ഫേസ് സ്‌ക്രബ്, മോയ്‌സ്‌ചുറൈസർ എന്നിവയെക്കുറിച്ച് നിങ്ങൾ ധാരാളം കേട്ടിട്ടുണ്ടാകും, ചർമ്മ സംരക്ഷണ ദിനചര്യയിൽ എല്ലാവരും തന്നെ ഇവ ഉപയോഗിക്കുന്നുണ്ടാകണം. എന്നാൽ ഫെയ്‌സ് സിറം അത്ര പ്രചാരത്തിലില്ലാത്തതിനാലോ അതിന്‍റെ ഗുണങ്ങളെക്കുറിച്ച് അറിയാത്തതിനാലോ, ബ്യൂട്ടി റുട്ടീനിൽ ഉൾപ്പെടുത്താൻ നാമെല്ലാവരും മടിക്കുന്നു. ദിവസവും സിറം ഉപയോഗിച്ചാൽ ചർമ്മം കൂടുതൽ ചെറുപ്പവും യുവത്വവുമുള്ളതായി കാണപ്പെടുന്നു. ഫേസ് സിറം എന്താണെന്നും ഏത് ചേരുവകൾ കാരണമാണ് സിറം ചർമ്മത്തിന് ഗുണകരം ആകുന്നതെന്നും അറിയേണ്ടത് വളരെ പ്രധാനമാണ്.

എന്താണ് ഫെയ്സ് സിറം

ചർമ്മത്തിന്‍റെ ചെറുപ്പം നിലനിർത്താൻ എന്തും ചെയ്യാൻ തയ്യാറാവും. ചിലപ്പോൾ ക്രീമുകൾ മാറുന്നു, ചിലപ്പോൾ വിലകൂടിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നു, ചിലപ്പോൾ ചർമ്മ ചികിത്സകളിലേക്ക് തിരിയുന്നു. എന്നാൽ നിങ്ങളുടെ ദിനചര്യയിൽ ഫേസ് സിറം ഉൾപ്പെടുത്തിയാൽ ചർമ്മം തിളങ്ങുമെന്ന് മനസിലാക്കുക. ആ തിളക്കം കണ്ടാൽ എല്ലാവരും വിചാരിക്കും നിങ്ങൾ ഫേഷ്യൽ ചെയ്തോ എന്ന്. നിങ്ങൾക്കും അത്തരം കോംപ്ലിമെന്‍റുകൾ ലഭിക്കണമെങ്കിൽ തീർച്ചയായും ഫേസ് സിറം പരീക്ഷിക്കുക.

വാസ്തവത്തിൽ, വാട്ടർ ബേസ്ഡും വളരെ ഭാരം കുറഞ്ഞതും ആയതിനാൽ സിറം ചർമ്മത്തിൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. കൂടാതെ, അതിൽ ധാരാളം സജീവ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൽ ജലാംശം നൽകുന്നു ചർമ്മത്തിനു മുറുക്കവും തിളക്കവും ഈർപ്പവും കൊണ്ടുവന്ന് ചർമ്മത്തെ ചെറുപ്പമാക്കാൻ ഇത് യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നു. എന്നാൽ യോജിച്ച ഫേസ് സിറം വേണമെന്ന് മാത്രം. ഏതൊക്കെ സിറം ലഭ്യമെന്ന് നോക്കാം.

  1. വിറ്റാമിൻ സി

വിറ്റാമിൻ സിയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല ചർമ്മത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് വളരെ സഹായകരമാണ്. കൂടാതെ, ഇതിലെ ആന്‍റി ഏജിംഗ് പ്രോപ്പർട്ടികൾ ചർമ്മത്തെ എന്നും ചെറുപ്പമായി നിലനിർത്തുന്നു. ചർമ്മത്തിൽ അസാധാരണമായ മെലാനിൻ ഉത്പാദനം തടയാൻ വിറ്റാമിൻ സി പ്രവർത്തിക്കുന്നു. ഇതുമൂലം ചർമ്മത്തിന്‍റെ നിറം സാധാരണമായിത്തീരുന്ന. അതുപോലെ കറുത്ത പാടുകൾ, സൂര്യപ്രകാശം, മുഖക്കുരു പാടുകൾ എന്നിവ കുറയ്ക്കാനും മെലാസ്മ മൂലമുണ്ടാകുന്ന ഹൈപ്പർപിഗ്മെന്‍റേഷൻ കുറയ്ക്കാനും പ്രവർത്തിക്കുന്നു. കൊളാജൻ ഉൽപ്പാദിപ്പിച്ച് ആരോഗ്യമുള്ള ചർമ്മം നൽകാനും ഈ ഘടകം പ്രവർത്തിക്കുമെന്ന് പറയാം.

ചർമ്മത്തിന് ഏറ്റവും മികച്ച സിറം ആണ് വിറ്റാമിൻ സി. എല്ലാവരുടെയും ചർമ്മത്തിന് മികച്ചതാണെങ്കിലും ചുളിവുകളും വരകളും വന്ന ചർമ്മത്തിൽ അഥവാ വാർദ്ധക്യത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ സിറത്തിൽ വിറ്റാമിൻ സി ഘടകങ്ങൾ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി നിങ്ങൾക്ക് ബയോട്ടിക്കിന്‍റെ വിറ്റാമിൻ സി ഡാർക്ക് സ്‌പോട്ട് ഫേസ് സിറം, ദി മോംസ് കമ്പനി നാച്ചുറൽ വിറ്റാമിൻ സി ഫേസ് സിറം, ലാക്‌മെ 9 മുതൽ 5 വിറ്റാമിൻ സി ഫേഷ്യൽ സിറം എന്നിവ തിരഞ്ഞെടുക്കാം.

  1. ഹൈലൂറോണിക് ആസിഡ്

ചർമ്മത്തിലെ ഈർപ്പം അപ്രത്യക്ഷമാകാൻ തുടങ്ങിയാൽ ചർമ്മം നിർജീവമാവുകയും ചർമ്മത്തിന്‍റെ എല്ലാ ചാരുതയും അപ്രത്യക്ഷമാകുകയും ചെയ്യും. എന്നാൽ ഹൈലൂറോണിക് ആസിഡ് ജലാംശം നിലനിർത്താനും ചർമ്മത്തിലെ ഈർപ്പം പിടിച്ചു നിർത്താനും പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തെ നന്നാക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ കേടായ ടിഷ്യുവിലേക്കുള്ള രക്തപ്രവാഹം എത്തിക്കുന്നു. ഹൈലൂറോണിക് ആസിഡ് അടങ്ങിയ സിറം ചർമ്മത്തിന് വളരെ ഗുണം ചെയ്യും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...