ചിലരെ കണ്ടാൽ ഒട്ടും പ്രായം തോന്നിക്കുകയില്ല എന്നാൽ ചിലരെ കണ്ടാൽ ഉള്ളതിലും പ്രായം കൂടുതൽ തോന്നിക്കും. ഇതിന് പല കാരണങ്ങൾ ഉണ്ടാകാം. വിഷാദരോഗം,അന്തരീക്ഷ മലിനീകരണം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ മൂലമാണ് കൂടുതൽ പേർക്കും അകാല വാർദ്ധക്യം എന്ന പ്രശ്നം ആരംഭിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിൽ, വിപണിയിൽ ലഭ്യമായ വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവരും ഉണ്ട്. അവയാകട്ടെ നിങ്ങളുടെ മുഖത്തെ ചുളിവുകൾ നീക്കം ചെയ്യുന്നതിനുള്ള നിരവധി വാഗ്ദാനങ്ങൾ നൽകുന്നു, എന്നാൽ അവ ചർമ്മത്തിൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ നിങ്ങളുടെ അടുക്കളയിൽ തന്നെ ലഭ്യമായ ഈ പ്രത്യേക കാര്യങ്ങൾ ഒരു മാസത്തിന് ഉള്ളിൽ പാർശ്വഫലങ്ങൾ ഇല്ലാതെ നിങ്ങളുടെ മുഖത്ത് ചുളിവുകൾ കുറയ്ക്കും.

നാളികേരം

തേങ്ങാപ്പാലിൽ ആന്‍റി ഓക്‌സിഡന്‍റും ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ചുളിവുകൾ അകറ്റുന്നു. ഇത് ഉപയോഗിക്കുന്നതിന്, ഏകദേശം അര കപ്പ് തേങ്ങാപ്പാൽ എടുക്കുക. ഇതിനു ശേഷം, കോട്ടൺ ഉപയോഗിച്ച് മുഖത്ത് പുരട്ടി 10 മിനിറ്റ് വയ്ക്കുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ പ്രതിവിധി ആഴ്ചയിൽ മൂന്ന് തവണ ചെയ്യുക.

വാഴപ്പഴം

വാഴപ്പഴം ചർമ്മത്തിന് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്‍റി-ഏജിംഗ് പ്രോപ്പർട്ടികൾ, വിറ്റാമിൻ എ, ബി എന്നിവ ചർമ്മത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിനായി ഒരു പഴുത്ത വാഴപ്പഴം എടുത്ത് അതിൽ ഒരു സ്പൂൺ റോസ് വാട്ടറും ഒരു സ്പൂൺ തേനും കലർത്തുക. പേസ്റ്റ് ഉണ്ടാക്കാൻ, അതിൽ തൈര് ചേർക്കുക. ഇതിനുശേഷം, ഈ പേസ്റ്റ് മുഖത്ത് പുരട്ടി 10 മിനിറ്റ് വയ്ക്കുക. പേസ്റ്റ് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ഇങ്ങനെ ചെയ്താൽ മുഖത്തെ ചുളിവുകൾ കുറയാൻ തുടങ്ങും .

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചർമ്മത്തിന്‍റെ ഇറുക്കം നിലനിർത്താൻ സഹായിക്കുന്നു. അതിനായി പകുതി ഉരുളക്കിഴങ്ങ് എടുത്ത് അരച്ച് നീര് എടുക്കുക. എന്നിട്ട് പഞ്ഞി ഉപയോഗിച്ച് പതുക്കെ മുഖത്ത് പുരട്ടുക. ഈ പ്രതിവിധി പതിവായി ചെയ്യുക. ആഴ്ചയിൽ 3 തവണ ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, ഒരു മാസത്തിന് ഉള്ളിൽ നിങ്ങളിൽ തന്നെ മാറ്റങ്ങൾ അനുഭവപ്പെടാൻ തുടങ്ങും.

തേൻ

പ്രകൃതിദത്ത മധുരമാണ് തേൻ. കൂടാതെ, തേൻ ഒരു മോയ്സ്ചറൈസറായും പ്രവർത്തിക്കുന്നു. തേൻ ചുളിവുകൾ അകറ്റുക മാത്രമല്ല, ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങളാൽ ചർമ്മത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. ഇതിനായി പഞ്ഞി ഉപയോഗിച്ച് മുഖത്തും കഴുത്തിലും 10 മിനിറ്റ് തേൻ പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ സിംപിൾ ട്രിക്സ് ആർക്കും ചെയ്യാം. ഒരു ദോഷവും ഉണ്ടാകില്ല. ചിലവും തുച്ഛം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...