മഞ്ഞുകാലമാണിത്. മഞ്ഞുകാല കുളിരും ആസ്വദിച്ചും കൊണ്ടുള്ള യാത്രകൾ ഒന്ന് സങ്കൽപ്പിച്ച് നോക്കിക്കെ... എന്ത് രസമായിരിക്കുമെന്നോ... അതും ഇഷ്ടപ്പെട്ട ഫാഷൻ വസ്ത്രങ്ങളും ആക്സസറീസുകളും ധരിച്ചു കൊണ്ടാണെങ്കിൽ യാത്രയുടെ സുഖം മറ്റൊരു ലെവലിൽ ആയിരിക്കും. പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും ഉത്സാഹവും ചുറുചുറുക്കും നിറഞ്ഞ ഒന്ന് തന്നെയായിരിക്കുമത്. കേരളത്തിൽ മഞ്ഞുകാലം അത്ര കഠിനമല്ലെങ്കിലും വിന്‍റർ ഫാഷൻ എന്നൊന്നില്ലെങ്കിൽ കൂടി നമുക്കും ചില വിന്‍റർ ആക്സസറികളും ഫാഷനുകളും പരീക്ഷിച്ച് നോക്കാം.

അത്തരം ആക്സസറീസുകളിൽ ഒന്നാണ് ബൂട്ട് സ്റ്റൈൽ. ബൂട്ടുകൾ എല്ലായ്പ്പോഴും കാണാൻ വളരെ ആകർഷകമാണ്. ആരെങ്കിലുമത് ധരിച്ചാൽ ഉറപ്പായും എല്ലാവരുടെയും ശ്രദ്ധ കവരുക തന്നെ ചെയ്യും.

കൂളിംഗ് ഗ്ലാസ് ധരിക്കുമ്പോൾ ഒരു വ്യക്‌തിയ്ക്ക് ഉണ്ടാകുന്ന വേറിട്ട സ്റ്റൈൽ പോലെ തന്നെയാണ് ബൂട്ട് ധരിക്കുമ്പോഴും ഉണ്ടാകുന്നത്. വ്യത്യസ്തതരത്തിലും ടെക്സ്ചറുകളിലും ഉള്ളവയാണ് ബൂട്ടുകൾ. വ്യത്യസ്ത ഉയരങ്ങളിലും ഫാബ്രിക്കുകളിലും ഇത് വരുന്നതിനാൽ, പരിസ്‌ഥിതിക്കും കാലാവസ്‌ഥയ്ക്കും അനുയോജ്യമായത് തെരഞ്ഞെടുക്കാവുന്നതാണ്.

കേരളത്തിൽ നമുക്ക് മറ്റേതൊരു ഷൂസ് പോലെയും ആംഗിൾ ബൂട്ട് ധരിക്കാം. ചെൽസി, കൗബോയ്, കോംബാറ്റ്, നീ ഹൈ, ഹൈക്കിംഗ്, സഫാരി എന്നിങ്ങനെ വ്യത്യസ്ത ശൈലിയിലുള്ള ബൂട്ടുകൾ ഉണ്ട്. റബ്ബർ, തുകൽ, നൈലോൺ, സ്വീഡ്, കോർക്ക്, ന്യൂബക്ക്, പിവിസി തുടങ്ങിയ വ്യത്യസ്ത മെറ്റീരിയലുകളിൽ ലഭ്യമാണ്.

ജീൻസ്, ഡ്രസ്സ്, സ്കർട്ട് എന്തിനേറെ സാരിയ്ക്ക് ഒപ്പം വരെ ബൂട്ട് ധരിക്കാമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. ബൂട്ട് ധരിക്കുന്നവർക്ക് എല്ലായ്പ്പോഴും സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്ക് ലഭിക്കുമെന്നതാണ് ഇതിന്‍റെ ഹൈലൈറ്റ്.

വളരെ സ്റ്റൈലിഷ് ആൻഡ് സ്മാർട്ട് ആയി കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബൂട്ട് സ്റ്റൈലിലേക്കു ചുവട് മാറ്റി നോക്കാം. മഞ്ഞുകാല യാത്രകൾക്കായി സധൈര്യം ബൂട്ട് ധരിച്ച് കൂളായി നടക്കാം...

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...