തന്‍റെ വ്യാജ മരണ വാർത്തയോട് മുകേഷ് ഖന്ന പ്രതികരിച്ചത് ഇങ്ങനെ: 'ഞാൻ മടുത്തു,' ആളുകൾ അഭ്യൂഹങ്ങൾ പരത്തുന്നു.. അതിൽ എനിക്ക് അങ്ങേയറ്റം മടുപ്പുണ്ട്. സത്യത്തിൽ ഞാൻ പെർഫെക്റ്റ്ലി ഓൾറൈറ് ആണ്.

ബോളിവുഡ് നടൻ മുകേഷ് ഖന്ന, ശക്തിമാൻ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന നടനാണ്. അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇന്‍റർനെറ്റിൽ വീണ്ടും പ്രചരിച്ചു. സെലിബ്രിറ്റികൾ മരിച്ചു എന്ന് വ്യാജ വാർത്ത കെട്ടിച്ചമക്കുന്ന രീതി സൈബർ ലോകത്ത് പതിവാണ്. പല സെലിബ്രിറ്റികളും ഇങ്ങനെ പല വട്ടം സൈബർ ലോകത്ത് മരിച്ചവരാണ്. അതിനാൽ താരം ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരിക്കുകയാണ്. താൻ ആരോഗ്യവാൻ ആയിരിക്കുന്നു എന്നത് തികച്ചും ശരിയാണെന്ന് ആരാധകരെ അറിയിക്കാൻ താരം നേരിട്ട് വീഡിയോ ഷൂട്ട്‌ ചെയ്തു പങ്കു വെച്ചിരിക്കുകയാണ് .

ടിവി ഷോകളിലും സിനിമകളിലും നിരവധി വേഷങ്ങൾ ചെയ്ത മുകേഷ് ഖന്ന ജനപ്രിയനടൻ ആണ്. ബി ആർ ചോപ്രയുടെ ഇതിഹാസമായ 'മഹാഭാരതം' എന്ന ചിത്രത്തിലും ഭിഷ്മ പിതാമഹന്‍റെ വേഷം ചെയ്തു. വ്യാജ മരണ വാർത്ത സൈബർ ലോകത്ത് പടർന്നപ്പോൾ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും തനിക്ക് കോളുകൾ വരുന്നുണ്ടെന്ന് മുകേഷ് ഖന്ന പറഞ്ഞു..

"ആം പെർഫെക്റ്റ്ലി ഓൾറൈറ്റ് "എന്ന് മുകേഷ് ഖന്ന വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി. കിംവദന്തികൾ പ്രചരിപ്പിക്കുന്നവരാണ് സമൂഹത്തിൽ നാശം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരെ പിടികൂടണം.. ശിക്ഷിക്കണം. ഞാൻ സുഖമായിരിക്കുന്നുവെന്നും എന്നെക്കുറിച്ചുള്ള അത്തരമൊരു അഭ്യൂഹം സങ്കടകരമാണെന്നും ഇത് എന്നെ മാത്രമല്ല എന്‍റെ കുടുംബത്തെയും സമ്മർദ്ദത്തിലാക്കുന്നു, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാര്യ കിരൺ ഖേറിന്‍റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സംബന്ധിച്ചു നടൻ അനുപം ഖേർ കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. കിരണിന്‍റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹമുണ്ട്. എല്ലാം തെറ്റാണ്. അവൾ തികച്ചും സുഖമായിരിക്കുന്നു. വാസ്തവത്തിൽ കോവിഡിനായി അവളുടെ രണ്ടാമത്തെ പ്രതിരോധ കുത്തിവയ്പ്പ് കഴിഞ്ഞു. അത്തരം നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ ആളുകളോട് അഭ്യർത്ഥിക്കുന്നു. നന്ദി." എന്നാണ് അനുപം ഖേർ പ്രതികരിച്ചത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...