പരീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കശ്മീരി പുലാവിന്‍റെ ഈ പാചകക്കുറിപ്പ് നിങ്ങൾക്ക് അനുയോജ്യമായ ഓപ്ഷനാണ്. കാശ്മീരി പുലാവ് എളുപ്പത്തിൽ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ചേരുവകൾ
1/2 കപ്പ് ബസ്മതി അരി
കുങ്കുമപ്പൂവിന്‍റെ 4-5 ഇഴകൾ
1/4 കപ്പ് ആപ്പിൾ, അരിഞ്ഞത്
1/4 കപ്പ് മാതളനാരങ്ങ
/4 കപ്പ് മുന്തിരി (വിത്തില്ലാത്തത്), ഓപ്ഷണൽ
പാകത്തിന് ഉപ്പ്
2 ടീസ്പൂൺ നെയ്യ്
എണ്ണ ഉള്ളി വറുക്കാൻ ആവശ്യത്തിന്
1 കപ്പ് വെള്ളം
1 ടീസ്പൂൺ പാൽ
5-6 കശുവണ്ടി, അരിഞ്ഞത്
5-6 ബദാം, അരിഞ്ഞത്
2 ഗ്രാമ്പൂ
1 പച്ച ഏലക്ക
2 ഇഞ്ച് നീളമുള്ള കറുവപ്പട്ട
1 പച്ചമുളക്, നീളത്തിൽ അരിഞ്ഞത്
1/2 ടീസ്പൂൺ ചുക്ക്
1/4 ടീസ്പൂൺ പെരുംജീരകം പൊടി
1 ഉള്ളി, നീളത്തിൽ അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
അരി 2- 3 തവണ വെള്ളത്തിൽ കഴുകി 15 മിനിറ്റ് വെള്ളത്തിൽ കുതിർക്കുക. വെള്ളം ഊറ്റി മാറ്റി അരി പ്രത്യേകം മാറ്റി വയ്ക്കുക.
കുങ്കുമപ്പൂവ് 1 ടീസ്പൂൺ ചൂടുള്ള പാലിൽ മുക്കിവയ്ക്കുക.
ഇടത്തരം ചൂടിൽ പാനിൽ 1 ടീസ്പൂൺ നെയ്യ് ചൂടാക്കുക. ഇതിലേക്ക് കശുവണ്ടിയും ബദാമും ചേർത്ത് ഇളം സ്വർണ്ണ നിറമാകുന്നത് വരെ വറുത്തെടുക്കുക. അവ ഒരു പ്ലേറ്റിൽ എടുത്ത് മാറ്റി വയ്ക്കുക.
അതേ പാനിൽ ബാക്കി 1 ടീസ്പൂൺ നെയ്യ് ഒഴിച്ച് കായം, ഗ്രാമ്പൂ, പച്ച ഏലക്ക, കറുവപ്പട്ട എന്നിവ ചേർത്ത് 30 സെക്കൻഡ് ഫ്രൈ ചെയ്യുക. ഇതിലേക്ക് പച്ചമുളകും ചുക്കും പെരുംജീരകപ്പൊടിയും ചേർത്ത് 30 സെക്കൻഡ് വീണ്ടും വഴറ്റുക. കുതിർത്ത് വെച്ച അരി ചേർക്കുക. 1- 2 മിനിറ്റ് ഫ്രൈ ചെയ്യുക.
1 കപ്പ് വെള്ളം, കുങ്കുമപ്പൂവ്, ഉപ്പ് എന്നിവ ചേർക്കുക. നന്നായി ഇളക്കി ഇടത്തരം തീയിൽ തിളപ്പിക്കുക.
തിളച്ച് തുടങ്ങുമ്പോൾ തീ താഴ്ത്തി ലിഡ് മൂടി 8- 10 മിനിറ്റ് വേവിക്കുക അല്ലെങ്കിൽ അരി പാകമാകുന്നത് വരെ. ഇടയ്ക്ക് അടപ്പ് തുറക്കരുത്, അരി ഇളക്കരുത്. അരി പാകമാകുമ്പോൾ, ഗ്യാസ് ഓഫ് ചെയ്ത് 5- 7 മിനിറ്റ് അടപ്പ് തുറക്കാതെ വയ്ക്കുക. അതിനുശേഷം ലിഡ് തുറന്ന് ഒരു ഫോർക്ക് ഉപയോഗിച്ച് അരി പതിയെ ഇളക്കുക, പൊടിയാതെ ശ്രദ്ധിക്കണം.
അതിനിടയിൽ, ഉള്ളി വറുക്കാൻ മറ്റൊരു പാനിൽ 3- 4 ടീസ്പൂൺ എണ്ണ ചൂടാക്കുക. ഉള്ളി അടരുകൾ കൈകൊണ്ട് വേർതിരിക്കുക, എന്നിട്ട് എണ്ണയിൽ ഇട്ട് ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. ഇടയ്ക്ക് ഉള്ളി ഇളക്കി കൊണ്ടിരിക്കുക.
വേവിച്ച റൈസിലേക്ക് വറുത്ത ഡ്രൈ ഫ്രൂട്ട്‌സ്, ഫ്രഷ് ഫ്രൂട്ട്‌സ്, വറുത്ത ഉള്ളി എന്നിവ ചേർക്കുക.
ചെറുതായി ഇളക്കി ഒരു സെർവിംഗ് ബൗളിൽ എടുക്കുക. പച്ച മല്ലിയില കൊണ്ട് അലങ്കരിക്കുക.