മിൽക്ക് കേക്ക് ഏറ്റവും ഇഷ്ടപ്പെട്ട  മധുര പലഹാരങ്ങളിൽ ഒന്നാണ്. ഈ മധുരപലഹാരം നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. നിങ്ങളുടെ പ്രിയപ്പെട്ട മധുരപലഹാരം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകൾ

3 ലിറ്റർ പാൽ

2 ടീസ്പൂൺ നാരങ്ങ നീര്

1 ടീസ്പൂൺ ഏലക്ക

1 ടീസ്പൂൺ നെയ്യ്

250 ഗ്രാം പഞ്ചസാര

എണ്ണ ആവശ്യത്തിന്

ബദാം (അലങ്കാരത്തിനായി)

തയ്യാറാക്കുന്ന വിധം

കട്ടിയുള്ള പാത്രത്തിൽ പാൽ തിളപ്പിക്കുക. ശേഷം 2 ടേബിൾസ്പൂൺ നാരങ്ങാനീര് ചേർത്ത് പാൽ പൊട്ടി തുടങ്ങുന്നത് വരെ ഇളക്കുക. വെള്ളം ഉറ്റി കളഞ്ഞ് ബാക്കിയുള്ളത് വീണ്ടും പാനിൽ ഇട്ട ശേഷം 1 ടീസ്പൂൺ ഏലക്ക, 1 ടീസ്പൂൺ നെയ്യ്, 250 ഗ്രാം പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി വേവിക്കുക. എല്ലാ മിശ്രിതവും പാനിന്‍റി വശങ്ങൾ വിടുന്നത് വരെ വേവിക്കുക.

ഈ മിശ്രിതം മുഴുവൻ എണ്ണ പുരട്ടിയ ഒരു ട്രേയിൽ നിരത്തുക, അതിനു ശേഷം ബദാം കൊണ്ട് അലങ്കരിക്കുക. മൂടിയ ശേഷം രാത്രി മുഴുവൻ എന്തെങ്കിലും കനമുള്ള വസ്തു വെക്കുക. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് വിളമ്പാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...