വേനൽക്കാലത്ത് ചർമ്മത്തെ പരിപാലിക്കുന്നത് ബുദ്ധിമുട്ടാണ് ഈ സമയത്ത് ചർമ്മത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ഫേസ് സിറം. ചർമ്മത്തെ വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കാൻ ഫെയ്സ് സിറം വളരെ സഹായകമായി കണക്കാക്കപ്പെടുന്നു. എന്നാൽ വില കൂടിയ സൗന്ദര്യസംരക്ഷണ വസ്തുക്കൾ ഉപയോഗിക്കാനുള്ള ബഡ്ജറ്റ് ഇല്ലേ? എങ്കിൽ വിഷമിക്കേണ്ട…
500-ൽ താഴെ വിലയുള്ള ചില മികച്ച സ്കിൻ സിറങ്ങൾ പരിചയപ്പെടുത്തുകയാണ്. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് തിളക്കമുള്ളതും മികച്ചതുമായ ചർമ്മം ലഭിക്കും. കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു. പോക്കറ്റ് കാലിയാക്കാത്ത ഏറ്റവും മികച്ച 5 ഫേസ് സിറങ്ങൾ താഴെ പറയുന്നു
- LAKMÉ 9 ടു 5 വിറ്റാമിൻ സി+ സിറം
വാർദ്ധക്യം, മലിനീകരണം, സൂര്യാഘാതം, ചർമ്മത്തിന്‍റെ മങ്ങൽ തുടങ്ങിയ നിരവധി ചർമ്മ പ്രശ്നങ്ങൾക്കെതിരെ പോരാടാൻ ഈ ഫേസ് സിറം ഉപയോഗിക്കാം. വിറ്റാമിൻ സി, പ്ലം എന്നിവയാൽ സമ്പുഷ്ടമാണ്. സിറം ഭാരം കുറഞ്ഞതും കൊഴുപ്പില്ലാത്തതുമാണ്. അതിനാൽ ചർമ്മത്തിൽ ഇത് വേഗം ആഗീരണം ചെയ്യപ്പെടും.അങ്ങനെ പെട്ടെന്ന് ഫലവും ലഭിക്കുന്നു.
- ഗാർണിയർ സ്കിൻ നാച്ചുറൽ വിറ്റാമിൻ സി ഫേസ് സിറം
ഈ ഫേസ് സിറം എല്ലാ തരം ചർമ്മങ്ങൾക്കും അനുയോജ്യമാണ്. ഗാർണിയർ വിറ്റാമിൻ സി ഫേസ് സിറം പതിവായി ഉപയോഗിക്കാവുന്നതാണ്. നിറം മങ്ങിയ ചർമ്മത്തെ തൽക്ഷണം പ്രകാശിപ്പിക്കുകയും കറുത്ത പാടുകൾ കുറയ്ക്കുകയും ചെയ്യുന്നു. കറുത്ത പാടുകൾ വരാതിരിക്കുന്നതിനും നല്ലതാണ്. ഗാർനിയേഴ്‌സ് ബ്രൈറ്റ് കംപ്ലീറ്റ് ഫേസ് ക്രീം വിറ്റാമിൻ സി സമ്പുഷ്ടമാണ്.
- പോണ്ട്സ് വിറ്റാമിൻ സി സിറം
വിറ്റാമിൻ സി സമ്പുഷ്ടമായ നാരങ്ങ, പപ്പായ, മാതളനാരങ്ങ എന്നിവയുടെ എസ്സെൻസ്, വിറ്റാമിൻ-സി ഇവ അടങ്ങിയ ഫേസ് സിറം ആണിത്. എല്ലാ സിറങ്ങളെയും പോലെ ഇതും ഭാരം കുറഞ്ഞതും കൊഴുപ്പില്ലാത്തതുമാണ്. മുഖക്കുരുവും പാടുകളും കുറയ്ക്കുന്നതിലൂടെ ചർമ്മത്തിന് തിളക്കം നൽകാനും ഇത് സഹായകമാണ്.
- മാമ എർത് ഫേസ് സിറം
ഈ സിറം ഡെർമറ്റോളജിക്കലി ടെസ്റ്റ് ചെയ്യപ്പെട്ട സിറം ആണ്. സൾഫേറ്റുകൾ, പാരബെൻസ്, എസ്എൽഎസ്, മിനറൽ ഓയിൽ എന്നിവയിൽ നിന്ന് മുക്തമാണ്. എല്ലാ ചർമ്മങ്ങൾക്കും അനുയോജ്യം. ഈ സിറം ചർമ്മത്തിന് ജലാംശം നൽകുകയും തിളക്കം നൽകുകയും ചെയ്യുന്നു.
- ലോറിയൽ പാരീസ് റിവിറ്റാലിഫ്റ്റ് ക്രിസ്റ്റൽ മൈക്രോ- എസ്സെൻസ്
ഈ സിറത്തിൽ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ശുദ്ധീകരിക്കുന്നു, ഇത് ഭാരം കുറഞ്ഞതും കൊഴുപ്പില്ലാത്തതുമാണ്. 10 പാളികൾ വരെ ആഴത്തിൽ പോയി ചർമ്മത്തെ പോഷിപ്പിക്കുന്നതിന് ഇത് സഹായകമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
സിറങ്ങൾ ഉപയോഗിക്കുമ്പോൾ രാത്രിയിൽ മുഖത്ത് അപ്ലൈ ചെയ്യുന്നതാണ് നല്ലത്. പകൽ പുറത്ത് പോകും മുൻപ് സൺസ്‌ക്രീൻ നിർബന്ധമായും ഉപയോഗിക്കുക.