ഒറ്റ റിലീസുകൊണ്ട് കാണികളുടെ ഹരമായി മാറിയ താരമാണ് രൺവീർ സിംഗ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രൺവീർ ബോളിവുഡിലെ തിരക്കുള്ള താരമായി വളർന്നു. റൊമാന്‍റിക്, ആക്ഷൻ, കോമഡി, ചരിത്ര - പുരാണ സിനിമകളിൽ തിളങ്ങി. രൺവീർ ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. ഈ ഗ്ലാമർ താരം പല ഫാഷൻ ഷോകളുടെയും ഷോ സ്റ്റോപ്പർ ആയിരുന്നു. ഒരിക്കൽ റാംപിൽ തെന്നി വീണതിനാൽ അടുത്തിരിക്കുന്നവർക്കും പരിക്കു പറ്റി. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി. എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരം, ദീപിക പദുകോണിനെ വിവാഹം കഴിച്ചതോടെ കൂടുതൽ ആരാധകരെയും സമ്പാദിച്ചു. എനർജി കിംഗ് എന്നറിയപ്പെടുന്ന രൺവീർ മനസ്സ് തുറക്കുന്നു...

കരിയറിൽ വളരെ നല്ല സമയമാണിപ്പോൾ, രൺവീർ സിംഗിന് എന്തു തോന്നുന്നു?

വിവാഹ ശേഷമാണ് എന്‍റെ സമയം കൂടുതൽ നന്നായതെന്ന് തോന്നുന്നു (ചിരിക്കുന്നു). ഈ നല്ല സമയം എന്‍റെ അദ്ധ്വാനത്തിന്‍റെ ഫലമാണ്. ആ കഠിനശ്രമത്തിന്‍റെ റിസൾട്ടാണിപ്പോൾ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. കർമ്മം ചെയ്യുക, ഫലം തീർച്ചയായും പിറകെ ലഭിക്കും. ഇതാണെന്‍റെ ജീവിതം പഠിപ്പിച്ചത്. എനിക്കെന്നും ജോലിയുണ്ട് എന്നതാണ് വലിയ കാര്യം. എന്നും രാവിലെ ഉണർന്ന് ഞാൻ ജോലിയ്ക്ക് പോകുന്നു. ഒരു കലാകാരനെ സംബന്ധിച്ച് അവന്‍റെ കഴിവുകൾ പുറത്ത് കൊണ്ടുവരാനുള്ള അവസരം ലഭിക്കുക എന്നത് തന്നെയാണ് വലിയ അനുഗ്രഹം. സിനിമ ഹിറ്റായാലും ഫ്ളോപ്പായാലും അത് എന്നെ അധികം ബാധിക്കാറില്ല. ഫിലിം മേക്കിംഗിന്‍റെ പ്രോസസ് ഞാൻ ആസ്വദിക്കുകയാണ്. സിനിമ എനിക്കൊരിക്കലും മടുക്കുകയില്ല. പാഷനേക്കാൾ ഉപരിയായ എന്തോ ആണ് ഇതെനിക്ക്.

ഇപ്പോൾ ലഭിച്ച സ്റ്റാർഡം എങ്ങനെ കാണുന്നു?

ഞാൻ വലിയ താരമായി തീർന്നു എന്നുള്ളത് ഒരു റിയാലിറ്റി ആണ്. പക്ഷേ അതേപ്പറ്റി ഞാൻ അധികം ഓർക്കാറില്ല. സ്റ്റാർഡം സത്യത്തിൽ വലിയ ബാധ്യതയാണ്. പ്രശസ്തിയോട് എനിക്ക് അധിക ജ്വരമൊന്നുമില്ല. എന്‍റെ യാത്ര തുടങ്ങിയതേയുള്ളൂ എന്നാണെന്‍റെ തോന്നൽ. ഇനിയും ഒരുപാട് ജോലി ചെയ്യാനുണ്ട്. നല്ല സിനിമകൾക്കായി ഞാൻ കാത്തിരിക്കുകയാണ്. സ്വഭാവികമായി അത് സംഭവിക്കണം എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.

വളരെ ധനികനായി തീർന്നപ്പോൾ ജീവിതവും വഴിമാറിയില്ലേ?

ഞാൻ അത്ര ധനികനൊന്നുമല്ല, സാമ്പത്തികമായി. പക്ഷേ കുടുംബം, ഭാര്യ, ഫാൻസ് എന്നിവ കൊണ്ട് ഞാൻ വളരെ ധനികനാണ്. ഇവരുടെ സ്നേഹമാണ് എന്നെ സമ്പന്നനാക്കുന്നത്. പണം, അത് ശാശ്വതമല്ലല്ലോ. എന്‍റെ വിയർപ്പിന്‍റെ വിലയാണ് പണമായി മാറുന്നത്.

നടനായത് യാദൃശ്ചികമായിട്ടാണോ അതോ കുട്ടിക്കാലം മുതൽ ഉള്ള ആഗ്രഹമായിരുന്നോ?

ചെറുപ്പത്തിലെ വലിയ ആളാവണമെന്ന് ആഗ്രഹിച്ചിരുന്നു. ചിലപ്പോൾ ക്രിക്കറ്റർ, ചിലപ്പോൾ റാപ്പർ ആവണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ നടനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അഭിനയം എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഇപ്പോൾ നടനായതിനാൽ എല്ലാ ആഗ്രഹങ്ങളും സാധിക്കാൻ കഴിയുന്നുണ്ട്. ഗള്ളി ബോയ് എന്ന ചിത്രത്തിൽ ഞാൻ റാപ്പർ ആയി അഭിനയിച്ചു. ക്രിക്കറ്റർ കഥാപാത്രമായി ഉടനെ തന്നെ വരും. ഇങ്ങനെ ആഗ്രഹങ്ങൾ പല രൂപത്തിൽ സഫലമാക്കാൻ കഴിയുന്നത് അനുഗ്രഹമായി കാണുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...