ദുൽഖർ സൽമാൻ, മൃണാൽ ഠാക്കൂർ, രശ്മിക മന്ദന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീതാ രാമം സംവിധാനം ചെയ്തത് ഹനു രാഘവപുടിയും നിർമ്മിച്ചിരിക്കുന്നത് വൈജയന്തി മൂവീസും സ്വപ്ന സിനിമയും ചേർന്നാണ്.
ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിൽ ഈ പ്രണയകഥ പ്രൈം വീഡിയോയിൽ ദർശിക്കാം.
തെലുങ്ക് ബ്ലോക്ക്ബസ്റ്റർ ആയ സീതാ രാമം. വൈജയന്തി മൂവീസും സ്വപ്ന സിനിമയും ചേർന്ന് നിർമ്മിച്ച, ഈ കാവ്യാത്മക പ്രണയ ചിത്രം സംവിധാനം ചെയ്തത് ഹനു രാഘവപുടിയാണ്. വളരെ ആകർഷകമായ കാഴ്ചകളും വിസ്മയിപ്പിക്കുന്ന സംഗീതവും നിറഞ്ഞ സീത രാമം ദുൽഖറിന് ലഭിച്ച ഏറ്റവും മികച്ച ചിത്രം എന്ന് കൂടി പറയാവുന്നതാണ്. സീത എന്ന അജ്ഞാതയായ യുവതിയിൽ നിന്ന് ഒരു കത്ത് ലഭിച്ചതിന് ശേഷം ജീവിതം മാറിയ ഒരു അനാഥനായ സൈനികനായ ലെഫ്റ്റനന്‍റ് റാമിന്‍റെ നിഗൂഢമായ പ്രണയകഥ അനാവരണം ചെയ്യുന്ന കഥ ആണിത്.
“രണ്ടു വ്യക്തികൾ തമ്മിലുള്ള ശുദ്ധമായ പ്രണയത്തിന്‍റെ തീവ്രത വെളിപ്പെടുത്തുന്ന കാലാതീതവും ഹൃദയസ്പർശിയായതുമായ ചിത്രമാണ് സീതാ രാമം,” എന്ന് ദുൽഖർ സൽമാൻ പറഞ്ഞു. “സിനിമക്ക് ലഭിക്കുന്ന ഓരോ പ്രതികരണവും ഞങ്ങളെ ആശ്ചര്യപ്പെടുത്തുന്നു, കൂടാതെ ലോകമെമ്പാടുമുള്ള പ്രൈം വീഡിയോ മുഖേന പ്രേക്ഷകർക്ക് ഈ കഥയുടെ ഊഷ്മളത അനുഭവിക്കാൻ കഴിയുമെന്നതിൽ സന്തോഷവുമുണ്ട്. ഇത് ശരിക്കും വളരെ പ്രത്യേകത ഉള്ള ഒരു സിനിമയാണ്, ഇതിന് എന്‍റെ ഹൃദയത്തിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും."
“എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നു സീതയായി അഭിനയിച്ചത്.” മൃണാൽ ഠാക്കൂർ തന്‍റെ ആദ്യ തെലുങ്ക് ചിത്രത്തെക്കുറിച്ച് പറഞ്ഞു. “കഥ കേട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ ഈ അവസരം ഉപേക്ഷിക്കാൻ പാടില്ല എന്ന് ഞാൻ ഉറപ്പിച്ചു. ദക്ഷിണേന്ത്യയിലെ എന്‍റെ ആദ്യ ചിത്രമാണിത്, പ്രൈം വീഡിയോയിലെ സ്ട്രീമിംഗ് പ്രീമിയർ ഉള്ളതിനാൽ കൂടുതൽ പ്രേക്ഷകർ സിനിമ കാണാനും അത് റിലീസ് ചെയ്തതിന് ശേഷം പ്രേക്ഷകരുടെ സ്നേഹം ലഭിക്കാനും എനിക്ക് കാത്തിരിക്കേണ്ടി വന്നില്ല.”
“സീതാ രാമം എന്ന സിനിമയിലൂടെയുളള ഞങ്ങളുടെ യാത്ര രസകരവും അതിശയിപ്പിക്കുന്നതുമായ ഒന്നായിരുന്നു” രശ്മിക മന്ദാന പറഞ്ഞു. “മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ, പ്രത്യേകിച്ച് ഹനു സാറിന് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകർക്ക് നന്ദി. പ്രണയത്തിന്‍റെയും വിജയത്തിന്‍റെയും പുതിയ തലം ആണ് ഈ ചിത്രം. ഇനിയും ഉയരങ്ങളിലെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. രശ്മിക പറയുന്നു.