സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം. സേവിംഗ്സിന്‍റെ കാര്യം വരുമ്പോൾ ഈ ചൊല്ല് അച്ചട്ടാണ്. ഇന്ന് സ്വന്തം കാലിൽ നിന്ന് സമ്പാദിക്കുന്ന സ്ത്രീകൾ ധാരാളമുണ്ട്. പക്ഷേ ചെലവാക്കുന്ന കാര്യത്തിൽ ജാഗ്രത ഇല്ലെങ്കിൽ പെട്ടെന്ന് ഒരാവശ്യത്തിന് കയ്യിൽ ബാക്കിയിരുപ്പ് ഒന്നും തന്നെ കാണില്ല. നല്ലൊരു ജോലിയും അതിനു തക്ക വരുമാനവും ഉണ്ടായിട്ടു പോലും സൂക്ഷിച്ചു വയ്ക്കാൻ കയ്യിലൊന്നും ഇല്ലെങ്കിൽ നിങ്ങളുടെ സേവിംഗ്സ് നയം തെറ്റാണെന്നാണ് അതിനർത്ഥം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിനൊരു മാറ്റം വരുത്താം. നീക്കിയിരിപ്പ് ഉണ്ടാവാനെന്തു ചെയ്യണം എന്നറിയാം.

ശരിയായ ബാങ്ക്

ബാങ്കിംഗ് രംഗം മത്സര ബുദ്ധിയോടെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ സുസ്‌ഥിരമായ ജോലിയും വരുമാനവും ഉളളവർക്ക് ബാങ്കുകൾ ധാരാളം ഓഫറുകൾ നൽകുന്നുണ്ട്. ബാങ്കുമായുള്ള സുതാര്യ ബന്ധത്തിന് ജോലി ചെയ്യുന്ന സ്ഥലത്തേയോ വീടിനടുത്തുള്ളതോ ആയ ബാങ്കുകൾ തെരഞ്ഞെടുക്കുക.

എടിഎം സർവ്വീസിന് അമിത ചാർജ്‌ജുകൾ ഈടാക്കുന്ന, ഒളിഞ്ഞിരിക്കുന്ന സർവീസ് ചാർജ്‌ജുകൾ ചേർക്കുന്ന, ഓവർ ഡ്രാഫ്റ്റ് സർവീസുകൾക്ക് എക്സ്ട്രാ ചാർജ്‌ജുകൾ കൊണ്ടുവരുന്ന ബാങ്കുകളുണ്ട്. ഇതുപോലെ ഇടപാടുകാരെ പിഴിയുന്ന ബാങ്കുകളെ ഒഴിവാക്കാം. ചെറിയ ബാങ്ക് ആയാലും മികച്ച സേവനം ഉറപ്പു വരുത്തുക. മറ്റു ബാങ്കുകളുമായി താരതമ്യപഠനം നടത്തുക. ബാങ്കുമായുള്ള ബന്ധം ദീർഘകാലത്തേക്കുള്ളതാണ്.

ശമ്പളം വേർതിരിക്കാം

കിട്ടുന്ന ശമ്പളം മുഴുവൻ കറന്‍റ് അക്കൗണ്ടിലേക്കു മാറ്റാതെ ഒരു നിശ്ചിത തുക എൽഐസി, റിട്ടയർമെന്‍റ് പ്ലാൻസ്, പോസ്റ്റോഫീസ് സേവിംഗ്സ് സ്കീം എന്നിങ്ങനെയുള്ള സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കാനായി എച്ച് ആർ ഡിപ്പാർട്ടുമെന്‍റുമായി സംസാരിച്ച് ശമ്പളത്തിൽ നിന്ന് തുക നേരിട്ട് തന്നെ മാറ്റാന്‍ വേണ്ട എടപാടുകള്‍ ചെയ്യുന്നത് നല്ലതായിരിക്കും. നല്ലൊരു ശതമാനം പലിശയും ഇത്തരം നല്ല സേവിംഗ്സുകളിലൂടെ ലഭിക്കും. കറന്‍റ് അക്കൗണ്ടിൽ നിന്നും പൈസ ചെലവാക്കുന്ന രീതിക്ക് കുറവ് വരുകയും ചെയ്യും.

ബഡ്ജറ്റ് നേരത്തെ തയ്യാറാക്കാം

വീട്ടിലേക്കും മറ്റു ചെലവുകൾക്കുമായി ഇത്ര പൈസ എന്ന കണക്കുക്കൂട്ടലുകൾ ഉണ്ടെങ്കിലും ബഡ്ജറ്റ് നേരത്തെ പ്ലാൻ ചെയ്‌ത് വയ്ക്കണം. എത്ര പൈസ ആവശ്യത്തില്‍ അധികം ചെലവഴിച്ചു എന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. വീട്ടു ചെലവുകൾക്കായി മാറ്റി വയ്‌ക്കുന്ന തുകയിൽ നിശ്ചിത ശതമാനം പങ്കാളിയോടും ആവശ്യപ്പെടുക. ഇതുവരെ ചെലവഴിച്ചത് താനാണല്ലോ എന്നോർത്ത് വരുമാനമുള്ള മറ്റ് വീട്ടംഗങ്ങളോട് വീട്ടുചെലവിൽ ഒരു പങ്ക് വഹിക്കാൻ പറയുന്നതിന് മടി കാണിക്കരുത്.

പ്ലാസ്റ്റിക് മണി

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഇ പെയ്മെന്‍റ്, മൊബൈൽ മണി മുതലായ ചെലവുകൾ കുറച്ച് പരമാവധി പൈസയുപയോഗിച്ച് ഷോപ്പിംഗ് നടത്തുക. ഈസി ഷോപ്പിന്‍റെ പേരിൽ പൈസ പെട്ടെന്ന് ചോർന്നു പോകുന്നത് ഇത്തരം പ്ലാസ്റ്റിക് മണി മെത്തേഡുകളിലാണ്.

പ്രധാന ലക്ഷ്യങ്ങൾ

ഭാവിയിലേക്കായി ചില കരുതലുകൾ സ്വീകരിക്കാം. കടം വാങ്ങി ഓരോ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനേക്കാൾ നല്ലത് നിശ്ചിത തുക, നാണയം ശേഖരിച്ചു വയ്‌ക്കുന്നതു പോലെ മാറ്റി വയ്‌ക്കുന്നതാണ്. വീട്ടുപകരണങ്ങൾ, മൊബൈൽ ഫോൺ, ആഭരണങ്ങൾ, വാഹനങ്ങൾ, വിനോദ യാത്രകൾ തുടങ്ങി പല വിധത്തിലുള്ള മോഹങ്ങൾ സഫലീകരിക്കുന്നതിന് പ്ലാൻ തയ്യാറാക്കാം. ഒരു പക്ഷേ ഇതിനു വേണ്ടി ശേഖരിച്ച് വയ്ക്കുന്ന പൈസ ഭാവിയിൽ മറ്റുപലതിനും ഉപകരിച്ചേക്കാം. ആത്മവിശ്വാസത്തോടെ സേവിംഗ്സ് ആരംഭിക്കുക. ചെലവ് കുറച്ച് കടങ്ങളും ബാധ്യതകളുമില്ലാത്ത ജീവിതം കെട്ടിപ്പടുക്കാനാകും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...