മുടിയുടെ ഉള്ള് കുറയാൻ പല കാരണങ്ങൾ ഉണ്ട്. ഭക്ഷണം, പാരമ്പര്യം, ജീവിതശൈലി ഇവയെല്ലാം ഈ കാരണങ്ങളിൽ പെടും. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടിയുടെ സൗന്ദര്യവും ആരോഗ്യവും എന്നെന്നും നിലനിൽക്കും.

• കുളി കഴിഞ്ഞ് ടവ്വൽ കൊണ്ട് ശക്തിയായി മുടി തുവർത്തുന്നതു മുടിയ്ക്ക് കേടാണ്. കൊഴിയാനുള്ള സാദ്ധ്യതയും കൂടും. ഇങ്ങനെ ചെയ്യുമ്പോൾ മുടി പൊട്ടിപ്പോവുകയും ചെയ്യും. മാത്രമല്ല അമർത്തി തൂവർത്തുമ്പോൾ തലമുടിയിലുള്ള സ്വതസിദ്ധമായ എണ്ണമയം നഷ്ടപ്പെടും. നാളുകൾ കഴിയുതോറും മുടിയുടെ ബലം കുറയും, ഉള്ള് ഇല്ലാതാവും. ടവ്വൽ കൊണ്ട് നനഞ്ഞ മുടിയിലെ വെള്ളം പതുക്കെ ഒപ്പിക്കളയുകയാണ് ഉത്തമം.

• ഒരു തവണ പെർമനന്‍റ് സ്ട്രെയ്റ്റൻ ചെയ്‌ത മുടി വീണ്ടും സ്ട്രെയ്റ്റ് ചെയ്യേണ്ടതില്ല. സ്ട്രെയ്റ്റൻ ചെയ്യുന്നതും ഉള്ള് കുറയാൻ ഇടയാക്കും.

• മുടിയുടെ ഉള്ള് കുറയാൻ പ്രധാന കാരണം പലപ്പോഴും താരനാണ്. താരനുള്ള ചികിത്സ തുടർച്ചയായി ചെയ്താലേ ഫലമുണ്ടാവുകയുള്ളൂ. താരനുള്ളവർ എണ്ണ ഉപയോഗിച്ച ശേഷം അതു ശിരോചർമ്മത്തിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്യാൻ മറക്കരുത്.

• സ്ഥിരമായി ഹെയർ ഡൈ ഉപയോഗിക്കുന്നവരിലും വീര്യമേറിയ ഷാംമ്പൂ സ്‌ഥിരമായി ഉപയോഗിക്കുന്നവരിലും പൊടി രൂപത്തിലുള്ള താരൻ കൂടുതലായി കണ്ട് വരുന്നുണ്ട്. പൊടി രൂപത്തിലുള്ള താരന് മെഡിക്കേറ്റഡ് ഷാംമ്പൂ ആവശ്യമില്ല. വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് ആഴ്ചയിൽ രണ്ട് വണ കഴുകിയാൽ മതി.  ആഴ്ചയിൽ ഒരു തവണ എങ്കിലും ഒയിലിംഗ് ചെയ്യാൻ മറക്കാതിരിക്കുക.

• നനവും ചൊറിച്ചിലും ഉള്ള താരനാണെങ്കിൽ ആന്‍റി ഫംഗൽ മരുന്നുകൾ അടങ്ങിയ ഷാംമ്പൂ ഉപയോഗിക്കാം. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

• എപ്പോഴും ഷവറിനു താഴെ നിന്ന് കുളിക്കരുത്. അതുപോലെ ഷാംമ്പൂ നെറുകയിൽ മാത്രം തേച്ച് ഉരയ്ക്കുന്നതും ഒഴിവാക്കണം. തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിയാനും ഉള്ള് കുറയാനും കാരണമാകും.

• ജെൽ, സിറം എന്നിവ മുടിയിൽ നനവുള്ളപ്പോൾ ഉപയോഗിക്കുന്നതാണ് ഉത്തമം. മുടി കളർ ചെയ്‌ത ശേഷം സ്പാ ചെയ്യുന്നത് അത്ര നല്ല കാര്യമല്ല. അതുപോലെ കളറിംഗ് ചെയ്തു കഴിഞ്ഞ മുടിയ്ക്ക് സ്റ്റീം കൊടുക്കുമ്പോൾ കളർ ഇളകി ഒഴുകി ഇറങ്ങാൻ സാധ്യതയേറെയാണ്.

• രണ്ട് സ്പൂൺ ഇഞ്ചിനീര്, ഒരു സ്പൂൺ ഒലിവ് ഓയിൽ, ഒരു സ്പൂൺ ആൽമണ്ട് ഓയിൽ ഇവ ചേർത്ത് മുടി വേരുകളിൽ പുരട്ടി ഒരു മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണകളായി ഇത് ചെയ്യാം.

• മുടി വളർച്ച ത്വരിതപ്പെടുത്താൻ സവാള നീര് ഉത്തമമാണ്. ആവശ്യമനുസരിച്ച് സവാള അരച്ച് നീരെടുത്ത് തലയിൽ പുരട്ടി മസാജ് ചെയ്യുക. ഇതിന്‍റെ ഗന്ധം ഇഷ്ടമല്ലാത്തവർ അൽപം എസൻഷ്യൽ ഓയിൽ സവാള നീരിൽ ചേർത്ത് പൂരട്ടാവുന്നതാണ്. ഒന്ന് ഒന്നര മണിക്കൂറിന് ശേഷം ഏതെങ്കിലും ആയുർവേദിക് അല്ലെങ്കിൽ വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് ഇത് നീക്കം ചെയ്യാം. കയ്യുണ്യത്തിന്‍റെ നീര് പുരട്ടുന്നതും മുടിയ്ക്ക് നല്ലതാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...