മഴക്കാലത്ത് പറമ്പിലും മരത്തടിയുമൊക്കെ കിളിർത്തു വരുന്ന ഭംഗിയുള്ള കൊച്ചുകുടകൾ കണ്ടിട്ടില്ലേ? ഭക്ഷ്യയോഗ്യമായ ഫംഗസ്സുകളാണിവ. നമ്മുടെ കൂൺ!. കാഴ്ചയ്ക്ക് കൗതുക മുണർത്തുന്ന ഈ കുഞ്ഞൻ കുടകൾ കൊണ്ട് വൈവിദ്ധ്യവും സ്വാദിഷ്ഠവുമായ വിഭവങ്ങൾ തയ്യാറാക്കാനാവും. എന്നാൽ എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമാവണമെന്നുമില്ല. പോഷക സമ്പുഷ്ടമായ സസ്യാഹാരമാണ് കൂണുകൾ. സാധാരണ പച്ചക്കറികളെ പോലെ കൂണിലും ഏകദേശം 90 ശതമാനം ജലമാണ്.

ക്യാൻസറുകളേയും വൈറസുകളേയും ട്യൂമറുകളേയും ചെറുക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും കഴിവുള്ള വിശിഷ്ടാഹാരം കൂടിയാണിത്. അമ്ലങ്ങൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുലവണങ്ങളായ സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം, മഗ്നീഷ്യം എന്നിവ കൂടാതെ കുറഞ്ഞ അളവിൽ ഇരുമ്പ്, ചെമ്പ്, സിങ്ക്, സെലീനിയം എന്നിവയും കൂണിലടങ്ങിയിട്ടുണ്ട്. അതായത് ശരീരത്തിന്‍റെ വളർച്ചയ്ക്കാവശ്യമായ വളരെയധികം പോഷകങ്ങളടങ്ങിയ ഒരു സമ്പൂർണ്ണ ആഹാരമാണിത്.

  1. മഷ്റൂം കോഫ്ത്ത

കൂൺ മുഴുവനായി വേവിച്ച് ഇതിലേക്ക് അയമോദകം, കടലപ്പൊടി, അരിപ്പൊടി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, തക്കാളി, ചില്ലിസോസ് എന്നിവ ചേർത്ത് വഴറ്റുക. അതിനുശേഷം ഒരു ചീനച്ചട്ടിയൽ സവാള, വെളുത്തുള്ളി. ഏലയ്ക്ക, ഉപ്പ് ഇവ ചേർക്കാം. ഒരു ഗ്ലാസ് പാലും ആവശ്യത്തിനു കശുവണ്ടിയും ചേർത്ത് ഏകദേശം 20 മിനിറ്റ് വേവിക്കുക. ഗ്രേവിയിലേക്ക് പാകം ചെയ്ത സ്വാദിഷ്ടമായ മഷ്റൂം ചേർക്കാം. മഷ്റൂം കോഫ്ത്ത തയ്യാർ.

  1. മഷ്റൂം ചില്ലി

കൂൺ മുറിച്ച് കഷണങ്ങളാക്കുക. വേവിച്ച് വെള്ളം വാർത്തു കളഞ്ഞ ശേഷം ഉപ്പ്, ഫുഡ്കളർ, സോയാബീൻ സോസ്, ആരോറൂട്ട്, ചില്ലി സോസ് എന്നിവ ചേർത്ത് എണ്ണയിൽ വറുത്തെടുക്കുക. ഇത് ഒരു ടിഷ്യൂ പേപ്പറിൽ പകർത്തി മാറ്റി വയ്ക്കാം. ഇനി കാപ്സിക്കം, ഇഞ്ചി, വെളുത്തുള്ളി, സവാള അരിഞ്ഞത്, പച്ചമുളക് എന്നിവ ചേർത്ത് വറുക്കുക. ഇതും ടിഷ്യൂ പേപ്പറിൽ പകർത്തി വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. ജീരകം, പച്ചമുളക്, സവാള പേസ്റ്റാക്കിയതുമിട്ട് വഴറ്റുക. ഇനി ആവശ്യത്തിനു വെള്ളവും നേരത്തെ വറുത്തു വച്ച മഷ്റൂം, കാപ്‌സിക്കം മിശ്രിതം ചേർത്ത് വേവിക്കുക. തീയിൽ നിന്നിറക്കി ഇതിലേക്ക് സോസും വിനാഗിരിയും ചേർക്കാം.

  1. മഷ്റൂം സൂപ്പ്

കൂൺ വേവിച്ച് മിക്സറിൽ അരച്ചെ ടുക്കുക. ഒരു ചീനച്ചട്ടിയിൽ നെയ്യൊഴിച്ച് മിശ്രിതമിട്ട് വഴറ്റുക. തക്കാളി വേവിച്ച് ജ്യൂസ് തയ്യാറാക്കാം. ഇതിലേക്ക് മഷ്റൂം പേസ്റ്റ് ചേർത്ത് സാവകാശം ഇളക്കുക. തിള വരുമ്പോൾ ഒരു ബൗളിൽ പകർത്തി ഇന്തുപ്പ്, കുരുമുളക്, മല്ലിയില ചേർത്ത് സർവ്വ് ചെയ്യാം.

  1. മഷ്റൂം ഫിർനി

ചെറു കഷണങ്ങളാക്കി കൂൺ അരിയുക. ഒരു ചീനച്ചട്ടിൽ നെയ്യൊഴിച്ച് വഴറ്റുക. ശേഷം ഒരു ലിറ്റർ പാൽ തിളപ്പിച്ച് അര ലിറ്ററാക്കി കുറുക്കുക. പാലിൽ വേവിച്ച കൂൺ ചേർത്ത് വീണ്ടും വേവിക്കുക. വെന്തു തുടങ്ങുമ്പോൾ ഇതിലേക്ക് കശുവണ്ടി, കിസ്മിസ്, ഏലയ്ക്കാ പൊടി എന്നിവ ചേർക്കാം. മഷ്റൂം നന്നായി വെന്തശേഷം പഞ്ചസാര ചേർത്ത് നന്നായി ഇളക്കി സർവ്വ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...