“സുജെ, അന്ന് കണ്ടപ്പോൾ മുഖത്ത് ഈ പാടുകൾ ഇല്ലായിരുന്നല്ലോ. പെട്ടെന്ന് എന്തുപറ്റി? പൊള്ളിയതുപോലെ മുഖത്തവിടവിടായി കറുത്ത പാടുകൾ കാണുന്നുണ്ടല്ലോ? കെമിക്കൽ ചേർത്ത ക്രീം വല്ലതും പുരട്ടിയോ?” രണ്ടാഴ്ട മുമ്പ് വിവാഹപാർട്ടിയിൽ വച്ച് കണ്ട ബന്ധു ഇന്നലെ മകളുടെ വിവാഹം ക്ഷണിക്കാൻ വന്നപ്പോൾ സുജയെ കണ്ട് ചോദിച്ചു. പിന്നീടങ്ങോട്ട് ചോദ്യങ്ങളുടെ ശരമഴയായിരുന്നു. ഫംഗ്ഷനിൽ പങ്കെടുത്തപ്പോഴും മുഖത്ത് കരുവാളിച്ച പാടുകൾ ഉണ്ടായിരുന്നു. മേക്കപ്പ് ചെയ്തിരുന്നതിനാൽ അറിയാതിരുന്നതാണ്. ഇതേ ചോദ്യം പലരും ആവർത്തിച്ചപ്പോഴാണ് പ്രശ്നം ഇത്ര ഗുരുതരമാണെന്നറിയുന്നത്. ഉപരിപഠനവും ഓഫീസ് ഉദ്യോഗവും ഒന്നിച്ച് കൊണ്ടുപോകുന്ന സുജക്ക് എപ്പോഴും തിരക്കാണ്. മുഖം മിനുക്കണമെന്ന് ഉണ്ടെങ്കിലും മണിക്കൂറുകളോളം ബ്യൂട്ടിപാർലറിൽ ചെലവഴിക്കണമല്ലോ എന്നോർത്ത് മേക്കപ്പിനെ ആശ്രയിക്കുകയായിരുന്നു. എന്നാൽ ഒന്ന് നനഞ്ഞാൽ, വിയർത്താൽ മേക്കപ്പ് ഒലിച്ച് പോകും, തനിനിറം പുറത്താകുകയും ചെയ്യും. എന്തും സഹിച്ച് കരിയർ മികച്ചതാക്കാൻ ശ്രമിക്കുന്നുണ്ടല്ലോ? അപ്പോൾ സ്വന്തം മുഖത്തോട് എന്തിനീ അവഗണന.

ഇതെന്ത് മാജിക്! രണ്ട്മൂന്ന് ദിവസം കണ്ട കറുത്ത പാടുകൾ കാണാനേയില്ലല്ലോ എന്ന് പറയിക്കാനും എളുപ്പവഴിയുണ്ട്. മൈക്രോഡെർമാബ്രേഷൻ... ചുരുങ്ങിയ സമയത്തിനുള്ളിൽ കരുവാളിപ്പും ചർമ്മ സംബന്ധമായ പലവിധ പ്രശ്നങ്ങളുമകറ്റി പട്ടുപോലെ മിനുമിനുപ്പും തിളക്കവും നൽകുന്ന ഒരു ഇഫക്ടീവ് ട്രീറ്റ്മെന്‍റാണിത്. കോസ്മെറ്റിക് ചികിത്സാരംഗത്തെ ലേറ്റസ്റ്റ് സ്കിൻ എക്സ്ഫോളിയേഷൻ ടെക്നിക്കിന്‍റെ സാദ്ധ്യതകളെക്കുറിച്ച് കോസ്മെറ്റിക് വിദഗ്ദ്ധ ഓമന സംസാരിക്കുന്നു.

മൈക്രോ എന്നാൽ ചെറുത്, ഡെർമ എന്നാൽ സ്കിൻ, അബ്റേഷൻ എന്നാൽ സ്ക്രബിംഗ് ഉരച്ചു നീക്കം ചെയ്യാൽ. വളരെ ലളിതമായി പറഞ്ഞാൽ ചർമ്മോപരിതലത്തിലെ മൃതകേശങ്ങൾ ഉരച്ച് കളഞ്ഞ് ചർമ്മത്തിന് പുതുജീവൻ നൽകുന്ന രീതിയാണിത്. ചൂട്, വരൾച്ച, പൊടിപടലങ്ങൾ എന്നിവയൊക്കെ ചർമ്മത്തിന്‍റെ പുറംപാളിയിൽ നേരിട്ട് ഏൽക്കുന്നതിനാൽ മൃതകോശങ്ങൾ രൂപപ്പെടുന്നു. ജോലിത്തിരക്കുകൾ, യാത്രക്ഷീണം, പോഷകാഹരക്കുറവ്, ശരിയായ ചർമ്മപരിപാലത്തിന്‍റെ അഭാവം എന്നിവ കാരണം കരുവാളിപ്പ്, ഏയ്ജ് സ്പോട്സ്, നേർത്ത വരകൾ തുടങ്ങിയവ പ്രത്യക്ഷപ്പെടുന്നു.

മുഖത്തെ ചുളിവുകൾ, നേർത്ത അടഞ്ഞ സുഷിരങ്ങൾ, നിറവ്യത്യാസമുള്ള സ്കിൻ, ചിക്കൻപോക്സ് പാടുകൾ, പൊള്ളൽ, പിഗ്മെന്‍റേഷൻ എന്നിങ്ങനെയുള്ള ചർമ്മസംബന്ധമായ പ്രശ്നങ്ങൾക്ക് മൈക്രോഡെർമാബ്രേഷനിലൂടെ പരിഹാരം കണ്ടെത്താനാകും.

മിക്ക ബ്യൂട്ടിപാർലറുകളിലും ഈ സൗകര്യം ലഭ്യമാണ്. ഒരു നോൺ കെമിക്കൽ ട്രീറ്റ്മെന്‍റാണിത്. വേദനരഹിതമായതിനാൽ അനസ്ത്യേഷ്യ ആവശ്യമായി വരുന്നില്ല. ചർമ്മത്തിൽ മുറിവുകൾ ഉണ്ടാക്കുന്നില്ല എന്നതിനാൽ തീർത്തും റിലാക്സ്ഡായി ചെയ്യാം.

ട്രീറ്റ്മെന്‍റ് രീതി

ആദ്യം തന്നെ മുഖം നന്നായി വൃത്തിയാക്കുന്നു. മൈക്രോ ഡെർമ് മെഷീന്‍റെ സഹായത്തോടെ മൈക്രോ ക്രിസ്റ്റലുകൾ ഒരു ഹാൻഡ് ഡിവൈസിലൂടെ ചർമ്മത്തിന്‍റെ പുറം പാളിയിലേക്ക് സ്പ്രേ ചെയ്യിക്കുന്നു. തുടർന്ന് സ്ക്രബിംഗിലൂടെ ചർമ്മത്തിലെ മൃതകോശങ്ങൾ തുടച്ചുനീക്കി സ്കിൻ പോളിഷ് ചെയ്യുന്നു. അലുമിനിയം ഓക്സൈഡ്, സിക് ഓക്സൈഡ്, സോഡിയം ക്ലോറൈഡ്, സോഡിയം ബൈ കാർബണേറ്റ്, മഗ്നീഷ്യം ഓക്സൈഡ് പോലുള്ള സാധാരണ ക്രിസ്റ്റലുകളാണ് ഉപയോഗിക്കുന്നത്. ഇവ നോൺ അലർജിക്ക് ക്രിസ്റ്റലുകളായതിനാൽ സൈഡ് ഇഫക്ട് ഉണ്ടാകുമെന്ന ഭയവും വേണ്ട. മൈക്രോഡെർമാബ്രേഷൻ ട്രീറ്റ്മെന്‍റ് വീട്ടിൽ തന്നെ ചെയ്യാമെങ്കിലും ഒരു ഏരിയയിൽ തന്നെ അധിക സ്ക്രബിംഗ് നടത്തുന്നത് അസ്വസ്ഥത തോന്നിക്കും. വിദ്ഗ്ദ്ധരുടെ ഉപദേശപ്രകാരം മാത്രം ട്രീറ്റ്മെന്‍റ് നടത്തുക. ട്രീറ്റ്മെന്‍റിന് മുമ്പ് അലർജ്ജിയുണ്ടോ ഇല്ലയോ എന്നറിയുന്നതിന് ക്രിസ്റ്റൽ സെൻസിറ്റിവിറ്റി ടെസ്റ്റ് നടത്താറുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...