കേരളീയരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ് നാളികേരം അഥവാ തേങ്ങ. തേങ്ങ ചേർത്ത വിഭവങ്ങൾ കേരളീയർക്ക് ഏറെ പ്രിയപ്പെട്ടതാണ്. വെജ് ആയാലും നോൺവെജ് ആയാലും തേങ്ങ ചേർക്കാത്ത വിഭവം കേരളീയരുടെ സങ്കൽപത്തിലില്ല. തേങ്ങ അലങ്കാര വസ്തുവായും എണ്ണയായും പൊടിയായും പാലായും നിത്യേന തേങ്ങ കേരളീയരുടെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്നു. നാളികേരം വെറുതെ കഴിക്കാനും ഏറെ പേർ ഇഷ്ടപ്പെടുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സൗന്ദര്യം വർദ്ധിപ്പിക്കാനും തേങ്ങ ഉപയോഗിക്കുന്നു. ആരോഗ്യപരമായി വളരെ ഗുണങ്ങളുള്ള തേങ്ങ ഉപയോഗിച്ച് എുളുപ്പത്തിൽ മൂന്ന് രുചികരമായ വിഭവങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം...
പൈനാപ്പിൾ ആന്‍റ് കോക്കനട്ട് സൂഫ്ളെ
ചേരുവകൾ
കണ്ടൻസ്ഡ് മിൽക്ക് 400 ഗ്രം
തേങ്ങാപ്പാൽ 5 കപ്പ്
ജെലാറ്റിൻ 3 ടേബിൾ സ്പൂൺ
ക്രീം 2/3 ടേബിൾ സ്പൂൺ
പൈനാപ്പിൾ കഷണങ്ങൾ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1/2 കപ്പ് കരിക്കിൻ വെള്ളത്തിൽ ജെലാറ്റിൻ അലിയിച്ച് ചൂടുവെള്ളം നിറച്ച പാത്രത്തിൽ വയ്ക്കുക.
തുടർന്ന് കണ്ടൻസ്ഡ് മിൽക്ക് ചേർക്കണം. ഈ മിശ്രിതം കരിക്കിൻ വെള്ളവുമായി ചേർത്ത് ഫ്രിഡ്ജിൽ വയ്ക്കുക.
തണുത്ത് പാകമാവുമ്പോൾ ക്രീമും പൈനാപ്പിൾ കഷണങ്ങളും ചേർക്കാം.
കോക്കനട്ട് ലൈം സ്മൂതി
ചേരുവകൾ
ഐസ്ക്യൂബ്സ് 15 എണ്ണം
പാട നീക്കം ചെയ്ത കട്ടത്തൈര് 600 ഗ്രാം
തേങ്ങാപ്പാൽ 400 മി. ലി
ഒരു നാരങ്ങായുടെ നീര്
തേൻ ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഐസ്ക്യൂബുകൾ ഒഴികെ മറ്റു ചേരുവകൾ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇത് ഒരു ബൗളിലേയ്ക്ക് പകർത്തണം.
നീളമുള്ള ഒരു ഗ്ലാസ്സിലേക്ക് ഐസ് ക്രഷ് ചെയ്ത് ഇട്ടതിനു ശേഷം മിശ്രിതം ഒഴിച്ച് നന്നായി ഇളക്കുക. ആവശ്യമെങ്കിൽ കുറച്ച് തേൻ മുകളിൽ ഒഴിച്ച് തണുത്ത കോക്കനട്ട് ലൈം സ്മൂതി സെർവ് ചെയ്യാം.
മലബാർ ഫിഷ് കറി
ചേരുവകൾ
ദശയുള്ള മീൻ 250 ഗ്രാം
തേങ്ങ 3/4
സവാള വലുത് ഒന്ന്
പച്ചമുളക് നാലെണ്ണം
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി ഒരു തുടം
ഉള്ളി അരിഞ്ഞത് ഒന്ന്
മസാല
മുളകുപോടി 2 ടീസ്പൂൺ
മഞ്ഞൾപോടി 1/2 ടീസ്പൂൺ
ഉലുവ 1/2 ടീസ്പൂൺ
മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ
മല്ലിയില ഒരു ചെറിയ കെട്ട്
പെരുംജീരകം ഒരു ടീസ്പൂൺ
കറിവേപ്പില ഒരു ഞണ്ട്
തക്കാളി ഒന്ന്
വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മീൻ വലിയ കഷണങ്ങളായി മുറിക്കുക. വെളുത്തുള്ളിയുടെ തൊലി കളയണം. ഇഞ്ചി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിക്കുക.
തക്കാളി നാലായി മുറിക്കണം. പുളി വെള്ളത്തിൽ കുതിർക്കനായി വയ്ക്കുക.
1/2 തേങ്ങാ പാലെടുത്ത് മാറ്റി വയ്ക്കുക. തേങ്ങാ ചിരകിയതിലേയ്ക്ക് ഉലുവ, പെരുംജീരകം, സവാള അരിഞ്ഞത്, കറിവേപ്പില ഇവയിട്ട് ബ്രൗൺ നിറമാവുന്നതു വരെ വഴറ്റണം. ഇവ അരച്ച് പേസ്റ്റ് രൂപത്തിലാക്കണം.
തുടർന്ന് പച്ചമുളക്, പെളുത്തുള്ളി, ഇഞഅചി എന്നിവ അരച്ചുണ്ടാക്കിയ പേസ്റ്റ് എണ്ണയിലിട്ട് വഴറ്റുക.
ഇതിലേയ്ക്ക് തക്കാളി കഷണങ്ങൾ, പുളിവെള്ളം, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഒരു മിനിട്ട് തിളപ്പിക്കണം.
മീൻ ഇട്ട ശേഷം വേവും വരെ തിളപ്പിക്കുക. ഇതിനു ശേഷം കോക്കനട്ട് പേസ്റ്റിലേക്ക് തേങ്ങാ പാൽ ചേർത്ത് മീൻകറി ഇളക്കണം. കറിവേപ്പിലയും മല്ലിയിലയും കൊണ്ട് അലങ്കരിച്ച് സർവ്വ് ചെയ്യാം.