നിങ്ങൾ ബ്യൂട്ടി കോൺഷ്യസാണോ? എങ്കിൽ ആദ്യം സ്കിന്നിന്‍റ കാര്യം തന്നെ ശ്രദ്ധിക്കണം. സ്കിൻ കളർ ഏതുമാകട്ടെ പ്രസരിപ്പും തിളക്കവുമുള്ള സ്കിൻ ആരോഗ്യത്തിന്‍റെ ലക്ഷണമാണ്. പൊടിപടലങ്ങളും കാലാവസ്ഥാമാറ്റവും ഒക്കെ ചർമ്മസൗന്ദര്യത്തിന് മങ്ങലേൽപ്പിക്കും. ചർമ്മത്തിന്‍റെ നഷ്ടപ്പെടുന്ന ഫ്രഷ്നെസ്സിനെക്കുറിച്ച് ഓർത്ത് അകുലപ്പെടേണ്ടതില്ല. വീട്ടിൽത്തന്നെ ചെയയാവുന്ന ചില പൊടിക്കൈകൾ അറിയാം.
- ആരോഗ്യം നിലനിർത്തുന്നതിനും ശരീരകാന്തി വർദ്ധിപ്പിക്കുന്നതിനും വിറ്റാമിൻ സമ്പുഷ്ട വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക തന്നെ വേണം.
- ക്യാരറ്റ്, മാമ്പഴം, ഇലക്കറികൾ, മധുരക്കിഴങ്ങ്, പാൽ മുട്ടയുടെ മഞ്ഞ, മത്തങ്ങ, പപ്പായ എന്നിവയൊക്കെ വിറ്റാമിൻ സമ്പുഷ്ടമായ ഭക്ഷ്യ വിഭവങ്ങളാണ്.
- പഴങ്ങളും പച്ചക്കറികളും പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരകാന്തി വർദ്ധിക്കും.
- നെല്ലിക്ക, കിസ്മിസ്, ബദാം തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുതിർത്ത് പിറ്റേന്ന് ഇത് വെള്ളത്തിൽ നന്നായി കലക്കിയ ശേഷം കുടിക്കാം.
- വിറ്റാമിൻ ബി യെ ശരീരത്തിന്‍റെ സിമന്‍റ് മെറ്റീരിയൽ എന്നാണ് വിശേഷിപ്പിക്കുന്നത്. വിറ്റാമിൻ സിയുടെ കുറവ് ചർമ്മത്തിൽ ചുളിവുകൾ വീഴ്ത്താൻ ഇടവരുത്തും. കാഴ്ചശക്തി കുറയുകയും ചെയ്യും. ഇത് ഒഴിവാക്കുന്നതിനായി ബ്രോക്കോലി, കോളിഫ്ലവർ, നാരങ്ങ, സ്ട്രോബെറി, പപ്പായ, കടുക്, ക്യാബേജ്, ചീര, ഓറഞ്ച്, മുന്തിരി, തക്കാളി, സെലറി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- രക്തശുദ്ധീകരണത്തിനും കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കൂടാതെ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ സലാഡ് ആയി കഴിക്കുകയോ ചെയ്യാം.
- ദിവസവും കുറഞ്ഞത് 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം.
- ഉലുവ പൊടിച്ച് മോരിൽ കലക്കി പതിവായി കുടിക്കുന്നത് ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
- ക്യാബേജ് ഒരു ഇന്നർ ബോഡി ക്ലീനർ ആണ്. ക്യാബേജ് പകുതി വേവിച്ച് ജ്യൂസ് തയ്യാറാക്കി കുടിക്കുന്നത് ഡ്രൈ സ്കിന്നിന് നല്ലതാണ്.
- തുളസിയില വെള്ളത്തിലിട്ട് തിളപ്പിച്ചത്, കരിക്കിൻ വെള്ളം, മോര് എന്നിവ കുടിക്കുന്നത് ശരീരത്തിലെ രക്തക്കുറവ് അകറ്റും.
- വിറ്റാമിൻ ഇ ആന്‍റി ഏജിംഗ് വിറ്റാമിൻ ആണ്. ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുന്നതിന് വിറ്റാമിൻ ഇ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ചീര, ഇലക്കറികൾ, സോയാബീൻ എണ്ണ എന്നിവ വിറ്റാമിൻ ഇയുടെ നല്ല സ്രോതസ്സാണ്.
- വിറ്റാമിൻ ബി2ന്‍റെ കുറവുമൂലം ചുണ്ട് വിണ്ടു പൊട്ടാം. മീൻ പാൽ മാംസാഹാരം എന്നിവ വിറ്റാമിൻ ബി2ന്‍റെ കുറവ് നികത്തും.
- മുരിങ്ങയില സൂപ്പും ആരോഗ്യത്തിന് ഗുണകരമാണ്.
- 2- 3 ബദാം വെള്ളത്തിൽ കുതിർത്ത് കാച്ചാത്ത വാലും ചേർത്ത് അരച്ച് മുഖത്ത് പുരട്ടുക. 15- 20 മിനിറ്റിനു ശേഷം കഴുകി കളയുക. ചർമ്മത്തിന്‍റെ നഷ്ടപ്പെട്ട നിറം വീണ്ടെടുക്കാനാകും.
- 5 സ്പൂൺ തൈരിൽ 1 സ്പൂൺ മഞ്ഞൾപൊടി, 1 സ്പൂൺ തവിടുകളയാത്ത ധാന്യപൊടി എന്നിവ യോജിപ്പിച്ച് മുഖത്ത് പുരട്ടുക. സൺടാൻ മാറിക്കിട്ടും. ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് അകറ്റുന്നതിനും തൈര് ഉത്തമമാണ്.
- ചർമ്മത്തിന്‍റെ ഈർപ്പം നിലനിർത്താൻ റോസ്‍വാട്ടർ 1- 2 മണിക്കൂർ കൂടുമ്പോൾ മുഖത്ത് സ്പ്രേ ചെയ്യാം.
- ആഴ്ടയിൽ ഒരു തവണയെങ്കിലും മുഖത്ത് ആവി കൊള്ളിക്കുക. ചർമ്മത്തിൽ ഈർപ്പം നിലനിൽക്കും.
- പഴം ഫേസ് മാസ്ക് ദിവസവും ഉപയോഗിച്ചാൽ ചർമ്മം തിളക്കമുള്ളതാകും.
- ചർമ്മത്തിന് തിളക്കവും മിനുമിനുപ്പിം കിട്ടാൻ ദിവസവും ആവണക്കെണ്ണ മുഖത്ത് പുരട്ടുക.
- സോപ്പ് ഉപയോഗിച്ച് അധികതവണ മുഖം കഴുകരുത്, ഡ്രൈ ആക്കും. ഇണങ്ങുന്ന ഫേസ്‍വാഷ് ഉപയോഗിക്കാം.
- കഴിവതും സൗന്ദര്യവർദ്ധകങങളുടെ ഉപയോഗം കുറയ്ക്കുക.
आगे की कहानी पढ़ने के लिए सब्सक्राइब करें
സബ്സ്ക്രിപ്ഷനോടൊപ്പം നേടുക
700-ലധികം ഓഡിയോ സ്റ്റോറികൾ
6000-ത്തിലധികം രസകരമായ കഥകൾ
ഗൃഹശോഭ മാസികയിലെ പുതിയ ലേഖനങ്ങൾ
5000-ലധികം ജീവിതശൈലി നുറുങ്ങുകൾ
2000-ലധികം സൗന്ദര്യ നുറുങ്ങുകൾ
2000-ത്തിലധികം രുചികരമായ പാചകക്കുറിപ്പുകൾ
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और