ഔട്ടിംഗിന് പോകാൻ പ്ലാനുണ്ടോ? എങ്കിൽ ലുക്കിൽ അടിമുടി മാറ്റം വരുത്തി സൂപ്പർ ഡ്യൂപ്പർ ഫാഷനബിളാകാൻ തയ്യാറായിക്കോളൂ. എങ്ങനെയെന്നല്ലേ? റെഗുലർ ഔട്ട് ഫിറ്റിൽ കിടിലനൊരു ചേഞ്ച് വരുത്തി അണിഞ്ഞു നോക്കൂ. ഒപ്പം ചുവടെ കൊടുത്തിരിക്കുന്ന സ്റ്റൈലൻ രീതികളും ഫോളോ ചെയ്ത് നോക്കൂ.... വൗ വണ്ടർഫുൾ! എന്ന് നിങ്ങൾക്കും സ്വയം തോന്നും.

1. ഫുൾസ്ലീവ് കാഷ്യൽ ഷർട്ട്, ടീഷർട്ട് അല്ലെങ്കിൽ ടോപ്പ് ആണ് അണിയുന്നതെങ്കിൽ അതിന്‍റെ കൈ 2-3 ഫോൾഡാക്കി ത്രീഫോർത്ത് സ്ലീവാക്കുക. ഇതുപോലെ ത്രീഫോർത്ത് സ്ലീവാക്കാം. വളരെ നിസാരമായ കാര്യമാണെങ്കിലും ഇത് നിങ്ങൾക്ക് റിച്ച് ഫാഷനബിൾ ലുക്ക് നൽകും.

2. ഷോർട്സ്, ടീഷർട്സ് എന്നിവയുടെ സ്ലീവ്സ് പോലെ ജീൻസ്, ജെഗ്ഗിൻസ്, പാന്‍റ് എന്നിവ റഗുലർ സ്റ്റൈലിൽ ധരിക്കുന്നതിന് പകരം ബോട്ടം ശരിയായി ഫോൾഡ് ചെയ്ത് സിംഗിൾ അല്ലെങ്കിൽ ഡബിൾ കഫ് തയ്യാറാക്കാം. സ്പോർട്ടി ഫാഷൻ ലുക്ക് കിട്ടാൻ ഈ സ്റ്റൈൽ യോജിച്ചതാണ്.

3. ടീഷർട്ട്, ഷർട്ട്, ഷോർട്ട്, ലോംഗ് എന്നീ ഡ്രസ്സിനൊപ്പം ജാക്കറ്റ് അണിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ജാക്കറ്റ് ധരിക്കുന്നതിന് പകരം ജാക്കറ്റ് വെറുതെ ചുമലുകളിൽ ഹാംഗ് ചെയ്‌തിട്ട് സ്ലീവ്സ് ഫ്രീയായിടുക. ഈ ന്യൂ സ്റ്റൈൽ ആരേയും ആകർഷിക്കും.

4. ഹ്യൂജ് സൈസിനൊപ്പം സ്മോൾ സൈസ് ഔട്ട് ഫിറ്റ് കോംബിനേഷനും ഫാഷനബിൾ ലുക്ക് നൽകും. ഉദാ: ക്രോപ് ടോപ്പിനൊപ്പം പലാസോ, ഷോർട്ട് ഷർട്ടിനൊപ്പം ലെയേഡ് ഷർട്ട്, ഷോർട്സിനൊപ്പം ഓവർസൈസ് ടോപ്പ്, ഷോർട്ട് ഡ്രസ്സിനൊപ്പം നീ അല്ലെങ്കിൽ ആംഗിൾ ലെംഗ്ത് ജാക്കറ്റ് അല്ലെങ്കിൽ ഷ്രഗ് കൂളായി അണിയാം.

5. ഇനി ഫുൾവൈറ്റ് ലുക്കിലും ഏറെ ഫാഷനബിളാകാം. ഉദാ: വൈറ്റ് ജീൻസിനൊപ്പം വൈറ്റ് ഷർട്ട് അണിഞ്ഞാൽ ലുക്ക് സൂപ്പറായി. ഒപ്പം വൈറ്റ് ഫൂട്‍വിയറും വൈറ്റ് ഹാൻഡ് ബാഗും കൂടി ക്യാരി ചെയ്‌താൽ പിന്നെ പറയാനുണ്ടോ? എന്നാൽ വാച്ച്, ഇയർറിംഗ്സ്, നെക്ക് പീസ്, കഫ് തുടങ്ങി ബാക്കിയുള്ള ആക്സസറീസ് കളർഫുൾ ആയിരിക്കും.

6. ഫാഷനബിളാകാൻ മറ്റൊരു ചെപ്പടി വിദ്യയുമുണ്ട്. വൈറ്റ്- ബ്ലാക്ക്, ഗ്രീൻ-റെഡ് തുടങ്ങിയ കോമൺ കോമ്പിനേഷൻ ധരിക്കുന്നതിന് പകരം അൺകോമൺ ഷെയിഡ്സ് കോംബിനേഷൻ ട്രൈ ചെയ്യാം. ഉദാ: ബേബി ബ്ലൂവിനൊപ്പം ഡീപ്യെല്ലോ, ഇൻഡിഗോ, പ്ലം മസ്റ്റാറ്റ് ഷെയിറ്റ്, പർപ്പിൾ- റെഡ്, ഡാർക്ക് ബ്ലൂ- ഡീബ്ലൂ, ഓറഞ്ച് - യെല്ലോ തുടങ്ങിയ കോംബിനേഷനുകൾ ഈസിയായി ക്യാരി ചെയ്‌തോളൂ. വാട്ട് എ കൂൾ യാർ എന്ന് കൂട്ടുകാർ ആർത്തുവിളിക്കും.

7. പ്രിന്‍റഡ് ഔട്ട്ഫിറ്റിനൊപ്പം സിംഗിൾ ഷെയ്ഡ് വിയർ കോംബിനേഷൻ നിങ്ങളെ മിസ് ബ്യൂട്ടിഫുള്ളാക്കും. ഉദാ: പ്ലെയിൻ വൈറ്റ് ടോപ്പിനൊപ്പം പ്രിന്‍റഡ് സ്കർട്ട് അണിഞ്ഞു നോക്കൂ. അതുപോലെ പ്രിന്‍റഡ് പാന്‍റിനൊപ്പം പ്ലെയിൻ വൈറ്റ്, ഓഫ് വൈറ്റ് അല്ലെങ്കിൽ യെല്ലോ ഷർട്ട്, പ്രിന്‍റഡ് ഡ്രസ്സിനൊപ്പം സിംഗിൾ ഷെയ്ഡ് എന്നിവയും ട്രൈ ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...