ഗിറ്റാറിന്‍റെ സ്വരലയതാളത്തിനൊപ്പം തന്‍റെ മാന്ത്രിക ശബ്ദം കൊണ്ട് ഇംഗ്ലീഷ് സംഗീതത്തെ ആസ്വാദ്യ ഹൃദയങ്ങളിലെത്തിച്ച ഗായകൻ... നവീൻ ജെ ആന്ത്രപ്പേർ. ഗായകൻ, ഗിറ്റാറിസ്റ്റ്, സംഗീത സംവിധായകൻ എന്നിങ്ങനെ സംഗീതത്തിന്‍റെ പല തലങ്ങളിലൂടെ സംഗീതത്തിന്‍റെ ആത്മാവ് തൊട്ടറിയുകയാണ് ഈ യുവ ഗായകൻ. കഴിഞ്ഞ 23 വർഷമായി സംഗീത ലോകത്ത് സജീവമായ നവീൻ 2013 ൽ റിലീസ് ചെയ്‌ത ലോൺലി അയാം ക്രയിംഗ് എന്ന മ്യൂസിക് വീഡിയോയിലൂടെ ആരാധകരുടെ മനം കവരുകയായിരുന്നു. തുടർന്ന് ഗാനത്തിന് ഐ ലൈക്ക് ഇറ്റ് വേൾഡ് ടാലന്‍റ് അവാർഡും ഗായകനെ തേടിയെത്തി.

ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി മ്യൂസിക് ഷോകൾ നടത്തിയിട്ടുള്ള നവീനിന് സംഗീതമെന്നാൽ ആത്മാവു പോലെയാണ്. ഏത് തലമുറയേയും ആവേശം കൊള്ളിക്കുന്ന മ്യൂസിക് റെൻഡിഷൻ. ഒപ്പം ഹൃദയ സ്പർശിയായ വരികളിലൂടെ നവീൻ മനുഷ്യ സ്നേഹത്തെയും പ്രതീക്ഷകളേയും നന്മയേയും തന്‍റെ സംഗീതത്തിലൂടെ ഹൈലൈറ്റ് ചെയ്യുന്നു. നവീനുമായി നടത്തിയ അഭിമുഖത്തിൽ നിന്നും.

ലോൺലി അയാം ക്രയിംഗ് എന്ന മ്യൂസിക് വീഡിയോ ഏറെ ഹിറ്റായിരുന്നുവല്ലോ.

ലോൺലി അയാം ക്രയിംഗ് എന്ന മ്യൂസിക് വീഡിയോ ഒറ്റപ്പെടൽ അനുഭവിക്കുന്നവരെക്കുറിച്ചുള്ളതാണ്. ഒറ്റപ്പെടൽ അനുഭവിക്കുന്ന ആർക്കും അതുമായി റിലേറ്റ് ചെയ്യാൻ പറ്റും. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുകയെന്നതാണ് ഈ സംഗീതത്തിന്‍റെ ലക്ഷ്യം. ഏകാന്തതയനുഭവിക്കുന്ന ഏത് കുട്ടിക്കും വേണ്ടിയാണ് ഈ ഗാനം. പക്ഷേ ഈ സംഗീതത്തിൽ ഉപയോഗിച്ചിരിക്കുന്ന ചൈൽഡ് എന്ന പദം പ്രായഭേദമില്ലാതെ ഏതൊരു വ്യക്‌തിയേയും സൂചിപ്പിക്കുന്നു.

പലപ്പോഴും എല്ലാം നഷ്ടപ്പെട്ടു പോയവരെയോ ഒറ്റപ്പെട്ടുപോയവരെയോ നമ്മൾ കാണാറുണ്ട്. പക്ഷേ അത്തരമാളുകളെ ശ്രദ്ധിക്കാനോ അവരുടെ ജീവിതത്തിൽ പ്രതീക്ഷകൾ നിറയ്ക്കാനോ സമയമില്ലാതെ എല്ലാവരും കടന്നു പോവുകയാണ് ചെയ്യുക. ഒറ്റപ്പെടൽ അനുഭവിക്കുന്നവരെക്കുറിച്ച് ചിന്തിക്കാനുള്ള സന്ദേശം നൽകുകയെന്ന ലക്ഷ്യമാണ് ആ ഗാനം ഓർമ്മപ്പെടുത്തുന്നത്. അതുപോലെ നിറഞ്ഞ പ്രതീക്ഷയും.

സംഗീതം പോലെ തന്നെ ചിത്രീകരണം കൊണ്ടും ഏറെ പ്രത്യേകതകൾ ഉള്ള പാട്ടാണല്ലോ അത്

ലോൺലി അയാം ക്രയിംഗ് എന്ന പാട്ട് 2013 ലാണ് റിലീസ് ആയത്. പാട്ടെഴുതിയത് എന്‍റെ സുഹൃത്ത് ടിഎസ് അഭിലാഷാണ്. കമ്പോസിംഗ് ഞാൻ തന്നെയായിരുന്നു.

റോഹതാംഗ് പാസ്, മണാലി എന്നിവിടങ്ങളിൽ വച്ചാണ് പാട്ട് ചിത്രീകരിച്ചത്. മഞ്ഞുമൂടിയ പർവ്വതങ്ങളും ഗ്ലേസിയറുകൾ പർവ്വത കൊടുമുടികളുടെ ദൃശ്യഭംഗി ആ പാട്ടിന് കൂടുതൽ സൗന്ദര്യം പകർന്നു.

എത്ര വർഷമായി സംഗീത രംഗത്ത്?

പ്രൊഫഷ്ണലായി പെർഫോം ചെയ്‌ത് തുടങ്ങിയത് 1997 ലാണ്. ഇപ്പോൾ 23 വർഷമായി പ്രൊഫഷണൽ സംഗീതത്തിൽ.

സംഗീത പഠനമാരംഭിച്ചത്

എന്‍റെ 7-ാം വയസ്സു മുതലാണ് ഞാൻ സംഗീതമഭ്യസിച്ച് തുടങ്ങിയത്. കിന്‍റർ ഗാർട്ടൻ മുതൽ 7-ാം ക്ലാസ് വരെ വൈപ്പിനിലെ ലേഡി ഓഫ് ഹോപ്പ് സ്ക്കൂളിലാണ് പഠിച്ചത്. ഗിറ്റാറിന്‍റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചത് എന്‍റെ അച്‌ഛൻ ജോസഫ് ആന്ത്രപ്പേർ ആയിരുന്നു. അതിനു ശേഷം ഞാൻ തനിയെ പഠിക്കുകയായിരുന്നു. ആ സമയത്ത് ബ്രേക്ക് ഡാൻസും ഗിറ്റാറും പഠിച്ച് തുടങ്ങിയിരുന്നതു കൊണ്ട് സ്റ്റേജിൽ അവയൊക്കെ അവതരിപ്പിക്കുമായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...