പ്രഭാതഭക്ഷണമായി പലരും കഴിക്കുന്ന ഒരു ഭക്ഷണമാണ് അവൽ. നമ്മുടെ നാട്ടിൽ പ്രഭാതഭക്ഷണത്തിനായി അവൽ നനച്ചത് കഴിക്കാറുണ്ട്... ഇരുമ്പ്, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയാൽ സമ്പന്നമാണ് അവൽ. നിസ്സാരമായ കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ എന്നതിനാൽ ശരീരഭാരം കുറയ്ക്കാനും ഇത് സഹായാകമാണ്. നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ സ്വദിഷ്ഠമായ അവൽ വിഭവം തയ്യാറാക്കാം.

അവൽ ബോൾ

സ്റ്റഫ് ചെയ്ത അവൽ ബോളുകൾ പാചകം ചെയ്യാൻ 30 മിനിറ്റ് സമയം മതിയാകും. 4 പേർക്ക് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ.

അവൽ ഒരു കപ്പ്

ഫ്രഷ് തൈര് 1 കപ്പ്‌

പ്ലെയിൻ ഓട്സ് 1/4 ബൗൾ

ഉപ്പ് 1/4 ടീസ്പൂൺ

ചെറുതായി അരിഞ്ഞ മല്ലിയില 1 ടീസ്പൂൺ

മഞ്ഞൾപൊടി 1/4 ടീസ്പൂൺ

ബ്രെഡ് ക്രംബ്സ് 1 ടീസ്പൂൺ

വറുക്കാൻ ആവശ്യത്തിന് എണ്ണ

ചേരുവകൾ (സ്റ്റഫിംഗിന്)

വേവിച്ച ഉരുളകിഴങ്ങ് 2

ചെറുതായി അരിഞ്ഞ ഉള്ളി 1

പച്ചമുളക് ചെറുതായി അരിഞ്ഞത് 4

ചെറുതായി അരിഞ്ഞ മല്ലി 1 ടീസ്പൂൺ

വേവിച്ച കടല 1/4 കപ്പ്

ജീരകം 1/4 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

ചുവന്ന മുളകുപൊടി 1/4 ടീസ്പൂൺ

ഗരംമസാല പൊടി 1/4 ടീസ്പൂൺ

എണ്ണ 1 ടീസ്പൂൺ

മാങ്ങാപൊടി 1/2 ടീസ്പൂൺ

മല്ലിപ്പൊടി 1/4 ടീസ്പൂൺ

ചാട്ട് മസാല 1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

അവൽ കഴുകി മിക്‌സിയിൽ തൈര് ചേർത്ത് അരയ്ക്കുക. ഓട്‌സ്, ഉപ്പ്, മഞ്ഞൾ, അരിഞ്ഞ മല്ലിയില, മിക്‌സ് ചെയ്ത് 15 മിനിറ്റ് മൂടി വയ്ക്കുക.

സ്റ്റഫിംഗ് തയ്യാറാക്കുന്ന വിധം

ചൂടായ എണ്ണയിൽ ജീരകം ചൂടാക്കി ഉള്ളിയും പച്ചമുളകും വഴറ്റുക. ഉരുളക്കിഴങ്ങും കടലയും എല്ലാ മസാലകളും ചേർത്ത് നന്നായി ഇളക്കുക.

ഇതിലേക്ക് പച്ച മല്ലിയില ചേർത്ത് 5 മിനിറ്റ് ചെറിയ തീയിൽ വഴറ്റിയ ശേഷം ഗ്യാസ് ഓഫ് ചെയ്യുക. മിശ്രിതം തണുക്കുമ്പോൾ ചെറിയ ഉരുളകൾ തയ്യാറാക്കുക.

1 ടീസ്പൂൺ അവൽ മിശ്രിതം ചെറിയ ഉരുളകളാക്കി കൈപ്പത്തിയിൽ വച്ച് വട്ടത്തിൽ പരത്തുക, കനം ഒത്തിരി കുറയരുത്. തയ്യാറാക്കിയ ഉരുളക്കിഴങ്ങ് ഉരുളകൾ നടുക്ക് വച്ച ശേഷം എല്ലാ വശങ്ങളിൽ നിന്നും അടച്ച് ബ്രെഡ് പൊടിയിൽ നന്നായി മുക്കുക. അതുപോലെ എല്ലാ ബോളുകളും തയ്യാറാക്കുക.

ചൂടായ എണ്ണയിൽ ഇടത്തരം ചൂടിൽ വറുത്ത് പച്ച മല്ലിയില ചട്ണി അല്ലെങ്കിൽ ടോമാറ്റോ സോസിനൊപ്പം ചൂടോടെ വിളമ്പാം.

 

ഇൻസ്റ്റന്‍റ് ചീര അവൽ ദോശ

6 പേർക്ക് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

അവൽ 1/2 കപ്പ്

റവ 1 കപ്പ്

ചീര പ്യൂരി 1 കപ്പ്

വെള്ളം 1 കപ്പ്

പുളിച്ച തൈര് 1/2 കപ്പ്

ഉപ്പ് 1/4 ടീസ്പൂൺ (ആവശ്യാനുസരണം)

ജീരകം 1/4 ടീസ്പൂൺ

ഈനോ ഫ്രൂട്ട് സാൾട്ട് 1 സാഷെ

എണ്ണ 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

റവയും അവലും മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇനി ഇതിലേക്ക് ചീര പ്യൂരി, ഉപ്പ്, ജീരകം, തൈര്, വെള്ളം എന്നിവ ചേർത്ത് 20 മിനിറ്റ് മൂടി വയ്ക്കുക.

20 മിനിറ്റിനു ശേഷം ഇനോ ഫ്രൂട്ട് സാൾട്ട് ചേർത്ത് നന്നായി ഇളക്കുക. ഒരു നോൺസ്റ്റിക് തവ (ഗ്രിഡിൽ) എണ്ണ പുരട്ടി 1 ടീസ്പൂൺ മാവ് ഒഴിച്ച് പരത്തുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...