ആൺ പെൺ ഭേദമെന്യേ ഉപയോഗിക്കപ്പെടുന്ന ഡ്രെസ്സുകളുടെ കൂട്ടത്തിൽ പാന്‍റുകൾ ഉൾപ്പെടുന്നു. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും എന്ന പേരിൽ ഇറങ്ങുന്ന പാന്‍റുകളുണ്ട്.എന്നാൽ ഇപ്പോൾ ജെന്‍റർലെസ് പാന്‍റുകളാണ് ഈ സീസണിലെ ഹൈലൈറ്റ്.

അത് എന്താണെന്ന് അറിയണ്ടേ? ഡ്രോപ് ക്രോച്ച് ഹാരം പാന്‍റുകളാണ് ലിംഗഭേദമന്യേ യുവാക്കളുടെ മനം കവർന്നിരിക്കുന്നത്. ഇതിനെ കുറിച്ച് പറയുകയാണെങ്കിൽ കംഫർട്ടിബിൾ ആന്‍റ് കൂൾ എന്നതാണ് ഡ്രോപ് ക്രോച്ച് ഹാരം പാന്‍റുകളുടെ ഏറ്റവും വലിയ സവിശേഷത.

കണങ്കാലിന്‍റെ ഭാഗത്ത് ഇലാസ്റ്റിക് ഫിനിഷിംഗുള്ള ഹാരം പാന്‍റുകളാണ് ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ളത്. ഏറ്റവും പുതിയ ഫാഷൻ സ്റ്റൈലിംഗിന്‍റെ അടയാളമായി മാറിയിരിക്കുകയാണ് ഡ്രോപ് കോച്ച് ഹാരം പാന്‍റുകൾ. എന്തായാലും പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഇണങ്ങുന്ന ഈ പാന്‍റുകൾ സൂപ്പർ കംഫർട്ടിബിളാണ്.

ശ്രദ്ധിച്ചാൽ അറിയാം, നർത്തകരുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട ചോയിസാണിത്. ഏത് സാഹചര്യത്തിലും അണിയാൻ സൗകര്യപ്രദമാണെന്നതാണ് ഹാരം പാന്‍റുകളുടെ ഏറ്റവും വലിയ പ്രത്യേകത. കാരണം അനായാസകരമായ ശരീര ചലനങ്ങൾക്ക് സഹായിക്കുന്ന തരത്തിലുള്ളതാണീ ഈ ക്യൂട്ട് ഡ്രസ്. അതുകൊണ്ടാണ് നർത്തകർക്കിടയിൽ ഹാരം പാന്‍റിന് പ്രിയമേറുന്നത്.

ഒതുക്കമുള്ള വസ്ത്രമെന്ന നിലയിൽ പെൺകുട്ടികൾക്കിത് ഇണങ്ങുകയും ചെയ്യും. ഹാരം പാന്‍റുകൾ വളരെ ലൂസായതിനാലും ഞൊറിവുകൾ ഉള്ളതിനാലും ടൈറ്റായിട്ടുള്ള ടോപ്പുകൾ അണിഞ്ഞ് ഫാഷൻ ലോകത്ത് സ്റ്റൈൽ ചെയ്യാം. മാത്രമല്ല ഈ വേഷം ആരോഗ്യകരവുമാണ്. ഷോർട്ട് സ്ലീവ് ലെസ് ടോപ്, ടാങ്ക് ടോപ്സ്, ലോംഗ് സ്ലീവ്സ് ഉള്ള ഫിറ്റഡ് ടീഷർട്ടുകൾ എന്നിവയും ഇതിന് സൂപ്പർ ലുക്ക് നൽകും. വിദേശികൾ യാത്രാവേളകളിൽ ധാരാളമായി അണിയുന്ന വേഷങ്ങളാണിത്. ഹിപ്പി വൈബ് സൃഷ്ടിക്കുന്ന ഈ വസ്ത്രത്തിന് ഫാഷൻ ലോകത്ത് ഒരു സവിശേഷ സ്‌ഥാനം തന്നെയുണ്ട്.

ഫാഷനും സ്റ്റൈലിംഗും ഒരു പരീക്ഷണമാണ്. എന്നും എപ്പോഴും ഒരെ സ്റ്റൈൽ തുടരുകയല്ല വേണ്ടത്. അതിനാൽ ചില ഡ്രോപ് ക്രോച്ച് ഹാരം ലുക്കുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ. ഒട്ടും മോശമാവില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...