്ങുന്നത് വഴി തിരക്കും അലച്ചിലും ഒഴിവാക്കാം. പാചകം കൂടുതൽ ഈസിയും രസകരവുമാക്കാം. മല്ലി, മുളക്, ജീരകം, മഞ്ഞൾ, ഉലുവ തുടങ്ങിയ മസാലകൾ വറുത്തും അല്ലാതെയും പ്രത്യേകം പൊടിച്ച് ടിന്നുകളിൽ അടച്ച് സൂക്ഷിക്കുക. തീയലിനും മറ്റും ഇത് ആവശ്യമായി വരും.

  • പായസത്തിനുള്ള ശർക്കര ഉരിക്കി പാനിയാക്കി അരിച്ച് കരടും മറ്റും നീക്കി പാത്രത്തിൽ ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
  • ഓണത്തിന്‍റെ തലേന്ന് തേങ്ങാപ്പാൽ തയ്യാറാക്കി കണ്ടെയ്നറുകളിൽ ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ജോലി ഭാരം കുറയ്ക്കും.
  • അവിയൽ, തോരൻ, പച്ചടി, കിച്ചടി, കൂട്ടുകറി, പരിപ്പ് തുടങ്ങിയ കറികൾക്ക് ആവശ്യമായ തേങ്ങ ചിരകി കണ്ടെയ്നറിൽ അടച്ച് ഫ്രിഡ്ജിൽ കരുതി വയ്ക്കാം. ചില കറികൾക്ക് നേരത്തേ തന്നെ അരപ്പ് തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാം. കേടാകുകയില്ല.
  • പച്ചക്കറികൾ തലേദിവസം തന്നെ കഴുകി അരിഞ്ഞു വയ്ക്കുക. ഇത് ഫ്രിഡ്ജിലോ പുറത്തോ നന്നായി അടച്ച് സൂക്ഷിക്കുക.
  • പലഹാര കണ്ടെയ്നറിന്‍റെ വക്കിൽ ആവണക്കെണ്ണ പുരട്ടിയാൽ ഉറുമ്പ് കയറുകയില്ല.
  • ചെറുപയർ വറുത്ത് തൊലി നീക്കി ടിന്നിലടച്ച് വയ്ക്കുക. ഓണദിവസം അതെടുത്ത് പരിപ്പ് തയ്യാറാക്കിയാൽ മതി.

ചിപ്സ്... ചിപ്സ്...

  • ഓണസദ്യയിലെ വിഐപി ആണല്ലോ ചിപ്സ്. വീട്ടിൽ ചിപ്സ് തയ്യാറാക്കുമ്പോൾ പലപ്പോഴും കരിഞ്ഞ് പോകുകയോ നിറം മങ്ങിയിരിക്കുകയോ ചെയ്യാറുണ്ട്. ചിപ്സിന് നല്ല സ്വർണ്ണവർണ്ണം കിട്ടാൻ എണ്ണയിൽ അൽപം മഞ്ഞൾ പൊടിയിട്ടോളൂ.
  • ചിപ്സിന് വാഴക്കായ നുറുക്കുമ്പോൾ കൈയിൽ കറപുരണ്ട് കറുത്ത് പോകാറില്ലേ... നുറുക്കുമ്പോൾ കടുകെണ്ണയും ഉപ്പും ചേർത്ത് കൈയിൽ പുരട്ടി നോക്കൂ. കൈ കറക്കുകില്ല.
  • പായസം തയ്യാറാക്കുമ്പോൾ സേമിയ വെന്ത് കുഴഞ്ഞ് പോകാതിരിക്കാൻ തിളയ്ക്കുന്ന വെള്ളത്തിലിട്ട് സേമിയ വേവിച്ച ശേഷം പായസം തയ്യാറാക്കുക.
  • പരിപ്പും പ്രഥമനും നന്നായി വെന്ത ശേഷം വേണം മധുരം ചേർക്കാൻ. അല്ലെങ്കിൽ പരിപ്പും അടയും വേകുകയില്ല.
  • പായസം കുറുകി പോയാൽ അതിനുമുണ്ട് പോംവഴി. അൽപം തേങ്ങാപ്പാലോ പശുവിൻപാലോ ചേർത്തോളൂ. നല്ല രുചി കിട്ടും. ശർക്കര ചേർക്കുമ്പോൾ അതിൽ ചുക്കും ജീരകവും പൊടിച്ച് ചേർക്കുക. പായസത്തിന് രുചി കൂടും.
  • പ്രഥമൻ പിരിഞ്ഞു പോകുന്നതിനുമുണ്ട് പോംവഴി. പ്രഥമൻ നന്നായി തിളച്ച ശേഷം താങ്ങാപ്പാലൊഴിച്ച് അടുപ്പിൽ നിന്നിറക്കി വയ്ക്കുക. തേങ്ങാപ്പാൽ ഒഴിച്ച ശേഷം പ്രഥമൻ തിളപ്പിക്കരുത്.
  • അരിപായസം തയ്യാറാക്കുമ്പോൾ അരി നന്നായി വെന്തശേഷം മാത്രമേ ശർക്കര ചേർക്കാവൂ. ശർക്കര ആദ്യമേ ചേർത്താൽ അരി വേകുകയില്ല.
  • എണ്ണ പലഹാരങ്ങൾ കേടുകൂടാതെ ദീർഘനാൾ സൂക്ഷിക്കാൻ ടിന്നിൽ അൽപം അരി വിതറിയിട്ട ശേഷം ഇട്ട് വയ്ക്കുക. പലഹാരങ്ങൾ തണുത്ത് പോകുകയില്ല, കരുകരുപ്പും മാറുകയില്ല.
  • അച്ചപ്പം ഉണ്ടാക്കുമ്പോൾ മാവ് അച്ചിൽ പിടിക്കുന്നത് സാധാരണമാണല്ലോ. ഇതിനൊരു പരിഹാരമുണ്ട്, അച്ച് പുളി വെള്ളത്തിൽ ഇട്ട് അരമണിക്കൂർ തിളപ്പിക്കുക.
  • ഉണ്ണിയപ്പം സോഫ്റ്റാകുന്നതിന് മാവിൽ ഒന്നോ രണ്ടോ പൂവൻപഴം ചേർക്കുക. അൽപം ചുക്കും ചേർക്കുക. ഉണ്ണിയപ്പത്തിന് രുചി കൂടും.
  • ഉണ്ണിയപ്പത്തിന് ആവശ്യമായ മാവ് കുഴയ്ക്കാതെ നല്ല വെള്ള തുണിയിൽ കെട്ടി പത്തുമിനിട്ട് ആവി കയറ്റുക. എന്നിട്ട് മാവ് കുഴയ്ക്കുക. ഉണ്ണിയപ്പത്തിന് സ്വാദ് കൂടും.

ഓണസദ്യ തയ്യാറാക്കുമ്പോൾ

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...