ആഭരണങ്ങൾ അണിയുന്നത് ഇന്ന് അലങ്കാരത്തിനു മാത്രമല്ല. അവ സ്റ്റൈൽ സ്റ്റേറ്റ്മെന്‍റിന്‍റെ ഭാഗമാണ്. ഡ്രസ്സിനു ഇണങ്ങുന്ന മിതമായ ആഭരണങ്ങൾ അണിയുന്നതാണ് അഭികാമ്യം. ദിനം പ്രതിയെന്നോണം ജ്വല്ലറി ട്രെന്‍റും മാറി മറിയുകയാണ്. ഡ്രസ്സിനു മാച്ച് ചെയ്യുന്ന ആഭരണങ്ങൾ അണിഞ്ഞ് അപ്ഡേറ്റാവാം...

ഫാഷൻ ട്രെന്‍റ്

  • സിംപിൾ ആന്‍റ് സോബർ ലുക്ക് നൽകുന്നതാണ് ജ്യോമട്രിക്ക് ആഭരണങ്ങൾ. എലെഗന്‍റ് ആഭരണങ്ങൾ അണിയാൻ ഇഷ്ടപ്പെടുന്നവർക്കാണ് ഇത്തരം ആഭരണങ്ങൾ ഏറെ അനുയോജ്യമാവുക. ഇവ സ്ക്വയർ, റെക്ടാങ്കുലർ, സർക്കിൾ ആകൃതിയോടു കൂടിയവയായിരിക്കും.
  • എന്നും ഫാഷൻ രംഗത്ത് ഹിറ്റ് ആണ് പീകോക്ക് ഡിസൈൻ. ഈ എവർ ഗ്രീൻ ഡിസൈൻസ് ആണ് ഇപ്പോൾ ഫാഷൻ രംഗത്തെ ലേറ്റസ്റ്റ് ട്രെന്‍റ്.
  • പൂക്കൾ ആർക്കാണ് ഇഷ്ടമല്ലാത്തത്? ഈ സീസണിൽ ഫ്ളോറൽ ഡിസൈനുകൾ കൂടുതൽ പോപ്പുലറാണ്. കമ്മൽ, മോതിരം, കാപ്പുവള എന്നിവയിലൊക്കെ പൂക്കളുടെ ഫാഷൻ നിറയുകയാണ്.
  • ഓൾഡ് ഈസ് ഗോൾഡ് എന്നു കേട്ടിട്ടില്ലേ? ചില ഡിസൈനുകളൊക്കെ പഴയതെന്നു പറഞ്ഞു തഴഞ്ഞു കളയല്ലേ? നെറ്റിച്ചുട്ടി, തൊങ്ങലോടു കൂടിയ വലിയ കമ്മലുകൾ, മിഞ്ചി പോലുള്ള ട്രെഡീഷണൽ ആഭരണങ്ങൾക്ക് ഇന്ന് പ്രചാരമേറുകയാണ്.
  • കുന്ദൻ, പേൾ, മീനാ ഡിസൈനോടുകൂടിയ ആഭരണങ്ങൾക്കും പ്രിയമേറുകയാണ്. സ്വർണാഭരണങ്ങൾക്കൊപ്പം ഈ ഡിസൈനുകൾ ട്രെഡീഷണൽ, അന്‍റിക് ലുക്ക് പകരും.

മിക്സ്മാച്ച് ജ്വല്ലറി

  • ഫോർമൽ ഡ്രസ്സിനൊപ്പം സിംപിൾ ഡിസൈൻ ജ്വല്ലറി അണിയുന്നതാണ് അഭികാമ്യം.
  • റെക്ടാങ്കുലർ സിൽവർ ഇയറിംഗ്സ് ഫ്ളോറൽ ലെയ്സ് ഡ്രസ്സിനു ഒട്ടും ചേരില്ല.
  • ട്രയാംഗിൾ ഷെയ്പ്പ് ഇയറിംഗ്സ് ഷർട്ടിനോ ഫോർമൽ ഡ്രസ്സിനോ ഒപ്പം അണിയാം. ടീഷർട്ടിനൊപ്പം ചേരില്ല.
  • ഇന്തോ വെസ്റ്റേൺ ഡ്രസ്സിന് ജ്യോമട്രിക്കൽ ഡിസൈൻ ജ്വല്ലറി ഇണങ്ങും.
  • പ്രിന്‍റഡ് വസ്ത്രങ്ങൾക്കൊപ്പം മൾട്ടി കളർ സ്റ്റോൺ ആഭരണങ്ങൾ അണിയുന്നത് ഒഴിവാക്കാം.
  • ഈവനിംഗ് ഗൗണിനൊപ്പം ബോൾഡ് റിംഗ് ബ്രേസ്‍ലെറ്റ് ട്രൈ ചെയ്യാം. ചെറിയ തോതിൽ കോൺട്രാസ്റ്റിംഗ് ആവാം.
  • സ്ലീവ് ലെസ്സ് ഷർട്ടാണ് വേഷമെങ്കിൽ ആഭരണങ്ങൾ അണിയണമെന്നില്ല. ഈയൊരു മിക്സ്മാച്ച് സ്റ്റൈൽ അട്രാക്ടീവാകുന്നതിനു പകരം ഡൾ ലുക്കാവും നൽകുക.
  • റൂബി, ടർകോയിസ്, ബ്രൈറ്റ് കളേർഡ് ബീഡ്സ് ഉള്ള ജ്വല്ലറി, ബ്ലാക്ക് ഔട്ട് ഫിറ്റിനിണങ്ങും.

മുഖം നോക്കി ആഭരണം വാങ്ങാം

മുഖാകൃതിയ്ക്ക് ചേരുന്ന ആഭരണങ്ങൾ അണിയുക. ഇത് അഴകും അട്രാക്ടീവ് ലുക്കും നൽകും. വട്ടമുഖക്കാർക്ക് നീളൻ കമ്മൽ ചേരും. മുഖത്തിനു നീളം തോന്നിക്കും. ചെറിയ ടോപ്പ്സും സ്ക്വയർ സ്റ്റൈൽ നെക്പീസ് ഡ്രസ്സും റൗണ്ട് ഫെയ്സിനിണങ്ങില്ല. നീളൻ കമ്മലിനു പകരം ഇയർ സ്റ്റഡ്സാണ് നീണ്ട മുഖക്കാർക്ക് ഇണങ്ങുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...