വർഷങ്ങളായി നിങ്ങൾ ധരിക്കാത്ത പഴയ സാരികൾ നിങ്ങളുടെ വാർഡ്രോബിൽ പൊടിപിടിച്ചു ഇരിപ്പുണ്ടാകും. എന്നാൽ അവ ഉപയോഗ ശൂന്യമെന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല അല്ലേ, എങ്കിൽ നിങ്ങൾക്ക് കുറച്ച് സർഗ്ഗാത്മകതയോടെ അവ വീണ്ടും ഉപയോഗിക്കാം.
അവിസ്മരണീയ നിമിഷങ്ങൾ പോലെ ഹൃദയത്തിന് പ്രിയപ്പെട്ടതാണ് വിവാഹനാളിലെ പഴയ സാരികൾ. എന്നാൽ ഫാഷൻ ട്രെൻഡുകളുടെ മാറ്റം കാരണം പഴയ സാരി ധരിക്കുന്നത് ബുദ്ധിമുട്ടാണ്. അവ പുനരുപയോഗത്തിലേക്ക് കൊണ്ടുവരുന്ന നിരവധി മാർഗങ്ങളുണ്ട്.
പഴയ സാരിക്ക് മോഡേൺ ടച്ച്
ഒരു തയ്യൽക്കാരന്‍റെ സഹായത്തോടെ എത്‌നിക് സാരികൾക്ക് ഒരു മോഡേൺ ടച്ച് നൽകാം. ഹെവി വർക്ക് കൊണ്ട് അലങ്കരിച്ച സാരിയുടെ മധ്യഭാഗം കൊണ്ട് നീളൻ പാവാടകൾ, പലാസോ എന്നിങ്ങനെ പലതും ഉണ്ടാക്കാം, ഈ പഴയ സാരികൾ ഉപയോഗിച്ച് ട്രെൻഡിയും ഫാഷനബിളും ആകാം.
വെസ്റ്റേൺ ധരിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഈ സാരികൾ കൊണ്ട് സൽവാർ- സ്യൂട്ട്, ചുരിദാർ- സ്യൂട്ട്, അനാർക്കലി അല്ലെങ്കിൽ പട്യാല ഉണ്ടാക്കാം. കഴുത്തിലും വശങ്ങളിലും ദുപ്പട്ടയിലും ബനാറസി സാരികളുടെ ബോർഡർ ഇട്ടാൽ കൂടുതൽ ഭംഗിയുമുള്ളതാക്കാം. ഇത് കൂടാതെ ഈ പട്ടുസാരിയിൽ നിന്ന് കുട്ടിക്ക് ഫ്രോക്കും ഉണ്ടാക്കാം. സ്യൂട്ടുകൾ, പലാസോകൾ, പാവാടകൾ, ലെഹങ്കകൾ തുടങ്ങിയ മറ്റ് വസ്ത്രങ്ങൾ മാത്രമല്ല വീടിന്‍റെ ഇന്‍റീരിയറിൽ പോലും നിങ്ങൾക്ക് അൽപം കലാവാസന പ്രയോഗിച്ചാൽ സർദോസി, ഹെവി ബോർഡർ, ഗോട്ട, പാച്ച് വർക്ക് എന്നിവയുള്ള സാരികൾ ഉപയോഗിക്കാൻ കഴിയും.
ക്ലിപ്പിംഗുകളും
സാരീ ക്ലിപ്പിംഗുകൾ വലിച്ചെറിയുന്നതിനു പകരം, നിങ്ങൾക്ക് അവ നന്നായി ഉപയോഗിക്കാനും കഴിയും. എല്ലാ ക്ലിപ്പിംഗുകളും ഒരുമിച്ച് ചേർക്കുക, തുടർന്ന് പ്ലെയിൻ കോട്ടൺ തുണിയിൽ മനോഹരമായ ഡിസൈനിൽ തുന്നിച്ചേർക്കുക. ഇങ്ങനെ സോഫ കവറുകളും കുട്ടികളുടെ തലയണ കവറുകളും ഉണ്ടാക്കാം. സാരികൾ കൊണ്ട് നിർമ്മിച്ച ഈ മെത്തകൾ നിങ്ങളുടെ മുറിയെ ഏത്‌നിക് ശൈലിയിൽ മനോഹരമാക്കും.
പാച്ച് ഗംഭീരമാണ്
ബനാറസി, കാഞ്ചിപുരം സാരികളുടെ മനോഹരമായ വർക്ക് വേർതിരിച്ച് എടുത്ത് കോട്ടൺ തുണിയിൽ തുന്നിച്ചേർത്ത് പാച്ച് സ്റ്റൈൽ ഉണ്ടാക്കാം. വസ്ത്രധാരണം മാത്രമല്ല, ഈ വസ്ത്രങ്ങൾ ഭിത്തിയിൽ ഫ്രെയിം ചെയ്ത് അല്ലെങ്കിൽ കുഷ്യൻ കവറായും ഇട്ട് അലങ്കരിക്കാവുന്നതാണ്.
സാരി കർട്ടനുകൾ
സ്വർണ്ണം, വെള്ളി മുത്തുകൾ, എംബ്രോയ്ഡറി എന്നിവ കൊണ്ട് അലങ്കരിച്ച സാരികൾ വീടിന്‍റെ ഇന്‍റീരിയറിന് പുതിയ രൂപം നൽകും. അവയിൽ നിന്ന് നിങ്ങൾക്ക് ഡ്രോയിംഗ് റൂം കർട്ടനുകൾ ഉണ്ടാക്കാം, എന്നാൽ കർട്ടനുകൾ നിർമ്മിക്കുമ്പോൾ ധാരാളം സാരികൾ ആവശ്യമായി വരും. അതുകൊണ്ട് തന്നെ കർട്ടനുകൾക്ക് മിക്സ് ആൻഡ് മാച്ച് എന്ന രീതി അവലംബിക്കുന്നതാണ് നല്ലത്. വർണ്ണാഭമായതും പട്ടു പോലെയുള്ളതുമായ സാരി കൊണ്ട് ഉണ്ടാക്കുന്ന ഈ കർട്ടനുകൾ മുറിയുടെ ഭംഗി ഇരട്ടിയാക്കും. ഇതു കൂടാതെ, ഈ സാരി ഉപയോഗിച്ച് പലനിറത്തിലുള്ള കിടക്ക കവറുകളും പുതപ്പ് കവറുകളും ഉണ്ടാക്കാം.