പളപളാ തിളങ്ങുന്ന ഭംഗിയുള്ള പാർട്ടി വെയർ... ആരുമൊന്നു നോക്കിപ്പോകുമല്ലോ! പക്ഷേ ഇതെന്താ? പുതുപ്പെണ്ണിനെ കണ്ട് ചിരിയാണ് വരുന്നത്. അടർന്നു വീഴാൻ പോകുന്ന പെയിന്‍റ് പാളികൾ പോലെ തോന്നും മുഖത്തെ മേക്കപ്പ് കണ്ടാൽ! കയ്യിലെ മേക്കപ്പും ശരിയായിട്ടില്ല. ചിതമ്പൽ പോലെ പറ്റിപ്പിടിച്ചിരിക്കുന്നു. സ്‌കിൻ കെയറിന്‍റെ കാര്യത്തിൽ വീഴ്‌ച പറ്റിയിട്ടുണ്ട്.

ഡ്രസ്സിംഗ് മാത്രം നന്നായതു കൊണ്ട് ഗ്ലാമറസ്സാവണമെന്നില്ല. ഇതിനു ചർമ്മസംരക്ഷണം, മേക്കപ്പ്, ഹെയർ സ്‌റ്റൈൽ ഇവയിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. യഥാസമയം ചർമ്മ സംരക്ഷണം നടത്തുകയും ചർമ്മത്തിനു ചേരുന്ന മേക്കപ്പ് തെരഞ്ഞെടുക്കുകയും ചെയ്യുക. ഇതിന് ഒരു ബ്യൂട്ടീഷന്‍റെ സഹായം തേടാം. എന്നാൽ സ്വയം ചില ധാരണകൾ കൂടി ഉണ്ടെങ്കിൽ എന്നും ഗ്ലാമർ താരം. പട്ടു തോൽക്കും മേനി.

മേക്കപ്പ് അണിഞ്ഞതുകൊണ്ട് മാത്രം സുന്ദരിയാവണമെന്നില്ല. അതിനു ചർമ്മം ആരോഗ്യമുള്ളതും സുന്ദരമാവേണ്ടതും അനിവാര്യമാണ്. ശരിയായ ക്ലീനിംഗും എക്‌സ്‌ഫോളിയേഷനും ചെയ്‌താൽ ചർമ്മകാന്തി നിലനിർത്താനാവും. വീട്ടിൽ തന്നെ തയ്യാറാക്കിയ സ്‌ക്രബ് മുഖത്ത് തേച്ചുപിടിപ്പിച്ച് കഴുകുക. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ ഇത് സഹായകരമാണ്.

കൈകാലുകളിലും ശരീരത്തിലും സിലിക്കോൺ സ്‌ക്രബ് ഉപയോഗിക്കാം. ചർമ്മത്തിനു നിറം ലഭിക്കാൻ ഫേഷ്യൽ ചെയ്യുന്നുവെങ്കിൽ 4-5 ദിവസം മുമ്പ് ഫേഷ്യൽ ചെയ്യുന്നതാവും ഉചിതം. കാരണം ഫേഷ്യലിനു ശേഷം പിറ്റേന്നു തന്നെ തിളക്കം ലഭിക്കണമെന്നില്ല. ശരീരത്തിനു മൃദുത്വം പകരുന്നതിനു ബോഡി പോളിഷിംഗ് ചെയ്യുക.

ഹൈ പ്രോട്ടീനടങ്ങിയതാണ് ഡെഡ് സി മിനറൽ പായ്‌ക്ക്. ഇത് വീട്ടിൽ വച്ച് തന്നെ ചെയ്യാവുന്നതാണ്. ചർമ്മത്തിനു സ്വാഭാവിക ഭംഗി കൈ വന്നാലേ മേക്കപ്പും കിടിലനായി തോന്നൂ. വിവാഹത്തിനു മുമ്പും ശേഷവും ചടങ്ങുകൾ ഒഴിഞ്ഞ നേരം കാണില്ല. അപ്പോ സുന്ദരിയാവാൻ മേക്കപ്പില്ലാതെ പറ്റില്ലല്ലോ!

സുന്ദരിയാക്കും മേക്കപ്പ്

ഫെയ്‌സ് ക്ലീനിംഗ്: 3 തുള്ളി ലാവന്‍റർ ഓയിൽ, 3 തുള്ളി റോസ് ഓയിൽ, 2 തുള്ളി പാച്ചോളി ഓയിൽ, 2 തുള്ളി ടീട്രീ ഓയിൽ എന്നിവ സ്‌പ്രേ ബോട്ടിലിൽ തണുത്ത വെള്ളത്തിൽ നിറച്ച് മുഖത്ത് സ്‌പ്രേ ചെയ്യുക. ഉണങ്ങിയ ശേഷം ഒരു ടിഷ്യൂ പേപ്പറുപയോഗിച്ച് മുഖം പതിയെ തുടയ്‌ക്കുക.

ബേസ്

ചർമ്മത്തിനു അനുയോജ്യമായ ബേസ് വേണം തെരഞ്ഞെടുക്കാൻ.

എഫ് എസ് 22 സ്‌പോഞ്ചിലെടുത്ത് കണ്ണുകൾക്ക് ചുവട്ടിലായി പുരട്ടുക. ബേസിൽ ഐവറി ഷേയ്‌ഡ് ചേർക്കാം. മുഖത്തിനു തിളക്കം കൈവരും. ഇനി ഒരു ബ്രഷിന്‍റെ സഹായത്തോടെ ബേസ് മുഖത്ത്

തേച്ചു പിടിപ്പിക്കുക. യെല്ലോ ടോൺ നൽകുന്നതിനു ജി 165 ഐവറി ഷേയ്‌ഡ് ബേസ് ചേർത്താൽ മതിയാവും. വിവാഹദിനത്തിൽ വധുവാണ് താരം. അപ്പോൾ മേക്കപ്പിന്‍റെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും പാടില്ല. മുഖസൗന്ദര്യം എടുത്തു കാണിക്കും വിധം മേക്കപ്പ് അണിയുന്നതിൽ തെറ്റില്ല. ഇതിനായി ബേസ് വൈറ്റ് 070 കവിളുകളിലും മൂക്കിലും നെറ്റിയിലും പുരട്ടാം. ആദ്യം സ്‌പോഞ്ച് ഉപയോഗിച്ചും പിന്നീട് ബ്രഷ് ഉപയോഗിച്ചും വേണം പുരട്ടാൻ. നന്നായി മെർജ് ചെയ്‌താൽ മാത്രമേ മുഖത്ത് തിളക്കം കൈവരൂ. ഇനി പൗഡർ ബ്രഷ് ഉപയോഗിച്ച് ട്രാൻസ്യൂലന്‍റ് പൗഡർ പുരട്ടുക. ഇത് സ്‌കിൻ കളർ, വൈറ്റ് കളർ രണ്ടിലും ചേർത്തു വേണം പുരട്ടാൻ. ഇനി മുഖത്ത് വെള്ളം സ്‌പ്രേ ചെയ്യിച്ച് പഫിന്‍റെ സഹായത്തോടെ മുഖത്തെ അധിക ഈർപ്പം വലിച്ചെടുക്കുക. ബേസ് കംപ്ലീറ്റായ ശേഷം ഐ മേക്കപ്പ് അണിയാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...