വൈറ്റമിൻ സിയുടെ സമ്പന്നമായ ഉറവിടം മാത്രമല്ല, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് നാരങ്ങ. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
ദഹനവ്യവസ്ഥയെ നന്നാക്കാനും ശരീരഭാരം കുറയ്ക്കാനും രക്തചംക്രമണം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. മറ്റു ഭക്ഷണ പദാർത്ഥത്തിലേക്ക് ചേരുമ്പോൾ അതിന്‍റെ രുചിയും പോഷകമൂല്യവും വർദ്ധിക്കുന്നു. നാരങ്ങയിൽ നിന്ന് അച്ചാറും സർബത്തും ഉണ്ടാക്കാം. ഇന്ന് നാരങ്ങയിൽ നിന്ന് രുചികരമായ കുറച്ച് അച്ചാറുകൾ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം...
നാരങ്ങ അച്ചാർ
തയ്യാറാക്കൽ സമയം: 20 മിനിറ്റ്
ചേരുവകൾ
കഴുകി വൃത്തിയാക്കിയ നാരങ്ങ 500 ഗ്രാം
എണ്ണ 400 ഗ്രാം
അച്ചാർ മസാല 250 ഗ്രാം
കായം 1/4 ടീസ്പൂൺ
പച്ചമുളക് അരിഞ്ഞത് 8
തയ്യാറാക്കുന്ന വിധം
നാരങ്ങ കഴുകി തുടച്ച് നേർത്ത ഉരുണ്ട കഷ്ണങ്ങളാക്കി മുറിക്കുക. വിത്തുകൾ വേർതിരിക്കുക. എണ്ണ നന്നായി ചൂടാക്കി ഗ്യാസ് ഓഫ് ചെയ്യുക.
എണ്ണ ഇളം ചൂടാകുമ്പോൾ, കായം, അച്ചാർ മസാല, നാരങ്ങ, പച്ചമുളക് അരിഞ്ഞത് എന്നിവ ചേർക്കുക. നന്നായി ഇളക്കി തയ്യാറാക്കിയ അച്ചാർ തണുത്തശേഷം ഒരു ഗ്ലാസ് പാത്രത്തിൽ നിറച്ച് വെയിലത്ത് വയ്ക്കുക. 15- 20 ദിവസത്തിന് ശേഷം ഉപയോഗിക്കുക.
ഇൻസ്റ്റന്‍റ് നാരങ്ങ അച്ചാർ
തയ്യാറാക്കൽ സമയം 40 മിനിറ്റ്
ചേരുവകൾ
നാരങ്ങ 500 ഗ്രാം
പഞ്ചസാര 400 ഗ്രാം
ബ്ലാക് സാൾട്ട് 1 ടീസ്പൂൺ
കുരുമുളക് പൊടി 1 ടീസ്പൂൺ
ചുവന്ന മുളകുപൊടി 1/2 ടീസ്പൂൺ
കാശ്മീരി ചുവന്ന മുളകുപൊടി 1 ടീസ്പൂൺ
ടേബിൾ ഉപ്പ് 1 ടീസ്പൂൺ
വറുത്ത ജീരകം പൊടി 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
നാരങ്ങ കഴുകി വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടച്ച് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.
വിത്തുകൾ നീക്കം ചെയ്യുക. വിത്തുകൾ നാരങ്ങയിൽ നിന്ന് പൂർണ്ണമായും വേർതിരിക്കണമെന്ന് ഓർമ്മിക്കുക, അല്ലാത്തപക്ഷം അച്ചാർ കയ്പേറിയതായിരിക്കും. ഇനി ചെറുനാരങ്ങയും പഞ്ചസാരയും മിക്സിയിൽ പൾസ് മോഡിൽ നന്നായി പൊടിക്കുക.
തയ്യാറാക്കിയ മിശ്രിതം ഒരു ഗ്ലാസ് അല്ലെങ്കിൽ സ്റ്റീൽ പാത്രത്തിൽ ഒഴിക്കുക. പാനിൽ വെള്ളം ഒഴിച്ച് ചൂടാക്കുക. പാനിൽ ഒരു സ്റ്റാൻഡോ പാത്രമോ വയ്ക്കുക, അതിന് മുകളിൽ ഗ്ലാസ് പാത്രം പകുതി വെള്ളത്തിൽ മുങ്ങി നിൽക്കുന്ന വിധം വയ്ക്കുക. ഇനി ബാക്കിയുള്ള മസാലകൾ തയ്യാറാക്കിയ നാരങ്ങ- പഞ്ചസാര മിശ്രിതത്തിലേക്ക് ചേർക്കുക...
ഏകദേശം 25 മിനിറ്റ് തുടർച്ചയായി ഇളക്കി വേവിക്കുക. ഇപ്പോൾ നാരങ്ങയുടെ നിറം പൂർണ്ണമായും മാറും. അച്ചാർ പൂർണ്ണമായും തണുക്കുമ്പോൾ, ഒരു ഗ്ലാസ് പാത്രത്തിൽ നിറയ്ക്കുക. ഉണ്ടാക്കിയ ഉടൻ തന്നെ ഉപയോഗിക്കാം.
സ്വീറ്റ് സാൾട്ടി നാരങ്ങ അച്ചാർ
തയ്യാറാക്കൽ സമയം: 20 മിനിറ്റ്
ചേരുവകൾ
നാരങ്ങ 500 ഗ്രാം
പൊടിച്ച പഞ്ചസാര 300 ഗ്രാം
കുരുമുളക് 1 ടീസ്പൂൺ
ബ്ലാക്ക് സാൾട്ട് ഒന്നര ടീസ്പൂൺ
വറുത്ത ജീരകം പൊടി 1 ടീസ്പൂൺ
കറുത്ത ഏലക്ക പൊടി 1/2 ടീസ്പൂൺ
ജാതിക്ക പൊടി 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം