ഇലവീഴാപൂഞ്ചിറയിലേക്ക് പോലീസ് ജീപ്പിൽ യാത്ര ചെയ്യുമ്പോൾ റോഡ് എന്നൊക്കെ പറയുന്നത് ഒരു സങ്കൽപ്പം മാത്രമാണെന്നാണ് തോന്നിയത്. കല്ലുകളും കുഴികളും നിറഞ്ഞ കുത്തനെയുള്ള ചെമ്മൺ പാത കയറുമ്പോൾ ജീപ്പ് പലപ്പോഴും നിന്ന് കിതക്കുകയാണ്. ഇനിയും ഇത് വഴി  വരേണ്ടി വരും. നടന്നോ, ബൈക്കിനോ അല്ലെങ്കിൽ ചക്കിക്കാവിൽ നിന്ന് ജീപ്പിനോ, കാരണം ഇത് വരെ കണ്ടിട്ടില്ലാത്ത സഹപ്രവർത്തകരിൽ നിന്നും കേട്ടറിവു മാത്രമുള്ള ഇലവീഴാപൂഞ്ചിറയിലെ പോലീസ് വയർലെസ്സ് സ്റ്റേഷൻ ഗാർഡ് ഡ്യൂട്ടിക്കായി പോവുകയാണ്.

പൂഞ്ചിറ റിപ്പീറ്റർ സ്റ്റേഷൻ ഗാർഡ് ഡ്യൂട്ടിക്ക് പോകണമെന്ന് ഓഫീസിൽ നിന്ന് പറഞ്ഞപ്പോൾ ആദ്യമൊക്കെ ഒഴിവാക്കാൻ നോക്കിയതാണ്. പിന്നെ മനസ്സിലെപ്പോഴോ മുളപൊന്തി വന്ന ഒരു കഥ, തിരക്കഥയാക്കാൻ മൊബൈലിന് റേഞ്ച് പോലും കിട്ടാത്ത ഇലവീഴാ പൂഞ്ചിറയിലെ നിശബ്ദതയ്ക്ക് സാധിച്ചാലോ എന്നറിയാനാണ് സമ്മതം മൂളിയത്. ജീപ്പ് ഒരു കയറ്റം കയറി വളവ് തിരിഞ്ഞപ്പോൾ അങ്ങ് ദൂരെ കുന്നിൻ മുകളിൽ സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തി ഇരുനൂറോളം അടി ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ കാണാനായി. അവസാന കയറ്റം കയറുമ്പോൾ ഡ്യൂട്ടിക്കായുള്ള റൈഫിളും ബാഗുകളും തെറിച്ചു പോകാതെ മുറുകെ പിടിക്കേണ്ടി വന്നു. ജീപ്പ് കോടമഞ്ഞിലേക്ക് ഊളിയിടുകയാണ്. ഈ കുന്നിന് മുകളിലാണ് ജില്ലയിലെ കമ്മ്യൂണിക്കേഷൻ മുഴുവനും നിയന്ത്രിക്കുന്ന വയർലെസ്സ് സ്റ്റേഷൻ സ്‌ഥിതി ചെയ്യുന്നത്.

വയർലെസ്സ് സ്റ്റേഷനിലെത്തി വേഷം മാറി പുറത്തിറങ്ങി ആദ്യമായി പൂഞ്ചിറ കാണുമ്പോൾ തോന്നിയത് മേഘങ്ങൾക്ക് മുകളിൽ ഒരു പ്രത്യേക തുരുത്തിൽ നമ്മൾ നിൽക്കുന്നത് പോലെയാണ്. മഞ്ഞിന്‍റെ തണുപ്പിൽ കാറ്റിന്‍റെ ലാളനയേറ്റ് ആകാശത്തിനു മുകളിലെ ഒരു കൂടാരത്തിലെന്ന ഫീലിംഗ്സാണ് തോന്നുക. ഇവിടെ മഞ്ഞ് പെയ്യുന്നത്, മഴ, കാറ്റ് ദൂരെയുള്ള കാഴ്ചകൾ എല്ലാം അതീവ മനോഹരമാണ്.

സ്വയമുണ്ടാക്കിയ കാപ്പിയും കുടിച്ചിരിക്കുമ്പോഴാണ്. കുറെക്കാലമായി ഇവിടെ ഡ്യൂട്ടി നോക്കിയിരുന്ന ഉദ്യോഗസ്ഥനാണ് പൂഞ്ചിറയെപ്പറ്റി കൂടുതൽ വിവരങ്ങൾ പറഞ്ഞ് തന്നത്. പണ്ട് ശിവൻ തന്‍റെ ഭാര്യയായിരുന്ന പാർവ്വതി ദേവിക്ക് കുളിക്കാനായി പൂവ് കൊണ്ട് തീർത്ത ഒരു ചിറ ഉണ്ടാക്കിയത്രെ. ആ ചിറയിൽ കുളിച്ചു കൊണ്ടിരുന്ന പാർവ്വതി ദേവിയെ അസുരന്മാർ ഒളിഞ്ഞു നോക്കി ഇത് കണ്ട് വന്ന ശിവൻ ഇനി ഇവിടെ മരങ്ങൾ ഉണ്ടാവാതെ പോകട്ടെയെന്ന് ശപിച്ചു. അങ്ങിനെയാണ് ഇവിടെ മരങ്ങൾ ഇല്ലാതെ പോയതും. ഇവിടം ഇലവീഴാപൂഞ്ചിറ ആയതും.

ഇത് തന്നെ പഞ്ചാലിയുമായി ബന്ധപ്പെടുത്തിയും ഐതിഹ്യങ്ങളുണ്ട്.

രാത്രി ആയപ്പോൾ പ്രകൃതി ആകെ മാറി. അതിശക്തമായ ഇടിയും മിന്നലും കൂടെ മഴയും കാറ്റും. ഇടിയെ പേടിച്ച് കസേരയിലിരുന്നപ്പോഴാണ് എന്തിനാണ് ഇവിടെ തടി കൊണ്ടുള്ള ഫർണീച്ചറുകൾ മാത്രമിട്ടിരിക്കുന്നത് എന്ന് മനസ്സിലായത്. രാത്രിയിൽ പട്ടിക്കുഞ്ഞുങ്ങളുടെ ഓരിയിടൽ പലപ്പോഴും ഇടിയുടെ ശബ്ദത്തിൽ അലിഞ്ഞ് ഇല്ലാതായി.

പൂഞ്ചിറയിലെ സൂര്യോദയം വളരെ ഭംഗിയാണെന്ന് പറഞ്ഞപ്പോൾ കൂടെയുള്ളയാൾ പറഞ്ഞത് സൂര്യോദയം മാത്രമല്ല സൂര്യാസ്തമയവും ഒരിടത്ത് നിന്നാൽ കാണാൻ പറ്റുന്ന അപൂർവ്വം സ്‌ഥലങ്ങളിലെന്നാണത്രെ പൂഞ്ചിറ. മുമ്പ് ഡ്യൂട്ടി ചെയ്തിരുന്നവർ കണ്ടുപിടിച്ച് മൊബൈൽ ഫോണിന് റെയ്ഞ്ചുള്ള സ്‌ഥലങ്ങളിലൊന്നിൽ ചെന്ന് കൂടെ ഡ്യൂട്ടി ചേയ്യേണ്ട സഹപ്രവർത്തകനും സുഹൃത്തുമായ നിധീഷിനെ വിളിച്ച്  ഇങ്ങോട്ടു വരേണ്ട വഴി പറഞ്ഞ് കൊടുത്തു. കോട്ടയം വഴിയാണ് വരുന്നതെങ്കിൽ മേലുകാവ് വഴി അറുപത് കിലോമീറ്ററും എറണാകുളം വഴിയാണ് എങ്കിൽ മൂവാറ്റുപുഴ, തൊടുപുഴ, മുട്ടം, കാഞ്ഞാർ വഴി എഴുപത് കിലോമീറ്ററോളം വരേണ്ടി വരുമെന്നും പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...