ചൂടിൽ നിന്നും ആശ്വാസം പകർന്നു കൊണ്ടാണല്ലോ മഴയുടെ വരവ്. എന്നാൽ ഈ സമയത്ത് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന ഈർപ്പം മുഖക്കുരുവിന് കാരണമാകുന്നു. പ്രത്യേകിച്ചും ഓയിൽ- കോമ്പിനേഷൻ സ്കിന്നുകാർക്ക്. അതിനുവേണ്ടി ശരിയായ ബ്യൂട്ടി പ്രൊഡക്ടുകൾ ഉപയോഗിക്കേണ്ടത് ആവശ്യമാണ്. ചർമ്മത്തെ ക്ലീൻ ചെയ്യുന്നതിനൊപ്പം പിഎച്ച് ലെവലിനെ അത് ബാലൻസ് ചെയ്യുന്നു. ബയോഡർമ്മയുടെ സീബം ജെൽ മോഷന്‍റ് ബെസ്റ്റ് പ്രൊഡക്ടാണ്. ഇത് ചർമ്മത്തെ ക്ലിയർ ആന്‍റ് ഹെൽത്തിയാക്കുന്നു.

എന്തുകൊണ്ട് അക്നെ പ്രോബ്ളം

മഴക്കാലത്ത് അന്തരീക്ഷത്തിൽ ധാരാളം ഈർപ്പം ഉണ്ടാകുന്നതിനാൽ ചർമ്മത്തിൽ സീബം അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇക്കാരണത്താൽ ചർമ്മം എണ്ണമയമുള്ളതായി മാറും. ഒപ്പം ബാക്ടീരിയ പെരുകുകയും ചെയ്യും. കാരണം എണ്ണമയമുള്ള മുഖത്ത് അഴുക്കും വിയർപ്പും ഉണ്ടാകുന്നതിനാൽ അലർജി, പോഴ്സ് ക്ലോഗ് പോലെയുള്ള പ്രശ്നങ്ങൾക്കൊപ്പം മുഖക്കുരു, ബ്രേക്ക് ഔട്ട്സ് എന്നിവ ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ ശരിയായ ക്ലൻസർ ഉപയോഗിച്ച് സ്കിൻ കെയർ ചെയ്യാം.

ബയോഡർമ്മ സീബം ജെൽ മോഷന്‍റ്

ചർമ്മത്തെ ഡ്രൈ ആക്കാതെ ക്ലീൻ ചെയ്യുമെന്നതാണ് ഇതിന്‍റെ സവിശേഷത. ചർമ്മത്തിന് യാതൊരു ദോഷവുമുണ്ടാക്കാതെ അതിന്‍റെ എപിഡർമ്മിസ് ലെയറിനെ ക്ലീൻ ചെയ്ത് സീബം സെക്രീഷനിനെ കുറയ്ക്കുന്ന സിങ്ക് സൾഫേറ്റ്, കോപ്പർ സൾഫേറ്റ് പോലെയുള്ള ഇൻഗ്രീഡിയന്‍റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. മുഖക്കുരു പ്രശ്നം കൊണ്ട് ഉണ്ടാകുന്ന പാടുകളെ ഇത് കുറയ്ക്കുന്നു.

യുഎസ്പി അറിഞ്ഞ് വാങ്ങാം

ജെന്‍റ്ലി ക്ലീൻ യുവർ സ്കിൻ: ചർമ്മത്തിൽ ഹാർഷ് ഇഫക്റ്റ് സൃഷ്ടിക്കാതെ ക്ലീൻ ചെയ്യുന്ന പ്രൊഡക്ടാണ് ഉത്തമം. കാരണം ജെന്‍റിൽ പ്രൊഡക്ടുകൾ ചർമ്മത്തിലെ അഴുക്കിനെ അനായാസം നീക്കുക മാത്രമല്ല ചെയ്യുന്നത്, ചർമ്മത്തിലെ നാച്ചുറൽ ഓയിലിനെ നിലനിർത്തുകയും ചെയ്യുന്നു.

പിഎച്ച് ലെവൽ നിലനിർത്തുന്നു: സീബം ജെൽ മോഷന്‍റ് ചർമ്മത്തിന്‍റെ പിഎച്ച് ലെവലിനെ ബാലൻസ് ചെയ്ത് നിലനിർത്തുന്നതിനൊപ്പം ചർമ്മത്തിന്‍റെ പ്രൊട്ടക്റ്റീവ് ബാരിയറായും പ്രവർത്തിക്കുന്നു. ഇൻഫക്ഷൻ, ബാക്ടീരിയ പെരുകൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ തടയും. ചർമ്മത്തിന്‍റെ മോയിസ്ച്ചറും നിലനിർത്തും.

സീബത്തിന്‍റെ ഉത്പാദനത്തെ തടയുക: ചർമ്മത്തിൽ അമിതമായി സീബം ഉത്പാദിപ്പിക്കപ്പെടുന്നത് ഗ്രീസി ഇഫക്റ്റ് ഉണ്ടാക്കുക മാത്രമല്ല പോഴ്സിനെയത് ക്ലോഗ് ചെയ്ത് മുഖക്കുരു പ്രശ്നത്തിന് ഇടയാക്കും. എന്നാൽ സീബം ജെൽ മോഷന്‍റിലുള്ള സിങ്ക് സൾഫേറ്റ് ചർമ്മത്തിൽ ഓയിൽ അമിതമായി രൂപം കൊള്ളുന്നത് നിയന്ത്രിക്കുന്നു. ഒപ്പം ഇതിലുള്ള കോപ്പർ സൾഫേറ്റ് ചർമ്മത്തിൽ ബാക്ടീരിയ പെരുകുന്നത് തടയുന്നതിനൊപ്പം ചർമ്മത്തെ ഹെൽത്തിയാക്കുന്നു.

പോഴ്സ് ക്ലോഗ് തടയാം: നോൺ കൊമേഡോജെനിക് നോൺ ഡൈ ആയിട്ടുള്ള ഈ പ്രൊഡക്ടിന്‍റെ സോപ്പ് ഫ്രീ ഫോർമുല അക്നെ പ്രോൺ, ഓയിൽ- കോമ്പിനേഷൻ സ്കിന്നിന് ബെസ്റ്റാണ്. പലപ്പോഴും ഒന്നും ചിന്തിക്കാതെ ഇൻഗ്രീഡിയന്‍റുകളൊന്നും ശ്രദ്ധിക്കാതെ നമ്മൾ ബ്യൂട്ടി പ്രൊഡക്ടുകൾ വാങ്ങിക്കാറുണ്ട്. ഇത്തരം പ്രൊഡക്ടുകളിലുള്ള കെമിക്കലുകൾ പോഴ്സ് ക്ലോഗ് ആകാനും മുഖക്കുരു പ്രശ്നം, സ്കിൻ അലർജി എന്നീ പ്രശ്ന ങ്ങൾ ഉണ്ടാകാനും ഇടവരുത്തും. എന്നാൽ ഈ പ്രൊഡക്ട് സുരക്ഷിതമാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...