ബോളിവുഡിൽ താരങ്ങളുടെ അന്ധവിശ്വാസം പുതിയ കാര്യമല്ല. അത് നിർമ്മാതാവോ സംവിധായകനോ നടനോ- നടിയോ ആകട്ടെ, സിനിമ ഹിറ്റാകാനും അവരുടെ കരിയറിൽ തിളങ്ങാനും അവർ ക്ഷേത്രങ്ങളിൽ ദർശനം നടത്തുക മാത്രമല്ല, ഒരുപാടു പൂജകളും പ്രാർത്ഥനകളും ഉപാസനകളും എല്ലാം അന്ധമായി വിശ്വസിച്ചു നടത്താറുണ്ട് എന്നത് രഹസ്യമായ പരസ്യമാണ്. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ജാൻവി കപൂറിൽ നിന്ന് ഇത്‌ സംബന്ധിച്ചു രസകരമായ ചില കാര്യങ്ങൾ അറിയൂ..

ഇന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായിരുന്നു ജാൻവിയുടെ അമ്മ ശ്രീദേവി. അവരുടെ ശ്രുതി മധുരമായ ശബ്ദവും സൗന്ദര്യവും ഉജ്ജ്വലമായ അഭിനയവും പ്രശസ്തിയുടെ ഉയരങ്ങളിൽ അവരെ എത്തിച്ചിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി മരണം അവരെ തട്ടിയെടുത്തത്.

അമ്മ ശ്രീദേവിയുടെ മരണശേഷം താൻ കൂടുതൽ ഈശ്വര വിശ്വാസത്തിലായെന്നും സ്പിരിച്ചുവാലിറ്റിയിൽ വിശ്വസിക്കാൻ തുടങ്ങിയെന്നും അടുത്തിടെ നടി ജാൻവി കപൂർ ഒരു അഭിമുഖത്തിൽ സമ്മതിച്ചിരുന്നു.

അത്തരം വിശ്വാസങ്ങളിൽ ഒന്ന് മുടി വെട്ടുമായി ബന്ധപ്പെട്ടതാണ്. വെള്ളിയാഴ്ച മുടി വെട്ടരുതെന്ന് താൻ വിശ്വസിക്കുന്നുണ്ട്. അങ്ങനെ ചെയ്താൽ മഹാലക്ഷ്മി വീട്ടിൽ കയറില്ലെന്ന് കരുതിയിരുന്നു എന്ന് ജാൻവി പറയുന്നു. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളും മറ്റും ഈ ദിവസം ധരിക്കരുത് എന്ന് നിഷ്ഠയുണ്ട്... അമ്മയുടെ മരണശേഷം, ജാൻവി വളരെ അസ്വസ്ഥയായി, അതിനാൽ ഈശ്വര കാര്യങ്ങളിൽ വിശ്വസിക്കാൻ തുടങ്ങി.

മാധ്യമങ്ങളോട് സംസാരിക്കവെ ജാൻവി പറഞ്ഞു, “എന്‍റെ അമ്മ തിരുപ്പതി ബാലാജിയിൽ ഒരുപാട് വിശ്വസിച്ചിരുന്നു. അമ്മ നാമം ജപിക്കാറുണ്ട്. അമ്മ ജോലി ചെയ്തിരുന്ന കാലത്ത് ജന്മദിനത്തിൽ ആന്ധ്രാപ്രദേശിലെ ഈ ക്ഷേത്രം സന്ദർശിക്കുമായിരുന്നു. അമ്മയുടെ മരണശേഷം അമ്മയുടെ പിറന്നാൾ ദിനത്തിൽ ഞാൻ അവിടെ പോകാൻ തുടങ്ങി...”

അമ്മയുടെ മരണം ആഴത്തിലുള്ള ആത്മീയത തന്നിലേക്ക് കൊണ്ടു വന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് തവണ ഈ ക്ഷേത്രം സന്ദർശിച്ച അവർ ശ്രീദേവിയുടെ ജന്മവാർഷികത്തിൽ വീണ്ടും സന്ദർശിക്കാൻ തയ്യാറായിട്ടിരിക്കുന്നു.

യഥാർത്ഥത്തിൽ അന്ധവിശ്വാസങ്ങൾക്കും പ്രത്യേക വിശ്വാസങ്ങൾക്കും പേരുകേട്ടവളായിരുന്നു ശ്രീദേവി. തുടക്കത്തിൽ അത്തരം വിശ്വാസങ്ങൾ പങ്കുവെക്കാതിരുന്ന ജാൻവി അമ്മയുടെ മരണശേഷം വലിയ മാറ്റത്തിനു വിധേയയായി..ഇത്തരം ആചാരങ്ങളിൽ കൂടുതൽ തീക്ഷ്ണതയോടെ വിശ്വസിക്കാൻ തുടങ്ങി.

അമ്മയുടെ മരണത്തോട് താൻ പൂർണമായി പൊരുത്തപ്പെട്ടിട്ടില്ലെന്ന് ജാൻവി സമ്മതിച്ചു. അമ്മയുടെ ഓർമ്മകൾ ആത്മീയമായി സ്വീകരിക്കുമ്പോൾ ആശ്വാസം ലഭിക്കുന്നു. തനിക്ക് ഉണ്ടായ നഷ്ടത്തെ നേരിടാൻ സഹായിക്കുകയും ചെയ്യുന്നതായി ജാൻവി പറയുന്നു.

നേരത്തെ തന്നെ തന്‍റെ അഭിനയ കഴിവുകൾ പൂർണ്ണമായി ഉപയോഗിക്കാത്തതിൽ ജാൻവി കപൂർ ഇപ്പോൾ ഖേദിക്കുന്നു. ശ്രീദേവിയുടെ മകൾ എന്നത് തനിക്ക് സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമാക്കി എന്ന് അവർ സമ്മതിക്കുന്നു, എന്നാൽ മകൾ ഒരു അഭിനേതാവാകുന്നതിൽ ശ്രീദേവിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു. സിനിമ രംഗം എളുപ്പമല്ലെന്ന് അവർ മകളോട് പറയാറുണ്ടായിരുന്നു. എങ്കിലും, ജാൻവി ഒടുവിൽ അവളുടെ സ്വന്തം ആഗ്രഹപ്രകാരം സിനിമാരംഗത്തേക്ക് പ്രവേശിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...