ഈസ്റ്ററിന് കിടിലൻ സ്വാദുള്ള നോൺവെജ് ഐറ്റം ഉണ്ടാക്കി നോക്കിയാലോ... മല്ലി അരച്ച ചിക്കൻ കറിയും പഞ്ചാബി സ്റ്റൈൽ മീൻ കറിയും.
മല്ലി അരച്ച ചിക്കൻ കറി
ചേരുവകൾ:
ചിക്കൻ - 700 ഗ്രാം
ഒലിവ് ഓയിൽ - 110 എംഎൽ
നാരങ്ങാ നീര് - 25 എംഎൽ
ജാതിക്ക പൊടിച്ചത് - ഒരു നുള്ള്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 60 ഗ്രാം
മല്ലിപ്പൊടി - 20 ഗ്രാം
കാശ്മീരി മുളക് - 25 ഗ്രാം
മഞ്ഞൾപ്പൊടി - 10 ഗ്രാം
ടൊമാറ്റോ പ്യൂരി - 300 ഗ്രാം
വഴറ്റിയ ഉള്ളി - 60 ഗ്രാം
തൈര് - 25 ഗ്രാം
ജീരകം പൊടിച്ചത് - 5 ഗ്രാം
ചിക്കൻ മസാല - 10 ഗ്രാം
കശുവണ്ടി പരിപ്പ് പേസ്റ്റ് - 100 ഗ്രാം
ഗരം മസാല - 5 ഗ്രാം
ചിക്കൻ സ്റ്റോക്ക് - 300 എംഎൽ
മല്ലിയില - 50ഗ്രാം
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ചിക്കൻ നന്നായി വൃത്തിയാക്കി കഷണങ്ങളായി മുറിക്കുക. അതിനുശേഷം ഉപ്പ്, നാരങ്ങാനീര്, കാശ്മീരി മുളക് പൊടി, മഞ്ഞൾപ്പൊടി, പകുതി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചിക്കൻ എന്നിവ നന്നായി മിക്സ് ചെയ്ത് പകുതി ഒലിവ് ഓയിലിൽ പാതി വേവിച്ച് മാറ്റി വയ്ക്കുക.
ഒരു പാനിൽ അവശേഷിച്ച ഒലിവ് ഓയിൽ ചൂടാക്കുക. അതിൽ അവശേഷിച്ച ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി, കശുവണ്ടി പരിപ്പ് പേസ്റ്റ്, മുഴുവൻ മസാലയും ചേർത്ത് നന്നായി ഇളക്കി മൂപ്പിക്കുക. പിന്നീട് ഈ ചേരുവയിൽ ചിക്കൻ സ്റ്റോക്ക്, ഉള്ളി, തൈര് എന്നിവ മിക്സിയിൽ അരച്ചെടുത്ത് ചേർക്കുക. നന്നായി തിളച്ച ശേഷം അതിലേക്ക് ചിക്കൻ കഷണങ്ങളിട്ട് വേവിക്കുക. മല്ലിയിലയും ഒലിവ് ഓയിലും ഉപയോഗിച്ച് ഗാർണിഷ് ചെയ്ത് സർവ്വ് ചെയ്യാം.
പഞ്ചാബി മീൻ കറി
ചേരുവകൾ:
സോൾ ഫിഷ് (അയ്ക്കൂറ പോലുള്ള ) - 600 ഗ്രാം
കടുകെണ്ണ - 60 എംഎൽ
നാരങ്ങാ നീര് - 50 എംഎൽ
വെളുത്തുള്ളി അരിഞ്ഞത് - 50 ഗ്രാം
ഉലുവ - 5 ഗ്രാം
കടുക് - 5 ഗ്രാം
ഉള്ളി അരിഞ്ഞത് - 200 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 50 ഗ്രാം
മഞ്ഞൾ - 3 ഗ്രാം
മുളക്പൊടി - 7 ഗ്രാം
കാശ്മീരി മുളകുപൊടി - 5 ഗ്രാം
ഗരം മസാല - 5 ഗ്രാം
ജീരകപ്പൊടി - 7 ഗ്രാം
ടൊമാറ്റോ പ്യൂരി - 150 ഗ്രാം
തക്കാളി അരിഞ്ഞത് - 150 ഗ്രാം
തൈര് - 150 ഗ്രാം
ഫിഷ് സ്റ്റോക്ക്- 400 എംഎൽ
മല്ലിയിലയും പച്ചമുളക് ചെറുതായി അരിഞ്ഞതും ആവശ്യത്തിന്
ഉപ്പും ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
മീൻ നന്നായി വൃത്തിയാക്കിയ ശേഷം കറി പാകത്തിൽ ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഒരു പാത്രത്തിൽ ഉപ്പും നാരങ്ങാനീരും കൂടാതെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി ഇവ ചേർത്ത് നന്നായി യോജിപ്പിക്കുക.