ഇന്ന് കേരളീയ വിവാഹങ്ങളുടെ ആചാരങ്ങളിലും സാരി- ആഭരണ ഫാഷനിലും മേക്കപ്പ്, പൂക്കൾ എന്നിവയിലുമെല്ലാം കാതലായ മാറ്റങ്ങൾ വന്നിരിക്കുന്നു. അതിൽ ഏറ്റവുമാദ്യം എടുത്തു പറയേണ്ടത്,കേരള സാരികളെ കുറിച്ചാണ്. കേരള സാരി ഒരുപാടു മാറ്റങ്ങളിലൂടെ കടന്നു പോയതായി നമുക്ക് കാണാൻ കഴിയും. ഓഫ്- വൈറ്റ് ഗോൾഡൻ കരയോടു കൂടിയ സാരിയുടെ സ്‌ഥാനത്ത് ഇപ്പോൾ സാരി മൊത്തമായി സ്വർണ്ണ നൂലുകൾ കൊണ്ട് നെയ്തിരിക്കുന്ന ട്രെൻഡ് ആണിപ്പോൾ. അത്തരം ടിഷ്യു സാരികൾ ആണിപ്പോൾ പുതിയ തരംഗം. ശുദ്ധമായ പരുത്തിയിലോ പട്ടിലോ ആണ് സാരി നെയ്തിരിക്കുന്നത്.

പൊതുവെ, കേരള സാരികൾ കോട്ടണിലാണ് വരുന്നത്. എന്നാൽ ഇപ്പോൾ അത് സിൽക്കും കോട്ടണും ഇഴ ചേർത്തും നെയ്ത് എടുക്കുന്നുണ്ട്. കൂടാതെ ഫുൾ ഗോൾഡൻ നിറത്തിലുള്ള സാരികൾ ഇറങ്ങുന്നതും ഇപ്പോൾ ട്രെൻഡ് ആയിരിക്കുകയാണ്. സിൽവർ കര അല്ലെങ്കിൽ കസവു ബോർഡറോടു കൂടിയ സിൽവർ ത്രെഡുകൾ മുഴുവനായും ഉപയോഗിച്ചുള്ള സിൽവർ സാരികളുമുണ്ട് അക്കൂട്ടത്തിൽ. ചെമ്പ് നിറവും ഇപ്പോൾ വലിയ ട്രെൻഡാണ്.

പഴയതു പോലെ ബോർഡറുകളുള്ള സാധാരണ ബ്ലൗസുകളല്ല വെഡ്ഡിംഗ് സാരി ബ്ലൗസുകൾ. മറിച്ച് സാരി ഡിസൈനുകളുമായി ഏകോപിപ്പിച്ച് വിപുലമായ എംബ്രോയ്ഡറി വർക്കുകൾ ഉള്ള ബ്ലൗസുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. എല്ലാത്തരം നിറങ്ങൾക്കും പകരമായി ഏതെങ്കിലും ഒരു കോൺട്രാസ്റ്റ് കളറിലുള്ള ആഭരണങ്ങൾ അണിയുന്നതാണിപ്പോൾ ബ്രൈഡൽ ഫാഷൻ.

അതുകൊണ്ട് പാലയ്ക്കമാല പോലെ പച്ചനിറമുള്ള സ്റ്റോൺ ആഭരണങ്ങളോ ചുവപ്പ് നിറത്തിലുള്ള സ്റ്റോൺ ടെമ്പിൾ ആഭരണങ്ങളോ ആണ് പുതിയ ഈ ട്രെൻഡിൽ സ്‌ഥാനം പിടിച്ചിരിക്കുന്നത്. ഗോൾഡൻ ടിഷ്യു സാരിയ്ക്കൊപ്പം പൂർണ്ണമായും ഡയമണ്ട് ജ്വല്ലറി അണിഞ്ഞും കോൺട്രാസ്റ്റ് ലുക്ക് ക്രിയേറ്റ് ചെയ്യുന്നുണ്ട്.

മേക്കപ്പിന്‍റെ കാര്യത്തിലാണെങ്കിൽ ആളുകൾ കൂടുതൽ ധൈര്യം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. അതിനായി എത്ര പണം വേണമെങ്കിലും മുടക്കാൻ ആളുകൾ തയ്യാറാണ്.

സാരി നിറങ്ങളുമായി സമന്വയിപ്പിച്ചിരിക്കുന്ന രീതിയിൽ ഉള്ളതാണ് ഐ മേക്കപ്പിന് ഉപയോഗിക്കുന്ന നിറങ്ങൾ. മുടിയിൽ ഉപയോഗിക്കുന്ന പൂക്കളാകട്ടെ പണ്ടത്തെപ്പോലെ മുല്ലപ്പൂവ് അല്ല ആ സ്‌ഥാനത്ത് തുളസി, കനകാംബരം, ഓർക്കിഡ്, താമര തുടങ്ങിയ പൂക്കളാണ് കയ്യടക്കിയിരിക്കുന്നത്. അല്ലെങ്കിൽ സാരിയുടെ നിറവുമായി പൊരുത്തപ്പെടുന്ന ഏതെങ്കിലും പുഷ്പങ്ങളോ അതുമല്ലെങ്കിൽ വ്യത്യസ്ത നിറത്തിലുള്ള പൂവ് അണിയിച്ച് സാരിയ്ക്ക് കോൺട്രാസ്റ്റ് ലുക്ക് സൃഷ്ടിക്കുകയോ ചെയ്യും.

പതിവു പോലെയുള്ള മുല്ലപ്പൂവും രജനിഗന്ധവും ഉപയോഗിച്ചുള്ള വരണമാല്യങ്ങൾക്ക് പകരമായി നിറങ്ങളുടെ അടിസ്‌ഥാനത്തിലുള്ള വിവിധ തരം പൂക്കൾ കൊണ്ട് തയ്യാറാക്കുന്ന ഹാരങ്ങളാണ് ഇപ്പോൾ ട്രെൻഡ്.

ചടങ്ങുകൾക്കായി വധുവിന്‍റെ പ്രവേശന സമയത്തോ ഫോട്ടോ ഷൂട്ടിനോ വേണ്ടി ബോർഡറുകൾ, ലെയ്സ്, പൂക്കൾ എന്നിവ കൊണ്ട് അലങ്കരിച്ച വെള്ളയോ സ്വർണ്ണ നിറത്തിലുള്ളതോ ആയ ഫാൻസി കുടകൾ ഉപയോഗിക്കുന്നതും മറ്റൊരു പ്രത്യേകതയാണ്.

കേരള സംസ്കാരത്തിന്‍റെ ഭാഗമല്ലാത്ത വടക്കേ ഇന്ത്യൻ വിവാഹങ്ങളിൽ നിന്ന് എടുത്തിട്ടുള്ള “ഹൽദി”, “മെഹന്ദി”, “സംഗീത്” തുടങ്ങിയ ആഘോഷങ്ങളാണ് കേരളീയ വിവാഹങ്ങളിൽ വളരെ വ്യത്യസ്തമായി നാം കാണ്ട് വരുന്ന മറ്റൊരു പ്രവണത. ഈ ഫംഗ്ഷനുകൾക്ക് ഓരോന്നിനും പ്രത്യേക ഒരു കളർ തീം ഉണ്ട്. അവിടെ ബന്ധുക്കളും അതിഥികളും ആ തീമുമായി പൊരുത്തപ്പെടുന്ന വേഷവിധാനങ്ങളിൽ എത്തിച്ചേരാൻ വിവാഹം നടത്തുന്നവർ ആവശ്യപ്പെടാറുമുണ്ട്. ചുരുക്കത്തിൽ, കേരളീയ വിവാഹങ്ങൾ വളരെ സിംപിൾ എന്നതിലുപരിയായി കൂടുതൽ വിപുലവും വർണ്ണാഭവും ചെലവേറിയതും ആയി മാറിയിരിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...