പാർട്ടി മേക്കപ്പ്

ഫേസ്: ഫേസ് വാഷ് ചെയ്‌ത ശേഷം മികച്ച ക്വാളിറ്റി മോയിസ്ച്ചറൈസർ പുരട്ടാം. മോയിസ്ച്ചറൈസർ ചെയ്‌ത ശേഷം പ്രൈമർ ടച്ച് ചെയ്യാം. കണ്ണുകൾക്കടിയിൽ ഡാർക്ക് സർക്കിൾസിനെ മേക്കപ്പുകൊണ്ട് അനായാസം മറയ്‌ക്കാം. കണ്ണിനടിയിൽ ഡാർക്ക് സർക്കിൾസ് ഉണ്ടെങ്കിൽ കൺസീൽ ചെയ്യാം. ഒരിക്കലും ഫൗണ്ടേഷൻ കൊണ്ട് അണ്ടർ ഐയിൽ പുരട്ടരുത്. പ്രൊഡക്റ്റ് പുരട്ടിയശേഷം സ്പോഞ്ചു കൊണ്ട് മിക്‌സ് ചെയ്യാം. അതിനുശേഷം കാസിനോ ടോൺ ക്രീം മിക്‌സ് ചെയ്‌ത് മുഖത്ത് പുരട്ടാം. ബ്രഷു കൊണ്ടു വേണം ഇത് ചെയ്യാൻ. ഇനി ട്രാൻസ്പരന്‍റ് പൗഡർ പുരട്ടാം. മുഖത്തിന് സ്മൂത്ത് ലുക്ക് നൽകുന്നതിന് പ്രസിംഗ് പൗഡർ ടച്ച് ചെയ്യാം.

ഐ മേക്ക്

ഐ മേക്കപ്പ് തുടങ്ങുന്നതിന് കണ്ണുകളിൽ ഐ ബേസ് ടച്ച് ചെയ്യാം. അതിനു ശേഷം ജെൽ ലൈനർ കൊണ്ട് ബേസ് ഇടാം. ഇനി ഷോക്കറ്റ് ഏരിയയിൽ ഷാഡോ കൊണ്ട് വി ഷേപ്പ് ഉണ്ടാക്കി മർജ് ചെയ്യാം. ബ്ലാക്ക് ലൈനർ കൊണ്ട് മുകളിൽ പിഗ്മെന്‍റ് ടച്ച് ചെയ്യാം.

ജെൽ ലൈനർ കൊണ്ട് കണ്ണുകൾ ഷെയ്പിംഗ് ചെയ്യാം. ഐ ബ്രോസ് നേർത്തതാണെങ്കിൽ ഹൈലൈറ്റ് ചെയ്യാം. ഇനി ഐലാഷസ് കളർ കൊണ്ട് കേൾ ചെയ്യാം. സിഗ്സാഗ് സ്റ്റൈലിൽ മസ്ക്കാരയിട്ട് കണ്ണുകളെ സുന്ദരമാക്കാം. ഐലാഷസ് ചെറുതാണെങ്കിൽ ആർട്ടിഫിഷ്യൽ ഐലാഷസ് പിടിപ്പിക്കാം. മർജ് ചെയ്യാൻ ഐഷാഡോ ടച്ച് ചെയ്‌ത് ഗോൾഡൻ ഗ്ലിറ്റർ കണ്ണുകൾക്ക് മുകളിൽ ടച്ച് ചെയ്യാം.

ഗ്ലോസി മേക്കപ്പ്

ഫേസ്: മേക്കപ്പ് ചെയ്യും മുമ്പ് മുഖം സ്ക്രബിംഗും ക്ലൻസിംഗും ചെയ്യുക. നിങ്ങൾ നേരത്തെ തന്നെ ഫേഷ്യൽ ചെയ്‌തിട്ടുണ്ടെങ്കിൽ ക്ലീനിംഗ് മാത്രം ചെയ്‌താൽ മതി. മുഖം ഡ്രൈ ആയി കാണപ്പെടാതെ മേക്കപ്പ് അധിക നേരം പറ്റിപിടിച്ചിരിക്കാൻ ഉയർന്ന നിലവാരമുള്ള മോയിസ്ച്ചറൈസർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മോയിസ്ച്ചറൈസർ പുരട്ടുന്നതിനും ഒരു രീതിയുണ്ട്. കയ്യിൽ പുരട്ടി മുഖത്ത് തേക്കുന്നതിന് പകരം അത് മുഖത്ത് പുരട്ടി മിക്‌സ് ചെയ്യാം. മുഖത്ത് ശരിയായവണ്ണം ഒരുപോലെ മോയിസ്ച്ചറൈസർ അപ്ലൈ ചെയ്യാൻ ഇത് സഹായിക്കും.

ഇനി മുഖത്ത് ഗ്ലോസി ഫിനിഷിംഗ് നൽകാൻ സ്ട്രോക്ക് ക്രീം പുരട്ടാം.

സ്ട്രോക്ക് ക്രീം പുരട്ടിയ ശേഷം ബ്രഷുകൊണ്ട് ഫൗണ്ടേഷൻ പുരട്ടി മിക്‌സ് ചെയ്യാം. ഒരിക്കലും വിരലുപയോഗിച്ച് ഫൗണ്ടേഷൻ ഇടരുത്. ബ്രഷോ നനഞ്ഞ സ്പോഞ്ചോ ഉപയോഗിക്കാം. അതിനുശേഷം ട്രാൻസ്പേരന്‍റ് പൗഡർ ടച്ച് ചെയ്യാം. ഇത് പുരട്ടാനും ശരിയായ രീതിയുണ്ട്. പഫുകൊണ്ട് പൗഡർ കയ്യിലെടുത്ത് മുഖത്ത് പുരട്ടാം. ഒടുവിലായി മുഖത്തിന് സ്മൂത്ത് ലുക്ക് പ്രസിംഗ് പൗഡർ ടച്ച് ചെയ്‌ത് ബ്രഷുകൊണ്ട് നന്നായി മിക്‌സ് ചെയ്യാം.

ഐ മേക്കപ്പ്

സ്മോക്കി ഐ മേക്കപ്പ് ചെയ്യുന്നതിന് മുമ്പായി കണ്ണുകളിൽ ഐ പ്രൈമർ അപ്ലൈ ചെയ്യാം. ഇത് ഐഷാഡോയെ ബ്ലോക്ക് ചെയ്യും. ഐ പ്രൈമർ പുരട്ടി 1-2 മിനിറ്റിനു ശേഷം ഐബ്രോസ് ഷെയ്പ് ചെയ്യാം. തടിച്ച ഐബ്രോസ് ആണ് ലേറ്റസ്‌റ്റ് ട്രെൻഡ്. ഐബ്രോസ് ഹൈലൈറ്റ് ചെയ്യാതെ ഐ മേക്കപ്പ് ആകർഷണീയമായി തോന്നുകയില്ല. ഐബ്രോ പെൻസിൽ കൊണ്ട് ഐബ്രോസ് ഡാർക്ക് ചെയ്ത് ഷെയ്പ് പകരാം. ഡാർക്ക് ചെയ്യുന്നത് ഒരുപോലെയായിരിക്കണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...