വൈൻ പോലെ ചുവന്നു തുടുത്ത മുഖം ലഭിക്കാൻ ആഗ്രഹം ഉണ്ടോ... വൈൻ ഫേഷ്യൽ അതിനു നിങ്ങളെ സഹായിക്കും. വീട്ടിൽ തന്നെ വൈൻ  ഫേഷ്യൽ ചെയ്യാനും കഴിയും. അതെങ്ങനെ എന്ന് നോക്കാം..

  • മുഖം നന്നായി കഴുകിയ ശേഷം മോയ്സ്ചറൈസർ പുരട്ടുക. 5-7 മിനിറ്റിനു ശേഷം പഞ്ഞി കൊണ്ട് മുഖം തുടയ്ക്കുക.
  • മുഖത്ത് അഞ്ചു മിനിറ്റ് ആവി കൊള്ളിക്കണം. മുഖത്തെ രോമകൂപങ്ങൾ തുറക്കാനാണിത്.
  • സ്റ്റീമിങ്ങിനു ശേഷം വൈൻ മിശ്രിതം മുഖത്തു തേച്ചു പിടിപ്പിക്കണം. വിരലുകൾ ഉപയോഗിച്ച് മുഖത്ത് പതിയെ മസാജ് ചെയ്യുക. മുഖപേശികൾ റിലാക്സായ ശേഷം പഞ്ഞികൊണ്ട് മുഖം തുടയ്ക്കുക. ഇനി മുഖത്ത് വൈൻ ഫെയ്സ് മാസ്ക് അപ്ലൈ ചെയ്യാം. 10 മിനിറ്റിനു ശേഷം ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകാം.

ഫെയ്സ് മാസ്ക്ക് തയ്യാറാക്കുന്നതിന്

വരണ്ട ചർമ്മക്കാർക്ക്

3 ടേബിൾ സ്പൂൺ റെഡ് വൈൻ, അര ടേബിൾ സ്പൂൺ അലോവെര ജെൽ, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ മിക്സ് ചെയ്യുക. ഇതിൽ രണ്ടു തുള്ളി ലാവൻഡർ ഓയിൽ ചേർത്ത് മുഖത്തും കഴുത്തിലും തേക്കുക. 20 മിനിറ്റിനു ശേഷം ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകാം.

വൈൻ അലോവെര മാസ്ക്

റെഡ് വൈൻ, അലോവെര ജെൽ എന്നിവ മിക്സ് ചെയ്ത് മുഖത്തു പുരട്ടുക. 10 മിനിറ്റിനു ശേഷം ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകാം. ഇത് സ്കിന്നിന് കൂടുതൽ റിലീഫ് ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ്.

പോർട്ട് വൈൻ വിത്ത് ഹിണി മാസ്ക്

2-3 ടേബിൾ സ്പൂൺ പോർട്ട് വൈൻ, തേൻ എന്നിവ നന്നായി യോജിപ്പിച്ച് മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകാം. മുഖം ടോൺ- അപ്പ് ചെയ്യുന്നതിനു തേൻ നല്ലതാണ്. പ്രായാധിക്യം തടയുന്നതിനു പോർട്ട് വൈനും ഫലപ്രദമാണ്.

വൈൻ മുഖസൗന്ദര്യത്തിനു അത്യുത്തമമാണ്. എന്നാൽ ഇത് നേരിട്ട് മുഖത്തു പുരട്ടരുത്. ആൽക്കഹോൾ കണ്ടെന്‍റ് ഉണ്ട്. ചർമ്മ സ്വഭാവമറിഞ്ഞ് അനുയോജ്യമായ ചേരുവകൾ ചേർത്തുവേണം വൈൻ മിശ്രിതം അപ്ലൈ ചെയ്യാൻ. മുഖത്തെ പാടുകൾ മായ്ക്കും. മുഖം ചുവന്നു തുടുക്കും. മഴക്കാലത്താണ് വൈൻ ഉപയോഗം ഏറെ ഗുണം ചെയ്യുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...