ഏവരും ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പുതുവർഷത്തെ. പ്രതീക്ഷയുടെയും സമാധാനത്തിന്‍റെയും നിറമായ വെള്ള നിറമാകട്ടെ നമ്മുടെ വേഷങ്ങളിൽ ചിലത്. സമാധാനത്തെ പ്രതിനിധാനം ചെയ്യുന്ന നിറമാണല്ലോ വെളുപ്പ് നിറം. അതുപോലെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയേയും.

നാമെല്ലാവരും മഹാമാരിയുടെ ദുരന്തഫലം അനുഭവിച്ചവരാണ്. ഇപ്പോഴും അതിൽ നിന്നും പൂർണ്ണമായും നമ്മൾ മുക്തരായിട്ടില്ല. ഈ സാഹചര്യത്തിൽ ഭയത്തെ അതിജീവിക്കാനും ആത്മധൈര്യം പകരാനും ചുറ്റുപാടും പ്രതീക്ഷ ചൊരിയാനും വെളുത്ത നിറത്തെ സ്വാഗതം ചെയ്യാം.

സ്വാതന്ത്യ്രത്തിനും ഊർജ്ജസ്വലതയ്ക്കും വെണ്മയാർന്ന ഉടയാടകളെ സ്വീകരിക്കാം. പരമ പ്രധാനമായി ആരോഗ്യത്തിനു വേണ്ടിയും. ഒട്ടുമിക്കയാളുകൾക്കും യോജിച്ച നിറമാണ് വെള്ള.

രാത്രിയോ പകലോ ആകട്ടെ ഏതവസരത്തിനും യോജിച്ച നിറം. ഏത് വസ്ത്രം അണിയണമെന്ന് കൺഫ്യൂഷൻ ഉള്ളപ്പോൾ ധൈര്യമായി വെളുത്ത വസ്ത്രം അണിഞ്ഞു നോക്കൂ. വെളുപ്പിനെ ചൊല്ലി അത്ര റിസ്ക്കൊന്നുമില്ല. ഏറ്റവും സന്തോഷം നിറഞ്ഞ അവസരത്തിലും ദുഃഖസാഹചര്യങ്ങളിലും ഒരേ പോലെ ധരിക്കാവുന്ന ഒന്നാണ് വെളുത്ത വസ്ത്രം. അതുപോലെ കാഷ്വലും ഫോർമലുമായ നിറമാണത്. മറ്റ് നിറങ്ങൾ കൂട്ടിച്ചേർത്തും വെളുപ്പ് നിറം വൈബ്രന്‍റാക്കാം.

ഇനി വെളുത്ത വസ്ത്രത്തിന് അൽപ്പം സൂതിംഗ് ഇഫക്റ്റ് പകരണോ... എങ്കിൽ മറ്റ് ലൈറ്റ് നിറങ്ങൾ അതിൽ കൂട്ടി ചേർത്താൽ മതി. ഏത് നിറവും പകരാൻ കഴിയുന്ന ഒരു ക്യാൻവാസ് പോലെയാണ് വെളുപ്പ് നിറം. എന്ത് നിറം പകർന്നാലും അത് അപ്പോഴും സുന്ദരമായിരിക്കും. വൈറ്റിനൊപ്പം ഏത് കളറിലുള്ള കോമ്പിനേഷനും ആഡ് ചെയ്യാം. അതിനൊരു ലിമിറ്റുമില്ല. വൈറ്റിന് കോമ്പിനേഷൻ തീർക്കാൻ ഒരു ഡിസൈനറിന്‍റെയും ആവശ്യമില്ല. ഏത് സാധാരണക്കാരനും വൈറ്റിന് യോജിച്ച കളർ കോമ്പിനേഷൻ സൃഷ്ടിക്കാൻ കഴിയും.

വളരെ പവർ ഫുള്ളായ നിറമാണ് വെളുപ്പ്. അതേപോലെ വളരെ സാധാരണക്കാരനും ഈസിയായി വൈറ്റിന് കളർ കോമ്പിനേഷൻ കണ്ടുപിടിച്ച് കൂളായി ധരിക്കാം. വളരെ പ്രൗഢമായ ലുക്ക് സൃഷ്ടിക്കുന്നതിനൊപ്പം വെളുപ്പ് നിറം ലാളിത്യത്തിന്‍റെയും കൂടി വക്താവാകുന്നു. മികച്ച ടെക്സ്ച്ചറും കൂടിയായാൽ വൈറ്റ് നിറത്തിന്‍റെ മഹത്വം വേറെ ലെവൽ. അതിനാൽ 2021 വൈറ്റ് ഫാഷന്‍റെ കാലമാകട്ടെ. ചുറ്റിലും പ്രസരിപ്പ് നിറയട്ടെ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...