കപ്പിലണ്ടി മിഠായി ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. കപ്പിലണ്ടി മിഠായി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകൾ ചൂടുള്ള സ്വഭാവമുള്ളതിനാൽ, ശൈത്യകാലത്ത് ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സാധാരണ നിലക്കടല, എള്ള്, പൊരി, ഡ്രൈ ഫ്രൂട്സ്, ശർക്കര, പഞ്ചസാര എന്നിവയൊക്കെ ചേർത്താണ് സാധാരണ കപ്പിലണ്ടി മിഠായി തയ്യാറാക്കുക. എന്നാൽ ഇന്ന് ശർക്കരയുടെ സ്ഥാനത്ത് ഈന്തപ്പഴ൦ ഉപയോഗിക്കാം. മാത്രവുമല്ല ഇഷ്ടാനുസരണം സീഡ്‌സ് ചേർത്തും ഇത് അരോഗ്യപ്രദവും ആക്കാവുന്നതാണ്. പ്രമേഹരോഗികൾക്ക് ഈന്തപ്പഴം സമീകൃതമായ അളവിൽ കഴിക്കാം. വീട്ടിൽ അനായാസം ഉണ്ടാക്കാവുന്ന കപ്പിലണ്ടി മിഠായി തയ്യാറാക്കാ൦.
കപ്പിലണ്ടി മിഠായി
10 പേർക്ക് ഉള്ളത്
തയ്യാറാക്കാൻ എടുക്കുന്ന സമയം 20 മിനിറ്റ്
ചേരുവകൾ
ഒന്നേകാൽ കപ്പ് തൊലികളഞ്ഞ നിലക്കടല
ശർക്കര 1 കപ്പ്
നെയ്യ് 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
നിലകടല നന്നായി പൊടിക്കുക. ഒരു പാനിൽ ശർക്കരയും നെയ്യും ചൂടാക്കുക. കുറഞ്ഞ തീയിൽ തുടർച്ചയായി ഇളക്കി കൊണ്ടിരിക്കുക. ശർക്കര കട്ടിയായി തുടങ്ങുമ്പോൾ,ഒരു തുള്ളി തണുത്ത വെള്ളത്തിൽ അല്പം ശർക്കര തൂവി വിരൽ കൊണ്ട് പരത്തുക.
തുടർന്ന് അത് പൊട്ടിക്കുക, പൊട്ടിയാൽ ശർക്കര തയ്യാറാണെന്ന് മനസിലാക്കുക, ഈ ഘട്ടത്തിൽ ഗ്യാസ് ഓഫ് ചെയ്യണം. ഇനി ഇതിലേക്ക് നില കടല ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് ഒരു സിൽവർ ഫോയിലിലോ നെയ്യ് പുരട്ടിയ പ്ലേറ്റിലോ ഇട്ട് റോളിംഗ് പിൻ ഉപയോഗിച്ച് നേർത്തതായി ഉരുട്ടുക. മൂർച്ചയുള്ള കത്തി ഉപയോഗിച്ച് ഇഷ്ടമുള്ള ആകൃതിയിൽ കഷ്ണങ്ങളാക്കി മുറിച്ച് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക.