ക്രീം, പൗഡർ, ക്ലെൻസർ, ടോണർ, മോയ്സ്ചറൈസർ, ബ്ലീച്ച്, ഫേഷ്യൽ ഒക്കെ മടുത്തു. ദിവസവും എന്തൊക്കെ ചെയ്തലാണ് ഗ്ലാമർ നിലനിർത്താൻ പറ്റുക! ആ കഷ്ടപ്പാട് ഓർക്കുമ്പോൾ ഒന്നും വേണ്ട എന്ന് പോലും തോന്നിപ്പോകും. അല്ലെങ്കിൽ സുന്ദരിയാവാൻ പുതിയ വല്ല ടെക്നിക്കും കണ്ടുപിടിക്കേണ്ടി വരും. ശരിയല്ലേ? എന്തായാലും അതോർത്ത് നിങ്ങൾ കൂടുതൽ ആശങ്കപ്പെടേണ്ടതില്ല. ചർമ്മ പരിപാലന രംഗത്ത് വിപ്ലവകമായ മാറ്റത്തിന് വഴി ഒരുക്കുകയാണ് അക്വാ റേഡിയൻസ് ടെക്നോളജി.

പോഷകങ്ങളും ധാതുക്കളും ചർമ്മത്തിലേക്ക് നേരിട്ട് എത്തിക്കുന്ന പ്രക്രിയ ആയതിനാൽ അക്വാറിയൻസ് ട്രീറ്റ്മെന്‍റ് ഇന്ന് ഹിറ്റാണ്. എന്താണ് സംഭവം എന്ന് നമുക്ക് നോക്കാം.

ട്രീറ്റ്മെന്‍റ്

വെള്ളവും ഓക്സിജനും അത്യാവശ്യം ന്യൂട്രിയൻസും ചർമ്മത്തിലേക്ക് സ്പ്രേ ചെയ്യിക്കുന്നു. മിനറൽസും മറ്റു പ്രകൃതിദത്ത പദാർത്ഥങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെട്ട് മൃദുത്വവും തിളക്കവും കൈവരുന്നു.

ഏകദേശം ഒരു മണിക്കൂറോളം ട്രീറ്റ്മെന്‍റിനായി വേണ്ടിവരും. ആദ്യം തന്നെ ചർമ്മത്തിൽ അലോവേര മസാജ് ചെയ്യുന്നു. ഇതിലൂടെ രക്തചംക്രമണം വർദ്ധിക്കുകയും പേശികളിൽ അയവ് വരുകയും ചെയ്യും. തന്മൂലം ശക്തമായ ജെറ്റ് സ്ട്രീം ബ്ലോ ഏൽക്കാൻ ചർമ്മം സജ്ജമാകുന്നു. ചർമ്മത്തിലേക്ക് ഹൈ പ്രഷർ ജെറ്റ് സ്ട്രീം നൽകിയ ശേഷം മുഖ ചർമ്മത്തിന് അനുയോജ്യമായ നാച്ചുറൽ മാസ്ക് അണിയിക്കുന്നു. മാസ്ക് തന്നെ പലതരത്തിലുണ്ട്. ഫോമിംഗ് പീൽ ഓഫ് ഇൻസ്റ്റാ ഗ്ളോ, പ്യൂരിഫൈയിംഗ് ടീടീ ഓയിൽ മാസ്ക്, റിജുവിനേറ്റ് കൊക്കോ മാസ്ക് എന്നിങ്ങനെ. ചർമ്മത്തിന്‍റെ തിളക്കം കൂട്ടാൻ അക്വാ റേഡിയൻസ് ടെക്നോളജി ഉപയോഗിക്കുമ്പോൾ നിശ്ചിത ഇടവേളകൾ നൽകി ചർമ്മം ഡീപ് ക്ലൻസ് ചെയ്യേണ്ടത് അനിവാര്യമാണ്. ഇൻഫെക്ഷൻ ഉണ്ടായാൽ ഉദ്ദേശിച്ച ഫലം കിട്ടിയെന്നു വരില്ല.

ഫലപ്രദം

യഥാർത്ഥത്തിൽ ഒരുപാടു സൗന്ദര്യവർദ്ധക വസ്തുക്കൾ മാർക്കറ്റിലുണ്ട്. എന്നാൽ സ്വന്തം ചർമ്മത്തിന് യോജിച്ചതല്ല പലർക്കും ലഭിക്കുന്നത്. മറ്റൊരാൾക്ക്‌ ഗുണം ചെയ്തു എന്ന് കേട്ട് അത്തരം പ്രോഡക്റ്റ് വാങ്ങിയാലും കാര്യമില്ല. അവ ഏതുതരം സ്കിന്നിനും ചേരണം എന്നില്ല. എന്നാൽ അക്വാ റേഡിയൻസ് ട്രീറ്റ്മെന്‍റ് പ്രകൃതിദത്ത പദാർത്ഥങ്ങളുടെ സഹായത്തോടെ ചെയ്യുന്നതാണ്. ചർമ്മകാന്തി വർദ്ധിക്കും എന്നതിന് പുറമേ മറ്റു ചില ഗുണങ്ങളും ഉണ്ട്. അതിൽ പ്രധാനമായത്. ചർമ്മത്തിന് ആവശ്യമായ ന്യൂട്രിയൻസ് ലഭിക്കുന്നു. എന്നതു തന്നെയാണ്.

മറ്റൊരു കാര്യം ട്രീറ്റ്മെന്‍റിനുശേഷം അധിക മേക്കപ്പ് ആവശ്യമായി വരുന്നില്ല. ഈ ട്രീറ്റ്മെന്‍റ് ഏതുതരം ചർമ്മത്തിനും യോജിക്കും. പ്രായഭേദമന്യേ ആർക്കും ഉപയോഗിക്കാം. കൂടാതെ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകുകയും ചെയ്യുന്നു

ചെയ്യേണ്ട കാര്യങ്ങൾ

ചർമ്മ സൗന്ദര്യവും ആരോഗ്യവും നിലനിർത്തുന്നതിന് രണ്ടു മൂന്നു ലിറ്റർ വെള്ളം കുടിക്കണം. ഫലങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തണം. വ്യായാമം ചെയ്യണം എന്നൊക്കെ അറിയാമെങ്കിൽ തന്നെ എത്രപേർ ഇതൊക്കെ കൃത്യമായി പാലിക്കുന്നുണ്ട്? എന്തായാലും ആ കാര്യങ്ങൾ കൂടി ചെയ്താൽ സംഭവം കളറാകും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...