ഈവനിംഗ് പാർട്ടിക്കോ കൂട്ടുകാരുടെ ബർത്ത്‌ഡേ പാർട്ടിക്കോ പോകുന്ന അവസരത്തിൽ ഹെയർസ്‌റ്റൈലിംഗ് എങ്ങനെ വേണമെന്ന് പലരേയും കുഴക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും യൂത്തിനെ. ഏറ്റവും ലേറ്റസ്‌റ്റായ ഹെയർസ്‌റ്റൈലുകളുടെ പിന്നാലെയാണിപ്പോൾ അവരുടെ മനസ്സ്.

കിടിലൻ വേഷത്തിനൊപ്പം ഒരു സൂപ്പർ ഹെയർസ്‌റ്റൈലിംഗും കൂടിയാകുന്നതോടെ പാർട്ടിയിലെ താരമാകാമല്ലോ... അത്തരം ചില പാർട്ടി ഹെയർസ്‌റ്റൈലുകളെ പരിചയപ്പെടുത്തുകയാണ് ഡൽഹിയിലെ പ്രശസ്‌ത ബ്യൂട്ടീഷ്യനായ അനാമിക. ചുരുങ്ങിയ സമയത്തിനുള്ളിൽ സ്വയം ചെയ്യാവുന്ന പാർട്ടി ഹെയർസ്‌റ്റൈലാണിത്.

സൈഡ്‌പാർട്ടിംഗ് ഹെയർസ്‌റ്റൈൽ

 • വളരെ നേർത്ത മുടിയുള്ളവരിലാണ് ഈ സ്‌റ്റൈൽ അവലംബിക്കേണ്ടതെങ്കിൽ മുടി ബൗൺസ് ചെയ്യുന്നതിനായി അല്‌പ സമയം റോളേഴ്‌സ് ഇട്ടുവയ്‌ക്കേണ്ടതായി വരും.

• അതിനുശേഷം മുടി ഹാഫ് മൂൺ എന്ന രീതിയിൽ പകുത്ത് പകുപ്പിന് അല്‌പം മുകളിലായി സ്‌റ്റഫിംഗ് ചെയ്യാം.

• സ്‌റ്റഫിംഗിനു ശേഷം പഫ് തയ്യാറാക്കുന്നതിന് അവശേഷിച്ച മുടി ട്വിസിംഗ് കോമ്പ് ഉപയോഗിച്ച് ബാക്ക് കോമ്പിംഗ് ചെയ്‌ത് പഫ് തയ്യാറാക്കാം.

• മുന്നിലിട്ടിരിക്കുന്ന മുടി ചീകി പിറകിൽ പിൻ അപ്പ് ചെയ്യുക.

• പിറകിലുള്ള മുടിയെ ഒരുമിച്ചാക്കി ഒരു വശത്തുകൊണ്ടുവന്ന് ചുമലിൽ ലൂസായി ഇടുക.

• അതിനുശേഷം റോൾ ചെയ്‌ത മുടിയിഴകൾ തൂങ്ങിക്കിടക്കുന്ന പഫിനു താഴെ ആക്‌സസറീസ് തൂക്കിയിടുക.

ഇലക്‌ട്രിക് റോൾ ഹെയർസ്‌റ്റൈൽ

• ഇലക്‌ട്രിക് റോളേഴ്‌സ് ഉപയോഗിച്ചാണ് ഈ ഹെയർസ്‌റ്റൈൽ ഉണ്ടാക്കുക. ഹെയർസ്‌റ്റൈൽ തയ്യാറാക്കുന്നതിനു 15 മിനിട്ട് മുമ്പ് റോളറുകൾ ചൂടാക്കാം.

• റോളേഴ്‌സ് ചൂടായ ശേഷം 2 റോളേഴ്‌സ് പഫ് തയ്യാറാക്കുന്നതിന്, മുൻവശത്തെ മുടിയിൽ ഘടിപ്പിക്കുക.

• ബാക്കിയുള്ള റോളേഴ്‌സ് പിറകിൽ ഇടാം. ഇപ്രകാരം എല്ലാ മുടിയും റോൾ ചെയ്യാം.

• റോളേഴ്‌സ് നീക്കം ചെയ്‌തശേഷം മുൻവശത്തെ മുടിയെ ബാക്ക് കോമ്പിംഗ് ചെയ്യുന്നതിനൊപ്പം സ്‌റ്റഫിംഗ് ചെയ്‌ത് പഫ് തയ്യാറാക്കുക.

• പഫ് തയ്യാറാക്കിയ ശേഷം മുടി സെറ്റ് ചെയ്‌ത് ലൂസായി ഇടുക. സെറ്റ് ചെയ്യുന്നതിന് ഹെയർ സ്‌പ്രെ ഉപയോഗിക്കാം.

ചെയിൻ പിന്നൽ 

• ഈ സ്‌റ്റൈൽ തീർക്കുന്നതിന് മുടിക്ക് നല്ല നീളം വേണം.

• ഏറ്റവുമാദ്യം മുടി നന്നായി ചീകുക. അതിനുശേഷം ഒരു ഹൈ പോണി ടെയിൽ സൃഷ്‌ടിക്കുക.

• പോണിടെയിലിന്‍റെ വശത്തുനിന്നും കുറച്ചധികം മുടിയിഴകളെടുക്കുക.

• ഈ മുടിയിഴകളെ പോണിടെയിലിനൊപ്പം ചേർത്ത് അല്‌പം ലൂസായി പിൻ ചെയ്യാം.

• അതിനുശേഷം മുടി താഴോട്ട് പിന്നിയിടുക. ഒടുവിലായി പിന്നലിന് താഴെയായി റബ്ബർബാന്‍റിട്ട് മുറുക്കുക.

ആക്‌സസറീസ് ഹെയർ സ്‌റ്റൈൽ

• ഈ ഹെയർസ്‌റ്റൈൽ തീർക്കാൻ അത്ര സമയം വേണ്ടിവരില്ല. മുടി അയൺറോഡ് ഉപയോഗിച്ച് സ്‌ട്രെയിറ്റ് ചെയ്യുക.

• മുടി സ്‌ട്രെയിറ്റ് ആക്കിയ ശേഷം വേണമെങ്കിൽ ചിത്രത്തിലേതുപോലെ മുന്നിൽ പഫ് തീർക്കുകയോ അതുമല്ലെങ്കിൽ വശത്ത് പിൻ അപ് ചെയ്യുക

• ഈ ഹെയർസ്‌റ്റൈലിൽ പലതരം ആക്‌സസറീസുകൾ പിൻ അപ് ചെയ്യാം. ആവശ്യമെങ്കിൽ പിന്നിൽ ആർട്ടിഫിഷ്യൽ കൊണ്ട് അറ്റാച്ചു ചെയ്യുകയോ റോൾ സ്‌ട്രിംഗ്‌സ് തൂക്കുകയോ ചെയ്യാം.

ഫ്രഞ്ച് ബൺവിത്ത് പഫ് 

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...