ഒരു കാലത്ത് അഭിനേത്രിയായും അവതാരകയായും ആരാധകരുടെ മനം കവർന്ന താരമാണ് രേണുക ഷഹാനെ. താരമായും അവതാരകയായും 90കളിൽ തിളങ്ങി നിന്ന രേണുക നിരവധി ഹിന്ദി, മറാത്തി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ പൈതൃകത്തെ ആസ്പദമാക്കി ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന സുരഭി എന്ന പരമ്പരയുടെ അവതാരകയായതാണ് അവരെ ഏറെ പ്രശസ്തയാക്കിയത്. സഹ അവതാരകൻ സിദ്ധാർഥ് കാക്കിനൊപ്പമാണ് രേണുക അന്ന് പരിപാടി അവതരിപ്പിച്ചിരുന്നത്. സഹ അവതാരകനൊപ്പം ശുദ്ധമായ ഹിന്ദിയിൽ സാഹിത്യം കലർത്തിയുള്ള അവരുടെ അവതരണ ശൈലിയും വിടർന്ന ചിരിയും ദേശ- ഭാഷകൾക്കതീതമായി പരിപാടി കണ്ടിരുന്ന അന്നത്തെ ദൂരദർശൻ പ്രേക്ഷകരെ ഏറെ ആകർഷിച്ചിരുന്നു.

തിയേറ്റർ, ടെലിവിഷൻ, സിനിമ, ഷോർട് മൂവി, വെബ് സീരീസ് എന്നിങ്ങനെ വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള രേണുകയെ പക്ഷേ പ്രേക്ഷകർ ഓർത്തുവയ്ക്കുന്നത് സുരഭിയുടെ അവതാരക എന്ന നിലയിലായിരിക്കും. അത്രത്തോളമാണ് ആ പരിപാടി പ്രേക്ഷകരെ സ്വാധീനിച്ചിരുന്നത്. അതോടെ സുരഭിയും സൂപ്പർ ഹിറ്റായി മാറി. കാലം കടന്നു പോയെങ്കിലും അന്നത്തെ ദൂരദർശൻ പ്രേക്ഷകർക്ക് ആ മുഖം അത്രവേഗം മറക്കാനാവില്ല. അത്രയും ലാളിത്യമാർന്നതായിരുന്നു അവരുടെ അവതരണശൈലി.

സിനിമയിലേക്ക്

ആർക്കും ഇഷ്ടം തോന്നുന്ന അവതാരക എന്ന തലത്തിൽ പ്രശസ്തിയാർജ്ജിച്ച രേണുക പിന്നീട് ചില സിനിമകളിലും അഭിനയിച്ചിരുന്നു. ഹിന്ദിയിൽ തമാച്ചയാണ് ആദ്യ ചിത്രം. തുടർന്ന് സൂപ്പർ ഹിറ്റ് ചിത്രമായ ഹം ആപ്കേ ഹെ കോൻ.

ഹം ആപ്കേ ഹെ കോനിൽ നായികയായ മാധുരി ദീക്ഷിതിന്‍റെ മൂത്ത സഹോദരിയായി പ്രത്യക്ഷപ്പെട്ട രേണുകയുടെ കഥാപാത്രം പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കുന്നതായിരുന്നു. പാരമ്പര്യ മൂല്യങ്ങളെ ചേർത്തു പിടിക്കുന്ന ഇമേജിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിനാൽ അക്കാലത്തെ സിനിമ പ്രേമികളുടെ ഇഷ്ടതാരമായി അവർ മാറുകയായിരുന്നു.

തുടക്കം സർക്കസിൽ

സുരഭിയുടെ അവതാരകയായി എത്തും മുമ്പ് പിസി ഔർ മൗസി എന്ന സീരിയലിൽ അവർ അഭിനയിച്ചിരുന്നു. തുടർന്നാണ് പ്രശസ്തമായ സർക്കസ് എന്ന സീരിയലിൽ അവർ അഭിനയിക്കുന്നത്. ആ സീരിയലിലിന് മറ്റൊരു പ്രത്യേകതയുമുണ്ടായിരുന്നു. ഷാരൂഖ് ഖാൻ തന്‍റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച സീരിയലും കൂടിയായിരുന്നുവത്. ഷാരൂഖ് ഖാൻ പ്രണയിക്കുന്ന കഥാപാത്രത്തെയാണ് രേണുക അതിൽ അവതരിപ്പിച്ചിരുന്നത്. തുടർന്ന് ലൈഫ് ലൈൻ എന്ന പരമ്പര. ഇംതിഹാൻ എന്ന സീരിയലിലെ അവരുടെ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. സ്വന്തം നിലപാടുള്ള ശക്തമായ കഥാപാത്രത്തെയാണ് അവർ അതിൽ അവതരിപ്പിച്ചത്. അക്കാലത്ത് അസിസ്റ്റന്‍റ് ഡയറക്ടറായും അവർ പ്രവർത്തിച്ചിരുന്നു. ത്രിഭംഗയാണ് രേണുക ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

തിരക്കഥ രചനയിലേക്ക്

വിവാഹത്തെ തുടർന്ന് അവർ എഴുത്തിന്‍റെ ലോകത്തേക്ക് തിരിയുന്നത്. ഒരു നടിയാകുന്നതിലും അധികമായി സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനാണ് അവർ താല്പര്യപ്പെട്ടിരുന്നത്. ഭർത്താവ് അശുതോഷ് റാണയുടെ പ്രേരണയാൽ അവർ തിരക്കഥ രചനയിൽ സജീവമാകുകയാണ് ഉണ്ടായത്. അമ്മ ശാന്ത ഗോഖലെ എഴുതിയ നോവലിനെ ആസ്പദമാക്കി ഒരുക്കിയെടുത്ത “റിത” യാണ് രേണുക ആദ്യമായി സംവിധാനം ചെയ്ത മറാത്തി ചിത്രം. അതിന്‍റെ തിരക്കഥ രചിച്ചത് രേണുകയായിരുന്നു. പല്ലവി ജോഷി, ജാക്കി ഷ്റോഫ്, മോഹൻ അഗാഷെ. തുഷാർ ദാൽവി, മക്രാന്ത് ദേശ്പാണ്ഡെ എന്നിങ്ങനെ പ്രശസ്തമായ താരനിരയുള്ള ചിത്രത്തിൽ രേണുകയും ഒരു വേഷം അവതരിപ്പിച്ചിരുന്നു. അതിനു ശേഷമാണ് വ്യത്യസ്ത തലമുറയിൽപ്പെട്ട 3 സ്ത്രീകളുടെ കഥ പറയുന്ന ത്രിഭംഗ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ കജോൾ, തന്വി ആസ്മി, മിഥില പാൽക്കർ എന്നിവരാണ് വേഷമിട്ടത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...