ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന നടിയാണ് കാമ്യ പഞ്ചാബി. തന്‍റെ മികച്ച അഭിനയത്തിലൂടെ ദശലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം. 'ബാനു മേൻ തേരി ദുൽഹൻ', 'ശക്തി- അസ്തിത്വ കേ എഹ്‌സാസ് കി' തുടങ്ങി നിരവധി ഹിന്ദി ടിവി സീരിയലുകളിൽ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് വ്യത്യസ്തമായ ഒരു ഇമേജ് സൃഷ്ടിക്കുന്നതിൽ അവർ എപ്പോഴും വിജയിച്ചു.

കാമ്യ വിജയകരമായ അഭിനയ യാത്ര തുടരുമ്പോഴും വ്യക്തിജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിട്ടെങ്കിലും അവൾ തകർന്നില്ല. അടുത്ത ഇടെ തന്‍റെ കാമുകൻ ശലഭ് ഡാംഗിനെ വിവാഹം കഴിച്ചു. ആദ്യ വിവാഹത്തിൽ അവർക്ക് ഒരു മകളുണ്ട്. യാഥാസ്ഥിതിക സമൂഹത്തിനെതിരെ പലതവണ ശബ്ദമുയർത്തിയിട്ടുള്ള കാര്യങ്ങൾ തുറന്നുപറയാൻ മടിയില്ലാത്ത താരമാണ് കാമ്യ.

പീഡനത്തിനിരയായ പെൺകുട്ടികളോട് കാമ്യയ്ക്ക് പറയാനുള്ളത് “ആദ്യം ചിന്ത മാറ്റുക അപ്പോൾ മാത്രമേ മുന്നോട്ട് പോകൂ, അല്ലാത്തപക്ഷം നമ്മൾ പഴയ ആളായി തന്നെ തുടരും” എന്നാണ്. സീ ടിവിയിലെ സാൻജോഗ് എന്ന പരിപാടിയിൽ എന്തും തുറന്ന് സംസാരിക്കുന്ന അമ്മയുടെ വേഷത്തിലാണ് കാമ്യ ഇപ്പോൾ അഭിനയിക്കുന്നത്, കാമ്യയുമായുള്ള സംഭാഷണത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ ഇതാ.

ചോദ്യം- ഈ യാത്രയിൽ നിങ്ങൾക്ക് എത്ര സന്തോഷമുണ്ട്? നിങ്ങൾ എല്ലാം തുറന്നു പറയുന്ന പ്രകൃതം ആണല്ലോ അത് എങ്ങനെ ജീവിതത്തെ ബാധിക്കുന്നു?

ഉത്തരം- എന്‍റെ യാത്രയിൽ നിന്ന് ഞാൻ ഒരുപാട് പഠിച്ചു. എല്ലാ സാഹചര്യങ്ങളിലും ഞാൻ എന്തെങ്കിലും പഠിക്കുന്നു. സാഹചര്യങ്ങൾ തീർച്ചയായും ഒരു വ്യക്തിയെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ട്. ജോലി ചെയ്യുമ്പോഴോ അഭിനയിക്കുമ്പോഴോ പഠനം തുടരുന്നു. ഇന്ന് എനിക്ക് ക്യാമറയ്ക്ക് മുന്നിൽ അത്ര ഭയമില്ലാതെ നിൽക്കാൻ കഴിയുന്നുണ്ട്. ഒരു റോളർ കോസ്റ്റർ റൈഡ് പോലെയായിരുന്നു എന്‍റെ യാത്ര, ചിലപ്പോഴൊക്കെ മുകളിലേക്കും താഴേക്കും. തിരിഞ്ഞു നോക്കുമ്പോൾ, സിനിമ വ്യവസായം ശരിക്കും ഒരുപാട് പഠിപ്പിച്ചു എന്ന് തോന്നുന്നു.

ചോദ്യം- ക്യാമറയ്ക്ക് മുന്നിലിരിക്കുമ്പോൾ നിങ്ങൾക്ക് ഇപ്പോഴും പരിഭ്രമമുണ്ടോ?

ഉത്തരം- ആദ്യമായി ക്യാമറയിൽ വരുമ്പോഴോ ഷോയുടെ ആദ്യ ദിവസം ഷൂട്ട് ചെയ്യുമ്പോഴോ പരിഭ്രാന്തി ഇല്ലെങ്കിൽ, ആ ദിവസം കരിയർ അവസാനിക്കും. അത്തരം പരിഭ്രാന്തി എന്നിൽ എപ്പോഴും നിലനിൽക്കണമെന്നും എനിക്ക് അതിലൂടെ കടന്നുപോകാൻ കഴിയണമെന്നും ഞാൻ ആഗ്രഹിക്കുന്നു.

ചോദ്യം- ഈ ഷോയിൽ അമ്മയും മകളും തമ്മിലുള്ള ബന്ധം കാണിക്കുന്നു, അമ്മയുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെയായിരുന്നു?

ഉത്തരം- എത്ര അസുഖം വന്നാലും ഞാൻ സുഖമായിരിക്കുന്നു എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. ഈ സ്വഭാവം കുട്ടിക്കാലം മുതൽ എനിക്കും കൈ വന്നതാണ്. ധൈര്യം കൈവിടാതിരിക്കാൻ പഠിപ്പിച്ചത് അമ്മ ആണ്. അത് അമ്മയ്ക്ക് പോലും അറിയില്ല. ഞാൻ തന്നെ എന്‍റെ ആദ്യ വിവാഹത്തിൽ നിന്ന് പുറത്തുകടന്ന് എന്‍റെ സഹോദരിമാരെ വിവാഹം കഴിക്കുന്നതുവരെ സിംഗിൾ ആയി തുടർന്നു. എനിക്ക് എന്ത് ഉത്തരവാദിത്തം ലഭിച്ചാലും ഞാൻ അത് എല്ലായ്പ്പോഴും ചെയ്യുന്നു, എന്‍റെ മകളെയും ഞാൻ ഈ കാര്യങ്ങൾ പഠിപ്പിച്ചു. ഞാൻ വളരെ ഇമോഷണൽ ആണ് പക്ഷേ എന്‍റെ മകൾ അത്രയല്ല. നമ്മൾ ചെയ്ത ശരിയായ കാര്യം കുട്ടികളെ പഠിപ്പിക്കണം. ചെയ്ത തെറ്റുകൾ ഒരിക്കലും ചെയ്യരുത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...