സാൾട്ട് ആന്‍റ് പെപ്പർ സിനിമയിൽ ഭക്ഷണപ്രിയരായ മായയും കാളിദാസനും കേക്കുണ്ടാക്കുന്ന സീൻ കണ്ടില്ലേ. കേക്കിന്‍റെ ഉദ്‌ഭവത്തെക്കുറിച്ചുള്ള ഒരു പ്രണയ കഥയും അതിലുണ്ട്.

യുദ്ധത്തിനു പോയ പ്രിയതമനെ ഓർത്തിരിക്കുന്ന ഭാര്യ ഓരോ ദിവസവും ഓരോ തരത്തിലുള്ള കേക്കു പരീക്ഷണങ്ങളുമായി നിമിഷങ്ങൾ എണ്ണി കാത്തിരിക്കുന്നു. ഒടുവിൽ ഏറ്റവും സ്വാദിഷ്‌ഠമായ ഒരു കേക്കിന്‍റെ രുചിയിൽ നാവും ഹൃദയവും അലിഞ്ഞ് ഒന്നാകുന്നു.

ആഘോഷങ്ങളുടെ ഡിസംബർ തണുപ്പുകളാണ് വരുന്നത്. ആഘോഷം കെങ്കേമമാക്കാൻ ക്രിസ്‌തുമസിനും ന്യൂ ഇയറിനും വിശേഷപ്പെട്ട കേക്ക് തന്നെ വേണം. ക്രിസ്‌തുമസ് എന്ന് ചിന്തിക്കുമ്പോഴേ ഡ്രൈ ഫ്രൂട്ട്‌സ് കൊണ്ട് സമ്പന്നമായ നല്ല പ്ലം കേക്ക് ആണ് മനസ്സിൽ വരിക.

വിപണിയിൽ പലതരത്തിലുള്ള കേക്കുകൾ യഥേഷ്‌ടം ലഭിക്കും. എങ്കിലും വീട്ടിലുണ്ടാക്കുന്ന കേക്കിന്‍റെ രുചി ഒന്നു വേറെ തന്നെയായിരിക്കും. കാരണം അതിൽ നമ്മുടെ ഹൃദയവും ചേർത്തു വച്ചിട്ടുണ്ട്. കടലോളം വരുമോ കടലാടി?

വിദേശി ആണെങ്കിലും കേക്ക് എന്ന സൊയമ്പൻ വിഭവം നമ്മുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായി മെനുവിൽ കയറി ഇരിപ്പായിട്ട് ഒരുപാട് കാലമായി. ആരോഗ്യത്തിന് ഹാനികരമല്ലാത്ത രുചിയുള്ള കേക്ക് നമുക്കും വീട്ടിലുണ്ടാക്കാം. അതിനു വേണ്ട ചേരുവകളില്‍ മിക്കതും തന്നെ നമ്മുടെ വീട്ടിലുണ്ടുതാനും. പിന്നെ വേണ്ടത് എന്താണ്? അൽപം സമയവും ചെറുതല്ലാത്ത ക്ഷമയും ഭക്ഷണ പ്രിയമുള്ള ഒരു വയറും!

വെണ്ണ /സസ്യ എണ്ണ, ധാന്യപ്പൊടിയുമാണ് കേക്കിന്‍റെ അടിസ്‌ഥാന ഘടകങ്ങൾ എന്നറിയാമല്ലോ. കേക്ക് തയ്യാറാക്കുമ്പോൾ നിങ്ങൾക്ക് ഇഷ്‌ടമുള്ള ഓയിൽ ഉപയോഗിക്കാം. വെണ്ണയാണ് നല്ല ഫ്‌ളേവർ ലഭിക്കാൻ സഹായിക്കുക. കേക്ക് വീട്ടിൽ ഉണ്ടാക്കുമ്പോൾ അലുമിനിയം കേക്ക് പാൻ ആണ് ചൂട് തുല്യമായി എല്ലായിടത്തും വ്യാപിക്കാൻ നല്ലത്.

കേക്കുകൾ രണ്ടുതരത്തിലുണ്ട്. കട്ടികൂടിയ, എണ്ണമയമുള്ള കേക്കുകൾ, കനംകുറഞ്ഞ, മൃദുവായ പല നിറങ്ങളിലുള്ളവ. കട്ടിയുള്ള പ്ലം കേക്കുകളാണ് വേണ്ടതെങ്കിൽ ഗോതമ്പ് പൊടിയോ, അരിക്കാത്ത ധാന്യപ്പൊടിയോ ഉപയോഗിക്കാം. മൈദ കൂടുതൽ ഉപയോഗിക്കാതെ പകുതി മൈദ പകുതി ഗോതമ്പുപൊടി എന്ന അനുപാതത്തിലും എടുക്കാവുന്നതാണ്. മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന ഇൻസ്‌റ്റന്‍റ് കേക്ക് മിക്‌സുകൾ ജോലി എളുപ്പമാക്കുമെങ്കിലും ആരോഗ്യത്തിന് ഊന്നൽ നൽകുന്നവയല്ല. അവയിൽ വനസ്‌പതി, ഡാൽഡ പോലുള്ള സാച്ചുറേറ്റഡ് ഫാറ്റ് ധാരാളം ഉണ്ടാകും. വീട്ടിൽ ഉണ്ടാക്കുകയാണെങ്കിൽ ഇത്തരം ഓയിലിനു പകരം സസ്യ എണ്ണകൾ ഉപയോഗിക്കാൻ കഴിയും.

കനം കുറഞ്ഞ, വളരെ മൃദുവായ കേക്കാണ് വേണ്ടതെങ്കിൽ ധാന്യപ്പൊടി അരിച്ചെടുത്ത് ഉപയോഗിച്ചാൽ മതി. കേക്കിന് ആവശ്യമായ ധാന്യപ്പൊടി (ഏത് കേക്കായാലും) കൃത്യമായി അളന്നു തന്നെ എടുക്കണം. പൊടി പാത്രത്തിൽ അളന്നെടുത്ത് കപ്പിൽ അളവ് മാർക്ക് ചെയ്‌ത് വയ്ക്കാം. കുലുക്കുമ്പോൾ പൊടി താഴേക്ക് ഇരിക്കും. അപ്പോൾ പിന്നേയും ധാന്യപ്പൊടി ചേർത്താൽ കേക്കിന്‍റെ ടെക്‌സ്‌ച്ചർ മാറാനിടയുണ്ട്.

കേക്ക് ഉണ്ടാക്കാൻ ആവശ്യമായ ഉണങ്ങിയ ചേരുവകൾ എല്ലാം ഒരുമിച്ചും ഈർപ്പമുള്ളവ ഒരുമിച്ചും മിക്‌സ് ചെയ്യാം. പക്ഷേ അതിനുമുമ്പ് പഞ്ചസാരയും ഓയിലും നന്നായി മിക്‌സ് ചെയ്യണം. ഇങ്ങനെ മിക്‌സ് ചെയ്‌താൽ കേക്ക് ടെക്‌സ്‌ചർ വളരെ നന്നായിക്കിട്ടും. കേക്കിൽ മുട്ട ഉപയോഗിക്കുന്നതിൽ വെജിറ്റേറിയന്മാർക്ക് വല്ല അപ്രിയവുമുണ്ടെങ്കിൽ അതിനുമുണ്ട് പരിഹാരം. ഏത്തപ്പഴം നന്നായി അടിച്ചെടുത്ത് മാവിൽ ചേർക്കുക. ഈ ക്രിസ്‌തുമസിന് വീട്ടിൽ ഉണ്ടാക്കാൻ ഒരു കേക്ക് പരീക്ഷിച്ചു നോക്കൂ. മാർക്കറ്റിൽ യഥേഷ്‌ടം ലഭിക്കുന്ന മത്തങ്ങ കൊണ്ടു തന്നെ ഒരു ഹെൽത്തി ഫ്രൂട്ട് കേക്ക് ഉണ്ടാക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...