എന്തൊരു വെയിലാണ് എന്ന് വേനൽക്കാലത്ത് മിക്കവാറും പെൺകുട്ടികൾ ആവലാതിപ്പെടാറുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും ശരീരത്തൽ എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ സൂര്യകിരണങ്ങൾക്കും ഉണ്ട് എന്ന വസ്തുത മറന്നു കൊണ്ടുള്ളതാണ് ഈ പ്രസ്താവന. സൂര്യനില്ലാത്ത ലോകത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും പ്രയാസമല്ലേ. പണ്ടൊക്കെ പെൺകുട്ടികളാണ് വെയിൽ ഏൽക്കാതിരിക്കുവാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇന്ന് ആൺകുട്ടികളും ഇക്കാര്യത്തിൽ ഒട്ടും പുറകിലല്ല.

വെയിൽ കൊണ്ടാൽ ശരീരകാന്തി പോകുമെന്നുള്ള തരത്തിലുള്ള ചിന്ത ചെറുപ്പകാലം തൊട്ടേ തുടങ്ങുന്നു എന്നാണ് മനഃശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നത്. വെയിലേറ്റ് കരുവാളിക്കുന്ന ചർമ്മം എങ്ങനെ സംരക്ഷിക്കാം എന്നായിരിക്കും പരസ്യങ്ങളിലെല്ലാം പ്രമേയം. പ്രത്യേകതരം ക്രീം പുരട്ടിയില്ലെങ്കിൽ മുഖകാന്തിയെ ഇത് രൂക്ഷമായി ബാധിക്കും. സമൂഹത്തിന് അസ്വീകാര്യമായ കറുത്ത നിറത്തിൽ നിന്നും മോചനം നേടൂ.... എന്നൊക്കെയുള്ള പരസ്യ വാചകങ്ങൾ സ്ത്രീകളെ സ്വാധീനിക്കാതിരിക്കുന്നത് എങ്ങനെ? കറുത്തു കരുവാളിച്ച നിറത്തിന് എതിരെയുള്ള സമൂഹത്തിന്‍റെ ഈ എതിർപ്പ് തള്ളിക്കളയാവുന്നതല്ല. അതുകൊണ്ട് വിപണിയിൽ ഇറങ്ങുന്ന ഈ പ്രത്യേകതരം ക്രീമുകൾ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്യും.

സൂര്യ കിരണങ്ങൾ നമ്മുടെ ആരോഗ്യത്തിനു ഗുണകരം ആണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സൂര്യപ്രകാശം ഒരു തരത്തിൽ ഔഷധത്തിന് തുല്യമാണ്. ഇവ കൊണ്ട് താഴെ പറയുന്ന പ്രയോജനങ്ങളും ഉണ്ട്.

  • സൂര്യപ്രകാശം ചർമ്മത്തിലുണ്ടാകുന്ന പ്രത്യേകതരം പൂപ്പലുകളേയും ബാക്ടീരിയകളേയും നശിപ്പിക്കും.
  • ഇത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും.
  • ഇത് ശ്വേത രക്താണുക്കളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു.
  • ത്വക്കിൽ അടങ്ങിയിരിക്കുന്ന എർജെസ്ട്രോൾ എന്ന പദാർത്ഥത്തെ സൂര്യന്‍റെ അൾട്രാ വയലറ്റ് രശ്മികൾ വിറ്റാമിൻ ഡി ആക്കി മാറ്റുന്നു. ഇതാണ് നമ്മുടെ എല്ലുകൾക്ക് ബലം നൽകുന്നത്.

വെയിൽ പേടി രോഗങ്ങളെ വിളിച്ചു വരുത്തും

സൂര്യകിരണങ്ങളെ പൂർണ്ണമായി ഒഴിവാക്കാനായി വീടിന്‍റെ വാതിലുകളും ജനാലകളും കൊട്ടിയടച്ച് ഏതെങ്കിലുമൊരു കോണിൽ ഒതുങ്ങിക്കൂടുന്നത് രോഗങ്ങളെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. എറണാകുളത്ത് താമസിക്കുന്ന ശശികലയ്ക്ക് സംഭവിച്ചതിപ്രകാരമാണ്, ശശികല താമസിക്കുന്ന ഫ്ളാറ്റിൽ സൂര്യപ്രകാശം തീരെ കടന്നു ചെല്ലില്ലായിരുന്നു. അല്പം വെയിലടിച്ചാൽ പോലും ചർമ്മം പൊള്ളുമെന്നും ചുളിവുകളുണ്ടാകുമെന്നുമാണ് സുഹൃത്തുക്കളിൽ നിന്നും പരസ്യങ്ങളിലൂടെയും അവർ മനസിലാക്കിയത്.

ഇതൊക്കെ പോരാഞ്ഞ് വീട്ടിലെ വാതിലുകളും ജനാലകളും അടച്ചിരിക്കുകയും പതിവാണ് താനും. അവൾ കോളേജിൽ പോകുന്നതു നിർത്തി കറസ്പോണ്ടൻസായി പഠിക്കുവാൻ തുടങ്ങി. വീട്ടുകാർ അവളെ ഒരുപാട് ഉപദേശിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. താമസിയാതെ ശശികല സന്ധിവേദനയും ത്വക്കിനെ ബാധിക്കുന്ന പലതരം രോഗങ്ങളും കൊണ്ട് വലയാൻ തുടങ്ങി. അങ്ങനെ വെയിലിനെ ഭയന്നു ജീവിച്ച ശശികലയുടെ ജീവിതം തീരാരോഗങ്ങളുടെ വിളനിലമായി മാറി. ഡോക്ടർമാരുടെ സേവനം തേടിയ ശശികലയ്ക്ക് അവരിൽ നിന്നും കിട്ടിയ ഒരു ഉപദേശം നന്നായി വെയിൽ കൊള്ളണമെന്നായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...