ചന മസാല

ചേരുവകൾ

വെള്ളക്കടല- ഒരു കപ്പ്

സവാള- രണ്ട്

വെളുത്തുള്ളി- അഞ്ച് അല്ലികൾ

ഇഞ്ചി- ചെറിയ കഷ്ണ‌ം

തക്കാളി- 2 എണ്ണം

മുളകുപൊടി- 2 ടീസ്പൂൺ

മല്ലിപ്പൊടി- 2 ടീ‌സ്പൂൺ

മഞ്ഞൾപ്പൊടി- അര ടീസ്‌പൂൺ

ഗരംമസാല- 1 ടീസ്‌പൂൺ

ജീരകപ്പൊടി- അര ടീസ്‌പൂൺ

കായം- കാൽ ടീസ്‌പൂൺ

പച്ചമുളക്- രണ്ട്

മല്ലിയില അരിഞ്ഞത്- അൽപം

കസൂരിമേത്തി- ഒരു ടേബിൾസ്‌പൂൺ

വെള്ളം- മൂന്നര കപ്പ്

ഉപ്പ്- ആവശ്യത്തിന്

എണ്ണ- 3 ടേബിൾ സ്‌പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളക്കടല കഴുകി കുതിർക്കാൻ വെയ്ക്കുക. കുതിർത്ത കടല പ്രഷർ കുക്കറിൽ മൂന്ന് കപ്പ് വെള്ളം ഒഴിച്ച് വേവിച്ച് മാറ്റി വെയ്ക്കുക. ഫ്രൈയിംഗ് പാനിൽ എണ്ണ ഒഴിച്ച് സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക. മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, ഗരംമസാല, മല്ലിപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. പച്ചമണം മാറിക്കഴിഞ്ഞാൽ തക്കാളി അരിഞ്ഞതും അരക്കപ്പ് വെള്ളവും ചേർത്ത് അഞ്ച് മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. പാകപ്പെടുത്തിയ മസാല തണുത്തശേഷം അരച്ച് പേസ്റ്റാക്കി എടുക്കുക. ഒരു ഫ്രൈയിംഗ് പാനിൽ എണ്ണ ഒഴിച്ച് ജീരകവും കടുകും പൊട്ടിച്ച് പച്ചമുളക് കീറിയതും അരച്ച് വെച്ച മസാലയും ചേർത്ത് ഇളക്കുക. തുടർന്ന് വേവിച്ച കടലയും ഉപ്പും ചേർത്ത് മീഡിയം തീയിൽ വേവിക്കുക. കുറുകി വരുമ്പോൾ മല്ലിയിലയും കസൂരിമേത്തിയും കായപ്പൊടിയും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക.

ബജ്റ ഉലുവ പൊറോട്ട

ചേരുവകൾ

ബജ്റ പൊടി- 2 കപ്പ്

ഉലുവ ചീര അരിഞ്ഞത്- അരക്കപ്പ്

ഇഞ്ച- ചെറിയ കഷ്ണം

പച്ചമുളക് അരിഞ്ഞത്- 1

കായം- ഒരുനുള്ള്

തൈര്- കാൽക്കപ്പ്

എണ്ണ- 2 ടീസ്‌പൂൺ

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

ബജ്റ മാവ് അരിച്ച് എടുക്കുക. ഇഞ്ചിയും പച്ചമുളകും ചതച്ചെടുക്കുക. ബജ്റ മാവിൽ ഇഞ്ചി, പച്ചമുളക്, ഉലുവ ചീര, കായം, എണ്ണ, തൈര് ഉപ്പ് എന്നിവ ചേർത്ത് ചപ്പാത്തി മാവു പോലെ കുഴയ്ക്കുക. തുടർന്ന് ഉരുളകളാക്കി റൊട്ടി പോലെ പരത്തിയെടുക്കുക. ചൂടുള്ള തവയിൽ പൊറോട്ട ഓരോന്നും ഇട്ട് എണ്ണ പുരട്ടി ഇരുവശവും മൊരിച്ച് എടുക്കുക. ഉരുളിക്കിഴങ്ങ് കറിയ്ക്കൊപ്പമോ സോസിനൊപ്പമോ നല്ല ചൂടൻ പൊറോട്ട വിളമ്പുക.

തിന പുലാവ്

ചേരുവകൾ

തിന -അര കപ്പ്

വെള്ളം ഒന്നര കപ്പ്

ഉപ്പ് ആവശ്യത്തിന്

നെയ്യ് അല്ലെങ്കിൽ എണ്ണ - 1 മുതൽ ഒന്നര ടേബിൾ സ്പൂൺ

പച്ചക്കറി (കാരറ്റ്, ബീൻസ്, ഗ്രീൻ പീസ്, ഉരുളക്കിഴങ്ങ്, സവാള അരിഞ്ഞതു൦)- അര മുതൽ ഒരു മുക്കാൽ കപ്പ്

പുതിന ഇല അറിഞ്ഞത് അല്പം

ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്‌പൂൺ

ഡ്രൈ മസാല

വയണ ഇല- 2 എണ്ണം

പച്ച ഏലക്ക- 2 എണ്ണം

ഗ്രാമ്പു- 2 എണ്ണം

കറുവപ്പട്ട- ഒരു ചെറിയ കഷ്ണം

ജാതിപത്രി അല്പം

ജീരകം-  പൂൺ കൽ ടീസ്‌

തയ്യാറാക്കുന്ന രീതി

തിന കഴുകി വൃത്തിയാക്കിയ ശേഷം ചൂട് വെള്ളത്തിൽ ഒരു മണിക്കൂർ കുതിർക്കുക. ചീനച്ചട്ടി ചൂടാക്കിയ ശേഷം എണ്ണയോ നെയ്യോ ഒഴിച്ച് ഡ്രൈ മസാലകൾ വഴറ്റുക. തുടർന്ന് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു പച്ചമണം മാറും വരെ വഴറ്റുക. ഇനി പച്ചക്കറിയും പുതിന ഇലയും ചേർത്ത് പച്ച മണം മാറും വരെ 4 -5 മിനിറ്റ് നേരം വഴറ്റുക .വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. കുതിർത്ത തിന വെള്ളം ഊറ്റി കളഞ്ഞശേഷം തിളച്ച വെള്ളത്തിലേക്ക് ഇടുക. മീഡിയം- ലോ ഫ്ലെയിമിലായി ആവശ്യത്തിന് വേവിക്കുക. വെള്ളം വറ്റിയില്ലെങ്കിൽ ഹൈ ഫ്ലെയിമിൽ ഇട്ട് വെള്ളം വറ്റിക്കുക. സ്റ്റൗ ഓഫ് ചെയ്തു 7 മിനിറ്റ് നേരം അടച്ചു വയ്ക്കുക. തുടർന്ന് റൈത്തയ്‌ക്കൊപ്പ൦ തിന പുലാവ് സെർവ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...