അടുത്തിടെ 'സിറ്റാഡൽ' എന്ന രാജ്യാന്തര പരമ്പരയിലൂടെ നടി പ്രിയങ്ക ചോപ്ര വാർത്തകളിൽ ഇടം നേടിയിരുന്നു. ഏകദേശം 25,000 കോടി മുതൽമുടക്കിൽ നിർമ്മിച്ച ഈ വെബ് സീരീസ്, ഷോയ്ക്ക് മുമ്പ് തന്നെ വലിയ ചർച്ചയായിരുന്നു. സീരിസിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഭർത്താവ് നിക്ക് ജോനാസിനും മകൾ മാലതിക്കുമൊപ്പമാണ് പ്രിയങ്ക മുംബൈയിലെത്തിയത്. ഇന്ത്യയിലെത്തുന്നതിന് മുമ്പ് ഒരു അന്താരാഷ്ട്ര ചാനലിന് നൽകിയ അഭിമുഖത്തിലും പ്രിയങ്ക വാർത്തകളിൽ നിറഞ്ഞിരുന്നു. ബോളിവുഡ് ചിത്രങ്ങളിലെ അഭിനയത്തെ കുറിച്ച് ഞെട്ടിക്കുന്ന കാര്യങ്ങൾ അവർ മീഡിയയുമായി പങ്കുവെച്ചു. സ്വജനപക്ഷപാതവും ബഹിഷ്‌കരണ പ്രവണതയും പുരുഷ മേധാവിത്വവും നിറഞ്ഞതാണ് ബോളിവുഡ് എന്ന് അവർ തുറന്നടിച്ചു. ഇന്ത്യൻ സിനിമ ഇൻഡസ്‌ട്രിയെക്കുറിച്ച് നിരവധി വിമർശനങ്ങൾ അവർ നടത്തി.

ചോദ്യം: 'സിറ്റാഡൽ' എന്ന അന്താരാഷ്ട്ര വെബ് സീരീസിന്‍റെ പ്രമോഷനു വേണ്ടിയാണ് വർഷങ്ങൾക്ക് ശേഷം മുംബൈയിൽ എത്തിയത്. ആ അനുഭവം എങ്ങനെ ഉണ്ടായിരുന്നു?

ഉത്തരം: ഒരുപാട് നാളുകൾക്ക് ശേഷം മുംബൈയിൽ വന്നതിൽ അതിയായ സന്തോഷമുണ്ട്! നമ്മുടെ വീട്ടിലേക്ക് വല്ലപ്പോഴും വരുമ്പോൾ അതിയായ സന്തോഷം ആർക്കാണ് തോന്നാത്തത്? നിക്കിനും മാലതിക്കും മുംബൈ നഗരം വളരെ ഇഷ്ടമാണ്. ഈ സീരീസിന്‍റെ പ്രമോഷനെ കുറിച്ച് പറയുമ്പോൾ, 'സിറ്റാഡൽ' സീരീസ് എനിക്ക് വലിയ വഴിത്തിരിവാണ്, കാരണം ഇത് അന്താരാഷ്ട്ര തലത്തിൽ നിർമ്മിച്ച ഗംഭീര പരമ്പരയാണ്. അതിൽ എനിക്ക് നായിക ആകാൻ കഴിഞ്ഞു എന്നത് അതിലും വലിയ കാര്യമാണ്! ഇതിൽ നാദിയ സിൻഹ എന്ന കഥാപാത്രമാണ് ഞാൻ. ഒരു വനിതാ ഡിറ്റക്ടീവാണ്. ഹോളിവുഡ് നടൻ റിച്ചാർഡ് മാഡൺ നായകനായി അഭിനയിച്ച ഒരു ഹൊറർ വെബ് സീരീസാണിത്.

ഇതുവരെ ചെയ്തിട്ടില്ലാത്ത അപകടകരമായ ഒരുപാട് സ്റ്റണ്ട് രംഗങ്ങൾ ഈ സീരിയലിൽ ഞാൻ ചെയ്തിട്ടുണ്ട്. സിറ്റാഡൽ വളരെ വലിയ പരമ്പരയാണ്. സാധാരണ പൗരന്മാരെപ്പോലെ വ്യത്യസ്ത വേഷങ്ങളിൽ വിവിധ നഗരങ്ങളിൽ വ്യാപിച്ചുകിടക്കുന്ന നിരവധി ചാരന്മാർ ഇതിൽ ഉണ്ട്. അവരുടെ പ്രധാന ലക്ഷ്യം സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ്. സ്വന്തം നാട്ടിൽ ഒളിഞ്ഞിരിക്കുന്ന എതിരാളികളെ തകർക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി ഏത് തലത്തിലുള്ള പ്രവർത്തനത്തിനും തയ്യാറാണ്.

ചോദ്യം: മുമ്പ് നിങ്ങൾ ബേ വാച്ചിൽ പ്രത്യക്ഷപ്പെട്ടു. അതിൽ ഇല്ലാത്ത സവിശേഷത എന്താണ്?

ഉത്തരം:'ബേ വാച്ച്' ഒരു റൊമാന്‍റിക് വെബ് സീരീസ് മാത്രമാണ്. എന്നാൽ ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് 'സിറ്റാഡൽ'. ഇതിൽ പ്രവർത്തിച്ചതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. കാരണം ഇത് ലോകത്തിലെ മിക്ക ഭാഷകളിലും ഒരേസമയം സംപ്രേക്ഷണം ചെയ്യുന്ന ഒരു അന്താരാഷ്ട്ര സീരിയലാണ്. റിച്ചാർഡിനെപ്പോലെ ഒരു ഇതിഹാസ ഹോളിവുഡ് നടന്‍റെ കൂടെ വളരെ പ്രാധാന്യമുള്ള വേഷം ചെയ്യാൻ എനിക്ക് കഴിഞ്ഞു. കൂടാതെ, എന്‍റെ കഴിഞ്ഞ 22 വർഷത്തെ അഭിനയപരിചയത്തിൽ, എനിക്ക് ഒരു നായകനെപ്പോലെ പ്രതിഫലം ലഭിച്ചു! നമ്മുടെ ബോളിവുഡിൽ ഇത് ഒരിക്കലും സംഭവിക്കില്ല! അതുകൊണ്ട് തന്നെ സിറ്റാഡലിൽ ജോലി ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...