അടുത്ത വീട്ടിലെ കുട്ടിയെന്ന ഇമേജാണ് മാളവികയ്‌ക്ക്. മനോഹരമായ കണ്ണുകളിൽ നിറയുന്ന ചിരിയോടെ ഓരോരോ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്ന ഒരു തൃശൂർക്കാരി പെൺകുട്ടി. മലർവാടി ആർട്സ് ക്ലബ്ബിലൂടെ അരങ്ങേറ്റം കുറിച്ച മലയാളികൾക്ക് സുപരിചിതയായി മാറിയ മാളവികം പൊന്നമ്പിളിയെന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ്. അഭിനയവും നൃത്തവും ഒരുപോലെ ഇഷ്ടപ്പെടുന്ന മാളവികയുടെ വിശേഷങ്ങളിലേക്ക്...

മലർവാടി ആർട്സ് ക്ലബിൽ ശ്രദ്ധിക്കപ്പെട്ട റോളിൽ എത്തിയ മാളവിക പിന്നീട് സീരിയലിൽ സജീവമാകാനുള്ള തീരുമാനം...

അഭിനയത്തെക്കുറിച്ച് ഞാനങ്ങനെ കൃത്യമായി ഒന്നും പ്ലാൻ ചെയ്‌തിരുന്നില്ല. സീരിയൽ കാണുന്ന കൂട്ടത്തിലുമായിരുന്നില്ല ഞാൻ, സീരിയലിനെപ്പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് എന്നെ പൊന്നമ്പിളിയിലേക്ക് വിളിക്കുന്നത്. കുങ്കുമപൊട്ട് എന്ന നോവലിനെ അടിസ്‌ഥാനമാക്കിയുള്ള സീരിയലാണ് പൊന്നമ്പിളി. ആ കഥയെക്കുറിച്ച്  പറഞ്ഞപ്പോൾ എനിക്കും നല്ല താൽപര്യം തോന്നി. പതിവ് കഥാപാത്രങ്ങളെ അപേക്ഷിച്ച് ശക്‌തമായ കഥാപാത്രം. സീരിയൽ എടുക്കുന്ന രീതിയും വ്യത്യസ്‌തം. വളരെ ബോൾഡായ ക്യാരക്‌ടറാണ് പൊന്നമ്പിളി. ജീവിക്കാൻ വേണ്ടി ചെണ്ടവാദ്യം വരെ ചെയ്യേണ്ടി വരുന്ന കഥാപാത്രമാണ് അതിലേത്. ഏതായാലും സീരിയൽ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. എല്ലാവരും ഓർക്കുന്നത് മലർവാടിയിലെ കഥാപാത്രമാണെങ്കിലും എനിക്ക് കൂടുതൽ പോപ്പുലാരിറ്റി കിട്ടിയത് ഈ കഥാപാത്രത്തിലൂടെയാണ്.

ചെണ്ടവാദ്യം പഠിച്ചിരുന്നോ?

കഥാപാത്രത്തിന്‍റെ പൂർണ്ണതയ്ക്കു വേണ്ടി ചെണ്ടവാദ്യം പഠിക്കണമെന്ന് സീരിയലിന്‍റെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. വലിയ കുഴപ്പമില്ലാതെ ചെണ്ട കൊട്ടാൻ പഠിച്ചു.

ചെറുപ്പം തുടങ്ങി അഭിനയ കലയോട് താൽപര്യം തോന്നിയിരുന്നോ?

ഒട്ടും ഉണ്ടായിരുന്നില്ല. ഞാൻ കലാരംഗത്ത് വരണമെന്നത് അച്‌ഛനായിരുന്നു വലിയ താൽപര്യം. ഞാൻ അഭിനയിക്കണമെന്നത് കലാരംഗത്ത് സജീവമാകണമെന്നൊക്കെ ഏറ്റവും ആഗ്രഹിച്ചതും സ്വപ്നം കണ്ടിരുന്നതും അച്‌ഛനായിരുന്നു. ആറു വയസ്സു തുടങ്ങി ഞാൻ നൃത്തം പഠിച്ച് തുടങ്ങി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയാണ് പഠിച്ചത്. കലാമണ്ഡലം ക്ഷേമാവതി, പ്രസന്ന ഉണ്ണി എന്നിവരായിരുന്നു എന്‍റെ ഗുരുക്കന്മാർ. ഇപ്പോൾ ആർഎൽവി ആനന്ദിന്‍റെ കീഴിൽ ഭരതനാട്യം പരിശീലിക്കുന്നുണ്ട്.

2009 മിസ് കേരള മത്സരത്തിൽ പങ്കെടുക്കാൻ കാരണവും അച്‌ഛനായിരുന്നു. അതിൽ മിസ് ബ്യൂട്ടിഫുൾ ഐ ടൈറ്റിലാണ് എനിക്ക് കിട്ടിയത്. മിസ് കേരളയിലെ എന്‍റെ ചിത്രങ്ങൾ കണ്ടിട്ടാണ് വിനീതേട്ടൻ (വിനീത് ശ്രീനിവാസൻ) എന്നെ മലർവാടിയിലേക്ക് വിളിക്കുന്നത്. നല്ല എൻജോയ് ചെയ്‌ത സെറ്റായിരുന്നുവത്. പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നുവത്.

സ്ക്കൂൾ പഠനകാലത്ത് കലാരംഗത്ത് സജിവമായിരുന്നോ?

ഞാൻ ഐസിഎസ്ഇ സിലബസിലാണ് പഠിച്ചത്. അതുകൊണ്ട് സിംഗിൾ ലെവൽ മത്സരങ്ങൾ ഇല്ലായിരുന്നു. എല്ലാം ഗ്രൂപ്പ് ഐറ്റംസാണ് ഉണ്ടായിരുന്നത്. ഗ്രൂപ്പ് ഡാൻസിലെല്ലാം പങ്കെടുക്കുമായിരുന്നു. എന്നാലും സ്ക്കൂൾ പഠനകാലത്ത് ഞാൻ കുറെ സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്‌തിരുന്നു.

കോളേജ് പഠനം?

ഇഗ്നോ യൂണിവേഴ്സിറ്റിയുടെ കറസ്പോണ്ടൻസ് കോഴ്സിലൂടെയാണ് ഞാൻ ഡിഗ്രി പഠിച്ചത്. ഇംഗ്ലീഷ് ലിറ്ററേച്ചറായിരുന്നു വിഷയം. അതുകൊണ്ട്  കാമ്പസ് ജീവിതത്തിന്‍റെ രസം ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഹ്യൂമൻ റിസോഴ്സിൽ പിജി ചെയ്യണമെന്നാണ് എന്‍റെ ഒരു വലിയ സ്വപ്നം. അതും കോളേജിൽ ചേർന്ന്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...