മുഖം മനസ്സിന്‍റെ കണ്ണാടിയാണ് എന്ന് പറയാറില്ലേ, ഒരാളോട് സംസാരിക്കുമ്പോൾ നമ്മൾ ആദ്യം മുഖമാണ് ശ്രദ്ധിക്കുന്നത്. വിശേഷിച്ചും കണ്ണുകൾ. ഒരാളുടെ വ്യക്തിത്വം അയാളുടെ കണ്ണുകളിലാണ് പ്രതിഫലിക്കുന്നത്. അതിനാൽ ഐ മേക്കപ്പ് പ്രധാനമാണ്. പുരികമൊന്ന് കറുപ്പിച്ച് കണ്ണിൽ കൺമഷി പുരട്ടിയാൽ തന്നെ ഏതൊരു സ്ത്രീയും സുന്ദരിയാകും. പക്ഷേ, അട്രാക്ടീവാകാൻ ഇതുമാത്രം പോരാ. നല്ലൊരു ഐ മേക്കപ്പ് തന്നെ വേണം.

ഐ മേക്കപ്പ് പെർഫെക്ട് ആകണമെങ്കിൽ ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. ഉദാ- ഐ ഷാഡോ ബ്രഷ്, ഐ ആപ്ലിക്കേറ്റർ, മസ്കാര, ഐബ്രോ പെൻസിൽ, ലിക്വിഡ് ഐ ലൈനർ, കോംപാക്റ്റ് ഫൗണ്ടേഷൻ ക്രീം എന്നിങ്ങനെ ഐ മേക്കപ്പ് അക്സസറീസ് കൈവശം ഉണ്ടെങ്കിൽ കണ്ണുകൾക്ക് കൂടുതൽ ഭംഗി പകരാനാകും. നിറവും ആകൃതിയും നൽകിയാൽ കണ്ണുകൾ പോലും വാചാലമാകുമല്ലോ? സ്മോക്കി ഐ മേക്കപ്പ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.

സ്റ്റെപ്പ് 1- ഐ ഷാഡോ

കണ്ണുകൾക്ക് സ്മോക്കി ലുക്ക് നൽകാൻ ഒരുങ്ങുകയാണോ? എങ്കിൽ ആദ്യം ഐ ഷാഡോ കളർ തെരഞ്ഞെടുക്കുന്ന കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. ട്രെഡീഷണൽ സ്മോക്കി ലുക്ക് ലഭിക്കുന്നതിന് ബ്ലാക്ക് ഗ്രേ നിറങ്ങളാണ് അനുയോജ്യം. എന്നാൽ ഇന്നിത് ബ്ലാക്/ ഗ്രേയിൽ മാത്രം ഒതുങ്ങാതെ വയലറ്റ്, കോഫി, ഡാർക് പിങ്ക്, കോപ്പർ, ഡാർക് ഗ്രീൻ, ഡാർക് ബ്ലൂ, പർപ്പിൾ എന്നിങ്ങനെയുള്ള നിറങ്ങളിൽ ലഭ്യമാണ്. കണ്ണുകൾ, ഐ ലാഷസ്, സ്കിൻടോൺ എന്നിവ കണക്കിലെടുത്ത് വേണം ബേസിക് ഐ ഷാഡോ കളർ തെരഞ്ഞെടുക്കേണ്ടത്. ഒപ്പം വസ്ത്രത്തിന്‍റെ നിറത്തിന് ചേരുന്നതാണോയെന്നും നോക്കേണ്ടതുണ്ട്. രണ്ട് നിറങ്ങൾ മിക്സ് ചെയ്ത ഐഷാഡോ ഉപയോഗിച്ച് സ്മോക്കി ലുക്ക് നൽകാവുന്നതാണ്.

തെരഞ്ഞെടുക്കുന്ന നിറങ്ങളിൽ ഒന്ന് കടും നിറമാണെങ്കിൽ പിന്നീടുള്ളത് ഇളം നിറമാകണം എന്നുമാത്രം. നീല നിറത്തിലുള്ള കണ്ണുകൾക്ക് ബ്ലാക്ക്, ഗ്രേ കൂടാതെ വയലറ്റ്, പർപ്പിൾ, കടുംനീല നിറങ്ങളും ഇണങ്ങും. ബ്രൗൺ കണ്ണുകൾക്ക് ബ്ലാക്ക്, ഗ്രേ, കോപ്പർ, കോഫി നിറങ്ങൾ സ്മോക്കി ലുക്ക് പകരും.

അടുത്തത് സപ്പോർട്ടിംഗ് നിറം തെരഞ്ഞെടുക്കുക എന്നുള്ളതാണ്. ഡബിൾ, ട്രിപ്പിൾ കൂടാതെ സിംഗിൾ കളർ ഐ ഷാഡോ ഉപയോഗിച്ചും കണ്ണുകൾ മനോഹരമാക്കാനാകും. എന്നാൽ കണ്ണുകളുടെ നിറത്തിന് ചേരുന്ന ഇളം നിറത്തിലുള്ള ഐ ഷാഡോ തെരഞ്ഞെടുക്കണം എന്നു മാത്രം. സ്മോക്കി ലുക്കിന് തയ്യാറാകുന്നവർക്ക് ഒരു ടിപ്, ക്രീം ഐ ഷാഡോ ബ്ലെന്‍റ് ചെയ്യാൻ ബുദ്ധിമുട്ടാണെന്നതിനാൽ ക്രീം കളറിന് പകരം പൗഡർ ഐ ഷാഡോ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.

സ്റ്റെപ്പ് 2- ഐ ലൈനർ പെൻസിൽ

ഷാഡോ നിറത്തിന് ചേരുന്ന സോഫ്റ്റ് ഐ ലൈനർ പെൻസിലാകാം. സാധ്യമെങ്കിൽ പൗഡർ ലൈനർ പെൻസിൽ തന്നെ തെരഞ്ഞെടുക്കണം. ഇത് ഉപയോഗിച്ച് ബ്ലെൻഡ് ചെയ്യാൻ എളുപ്പമാണ്. സ്പോഞ്ച് ടിപ്പുള്ള ഐ ലൈനർ പെൻസിൽ ഉപയോഗിക്കരുത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...