എല്ലാവർക്കും വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ഫലവത്തായ ചില ഹോംമേഡ് പായ്ക്കുകളുണ്ട്. മുഖക്കുരു, മുഖം ഇരുളുക, വരണ്ട ചർമ്മം, ഓയിലി ചർമ്മം അങ്ങനെ ഏത് പ്രശ്നത്തിനും ഇത്തരം നാച്ചുറൽ ഹോംമെഡ് ഫേസ് പായ്ക്കുകളിലൂടെ പരിഹാരം കണ്ടെത്താം.

കടലമാവ് - തൈര് വരണ്ട ചർമ്മത്തിന്

പണ്ടു തൊട്ടെ സൗന്ദര്യ പ്രേമികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കടലമാവ്. തൈരും കടലമാവും ചേർന്നുള്ള കോമ്പിനേഷൻ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. അതുപോലെ  കടലമാവ് നല്ലൊരു ക്ലൻസിംഗ് ഏജന്‍റും കൂടിയാണ്. തൈര് ചർമ്മത്തെ മോയിസ്ച്ചുറൈസ് ചെയ്യും.

എങ്ങനെ തയ്യാറാക്കാം

രണ്ട് ടേബിൾ സ്പൂൺ കടലമാവും ഒരു ടേബിൾ സ്പൂൺ തൈരും ഒരു ടീസ്പൂൺ തേനും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് പേസ്റ്റാക്കി മുഖത്തും കഴുത്തിലും അപ്ലൈ ചെയ്യാം. 5-10 മിനിറ്റിനു ശേഷം ഇത് കഴുകി കളയുക. ഇത് പതിവായി ചെയ്യുക. തേൻ ചർമ്മത്തെ വൃത്തിയാക്കുന്നതിനൊപ്പം ചർമ്മത്തിന് മോയിസ്ച്ചറും നൽകുന്നു. മഞ്ഞൾ ചർമ്മത്തിലെ പിഎച്ച് ലെവൽ നിലനിർത്തുന്നു.

മുൾട്ടാണി മിട്ടി - നാരങ്ങാനീര് ഫേസ്പായ്ക്ക്

മുഖക്കുരു, പാടുകൾ എന്നിവ മാറി കിട്ടാൻ മുൾട്ടാണി മിട്ടി സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ക്ലോറൈഡ് മുഖക്കുരു പാടുകളെ കുറച്ച് മുഖം ക്ലീനായിരിക്കാൻ സഹായിക്കും. നാരങ്ങാനീര് ചർമ്മത്തിലെ അഴുക്കിനെ നീക്കം ചെയ്യുന്നു.

എങ്ങനെ തയ്യാറാക്കാം

രണ്ട് ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും പകുതി ടീസ്പൂൺ സാൻഡൽ പൗഡറും അൽപ്പം നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്യുക. സ്കിൻ ടൈപ്പ് അനുസരിച്ച് ഈ കൂട്ടിൽ പാൽ (വരണ്ട ചർമ്മത്തിന്) ചേർക്കാം. ഈ പായ്ക്ക് മുഖത്ത് അപ്ലൈ ചെയ്യുക. ഉണങ്ങിയ ശേഷം കഴുകി കളയാം.

ഉലുവ പായ്ക്ക്

മുഖക്കുരു മൂലമുള്ള പ്രശ്നങ്ങളെയും വീക്കത്തേയും ഇല്ലാതാക്കി ചർമ്മത്തിന് കുളിർമ്മ പകരാൻ ഈ പായ്ക്ക് ഉത്തമമാണ്. ഇതിലെ ആന്‍റിസെപ്റ്റിക്, ബയോട്ടിക് മൂലികകൾ ചർമ്മത്തിലെ ഇൻഫക്ഷനെ ഇല്ലാതാക്കി ചർമ്മത്തെ ഹൈഡ്രേറ്റാക്കും.

എങ്ങനെ തയ്യാറാക്കാം

രണ്ട് രീതിയിൽ ഈ പായ്ക്ക് തയ്യാറാക്കാം.

ഒന്നാമത്തെ രീതി:  അൽപ്പം ഉലുവ ഒരു കപ്പ് വെള്ളത്തിൽ നന്നായി തിളപ്പിക്കുക. ഈ വെള്ളം അൽപ്പം കുറുകി കഴിഞ്ഞ ശേഷം തണുപ്പിച്ച് മുഖത്ത് അപ്ലൈ ചെയ്യുക. 1-2 മണിക്കൂറിനു ശേഷം കഴുകി കളയുക. ചർമ്മത്തിന് നല്ല കൂളിംഗ് ഇഫക്റ്റ് നൽകും.

രണ്ടാമത്തെ രീതി: 2-3 ടീസ്പൂൺ ഉലുവ ഒരു രാത്രി കുതിർത്ത ശേഷം പിറ്റേന്ന് അരച്ചെടുക്കുക. ഈ പേസ്റ്റിൽ അൽപ്പം തൈര് ചേർത്ത് മിക്സ് ചെയ്‌ത് മുഖത്ത് അപ്ലൈ ചെയ്യുക. 20 മിനിറ്റിനു ശേഷം മുഖം കഴുകി വൃത്തിയാക്കുക. ബാക്കി വന്ന പായ്ക്ക് ഫ്രിഡ്ജിൽ തുടർന്നുള്ള ഉപയോഗത്തിന് സ്റ്റോർ ചെയ്‌ത് വയ്ക്കാം.

home made face pack

നാരങ്ങ- തേൻ ഫേസ്പായ്ക്ക്

ചർമ്മത്തെ മികച്ച രീതിയിൽ ക്ലെൻസ് ചെയ്യാൻ ഫലവത്തായ ഒന്നാണ് നാരങ്ങ. അതുപോലെ മൃതചർമ്മത്തെയത് നീക്കം ചെയ്യും. തേനിലുള്ള ആന്‍റി ബാക്ടീരിയൽ, ആന്‍റി സെപ്റ്റിക് മൂലികകൾ ചർമ്മത്തിലെ അമിത എണ്ണമയത്തെ കുറച്ച് മുഖക്കുരു വരുന്നത് തടയും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...